ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാനോ ക്രിസ്ത്യനോ ദളിതനോ ഉണ്ടോ – സീരിയൽ തരാം ഗായത്രിയുടെ പ്രസംഗം വൈറൽ

133

മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ട വിനോദ മാർഗ്ഗങ്ങളിൽ ഒന്നാണ് വൈകുന്നേരം ആറുമണി മുതൽ പത്തു മാണി വരെയുള്ള ടെലിവിഷൻ സീരിയലുകൾ. ഈ സമയങ്ങളിൽ കുടുംബസ്ഥകളായ സ്ത്രീകൾ മറ്റെല്ലാ ജോലികളും ഒഴിവാക്കി സീരിയൽ കാണുന്ന രീതി കേരളത്തിലെ ഒട്ടു മിക്ക കുടുംബങ്ങളിലും കാണാവുന്നതാണ്. സീരിയലുകളിലെ പ്രമേയത്തെ ചൊല്ലിയും അത് ഉണ്ടാക്കുന്ന സാമൂഹിക പ്രത്യഘാദങ്ങളും പലപ്പോഴും ചർച്ചയായിട്ടുമുണ്ട്.

ഇപ്പോൾ വൈറലാവുന്നത് പ്രമുഖ സീരിയൽ താരം ഗായത്രിയുടെ ഒരു പ്രസംഗം ആണ്. സീരിയലിൽ സങ്കപരിവാർ അജണ്ടയുടെ ഭാഗമായി നടക്കുന്ന സവർണാധിപത്യം ആണെന്നും കോർപ്പറേറ്റുകളെ കൂട്ട് പിടിച്ചു സങ്കപരിവാർ ആണ് കേരളത്തിലെ ജനങ്ങൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് എന്നും സങ്കപരിവാർ അനുകൂല ചാനലുകൾ അത് മാത്രം സംപ്രേക്ഷണം ചെയ്യുന്നു എന്നുമടക്കം കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങൾ ആണ് താരം തന്റെ പ്രസംഗത്തിൽ പറയുന്നത്.

ADVERTISEMENTS
   

ഗായത്രിയുടെ വാക്കുകളിലേക്ക്…

താനഭിനയിക്കുനന് സീരിയലിന്റെ കാര്യം പറയാം എന്ന് പറഞ്ഞു തുടങ്ങിയണ് താരം തുടങ്ങുന്നത്. താൻ അഭിനയിക്കുന്ന സീരിയലിൽ ഉൾപ്പടെ കേരളത്തിലെ എല്ലാ ചാനലുകളിലും സംപ്രേക്ഷണം ചെയ്യുന്ന ഏതെങ്കിലും സീരിയലുകളിൽ ചട്ടയും മുണ്ടും ധരിച്ച ഒരു അമ്മച്ചിയുണ്ടോ? ഒരു മുസ്ലിമുണ്ടോ? ഒരു ദളിതനുണ്ടോ? ഏകദേശം 35 മുതൽ നാൽപതു സീരിയലുകൾ വരെ നമ്മൾ എല്ലാവരും കാണുന്നുണ്ട്. എന്നാൽ അതിലേതെങ്കിലുമൊന്നിൽ ഒരു മൊല്ലാക്കകയുണ്ടോ? ഒരു പള്ളീലച്ഛനുണ്ടോ? , ഒരു ചട്ടയും മുണ്ടും ധരിച്ച അമ്മച്ചിയുണ്ടോ?, അല്ലെങ്കിൽ മാറു മുറിച്ചു കൊടുത്തു എനിക്ക് എന്റെ നഗ്‌നത മറക്കാൻ അവകാശം വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ അദ്വാനിക്കുന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടു പാടുന്ന ഒരു പെണ്ണിനെ നിങ്ങൾക്ക് കാണിച്ചു തരാമോ എന്ന് അവർ ചോദിക്കുന്നു .

 

അങ്ങനെയാരെയും നമ്മുടെ ടിവിയിൽ നമ്മൾ കാണുന്നില്ല എന്തുകൊണ്ടാണ് അത്. അവരാരും കാണാൻ കൊള്ളില്ലേ. എന്റെ കാലയളവിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക നല്ല കറുത്ത മേനിയഴകുള്ള സൂര്യ ആണ്. ഇപ്പോൾ അങ്ങനെ ഒരു നായികയെ ഏതെങ്കിലും ഒരു സീരിയലിൽ നിങ്ങൾ കാണുന്നുണ്ടോ. ഇനി കറുത്ത പെണ്ണ് എന്ന് പറഞ്ഞു സുന്ദരി എന്ന് പേരിട്ടിറക്കുന്ന അവളെയും വെളുപ്പിച്ചിട്ടാണ് ഇറക്കുന്നത്.അവളെ വെളുപ്പിച്ചു പൊട്ടിട്ടു ചന്ദന കുറിയിട്ടു പട്ടു സാരി ഉടുപ്പിച്ചു വലിയ സിന്ദൂര കുറിയിട്ട് ഒരു സവർണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. അത് എന്തുകൊണ്ട് അത് വെറുതെ അല്ല. ഇതൊക്കെ തീരുമാനിക്കുന്നത് ഒരു ത്രികോണം ആണ്.

നമ്മൾ എപ്പോളും ഭയക്കുന്ന 126 കോര്പറേറ്റുകളാണ് ഇത് തീരുമാനിക്കുന്നത്. അതിൽ പ്രധാനപ്പെട്ട മൂന്നു കോർപ്പറേറ്റുകളും അംബാനിയും അദാനിയും ടാറ്റയുമൊക്കെയാണ് തീരുമാനിക്കുന്നത് അവരുടെ കൂടെ ഭരണതലത്തിൽ നിന്നും അമിത്ഷായുടെയും നരേന്ദ്ര മോദിയുടെയും ഭരണകൂടവും ചേർന്നാണ് ഏലാം തീരുമാനിക്കുന്നത്. ഇവരൊക്കെയാണ് ആ ത്രികോണത്തിന്റെ ഓരോ കാലുകൾ.

നമ്മൾ എന്ത് കാണണം എന്ന് ഇവരാണ് തീരുമാനിക്കുന്നത്. ഇവിടുത്തെ ചാനലുകൾക്ക് പൈസ കൊടുക്കുന്നത് ഈ കോർപറേറ്റുകൾ ആണ്. ക്രോസ്സ് മീഡിയ ഓണര്ഷിപ്പിന്റെ കീഴിലാണ് കോർപ്പറേറ്റുകൾ ഗവൺമെന്റിന്റെ ഗ്യാരന്റിയിൽ ചാനലുകൾക്ക് പണം കൊടുക്കും. നരേന്ദ്ര മോഡി ഗവൺമെന്റ് നട്ടെല്ല് കുനിച്ചു നിന്ന് കോർപറേറ്റുകളുടെ മുന്നിൽ നിന്ന് നമ്മുടെ സാംസ്ക്കാരിക ലോകത്തെ അവർക്ക് അടിയറവ് വച്ച് കൊടുത്തു.

എന്ത് ടിവിയിൽ കാണിക്കണം എന്ന് കേന്ദ്ര ബോർഡ്‌കാസ്റ്റിംഗ് മിനിസ്ട്രി കോർപ്പൊറേറ്റുകളെ അനുകൂലിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചാനലുകളിൽ കാണിക്കാൻ ഓർഡറുകൾ ഇറക്കും. നേരത്തെ നമ്മുടെ നാട്ടിൽ വിവാഹ ചടങ്ങുകളിൽ ഹൽദി ഉണ്ടായിരുന്നോ. ചില ഗോത്രങ്ങളിൽ മാത്രമാണ് നേരത്തെ ഇവിടെ ഹൽദിയുള്ളത്.എന്നാൽ ഇന്ന് എല്ലായിടത്തും ഉണ്ട്. ഇപ്പോൾ ഹൽദിയായി മെഹന്ദിയായി ഇപ്പോൾ ഈ ചടങ്ങുകൾക്കെല്ലാം ചേരുന്ന രീതിയിൽ വസ്ത്രം വേണം. അവിടെ ഉള്ള എല്ലാം മഞ്ഞ നിറത്തിൽ വേണം. അപ്പോൾ ഇതിനെല്ലാം വേണ്ടി നമ്മൾ മാർക്കെറ്റിലേക്ക് ആണ് പണം ഇറങ്ങുന്നത്. ഇതെല്ലം എവിടേക്കാണ് എത്തിപ്പോകുന്നത്. ഇതെല്ലം കോർപ്പൊറേറ്റുകളിലേക്കാണ് പണം പോകുന്നത്.

മലയാള സീരിയലുകളിൽ മൊത്തം മഞ്ഞ സാരിയാണ്. ഞാൻ ഒക്കെ എത്ര മഞ്ഞ സാരി മേടിച്ചു എന്നറിയാമോ? അതൊകകെ ഇനി എന്ത് ചെയ്യണം എന്നറിയില്ല. ഒരു ദിവസം ഏഴായിർത്തി അഞ്ഞൂറ് രൂപക്ക് ജോലി ചെയ്യുന്ന ഞാൻ പതിനായിരം രൂപയ്ക്ക് സാരി വാങ്ങിക്ക്ണം സീരിയലിൽ അഭിനയിക്കാൻ. അപ്പോൾ എന്റെ ജീവിതം എങ്ങോട്ടു പോകും എന്ന് നടി ചോദിക്കുന്നു. കോർപറേറ്റുകളുടെ ബിസിനസ്സ് സംരംഭങ്ങളെ സഹായിക്കുന്ന രീതിയിലുളള പരുപാടികൾ ആണ് ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നത് ഇതെല്ലാം കോര്പറേറ്റുകളുടെ കളിയാണ് എന്ന് നടി പറയുന്നു

മീശ മാധവനിലെ പട്ടാളം പുരുഷുവിന്റെ ഭാര്യയായി അഭിനയിച്ച കഥാപാത്രം ആണ് ഗായത്രി എന്ന നടിയുടെ വളരെ ഹിറ്റായ ഒരു കഥപാത്രം. എന്നാൽ ഈ കഥാപാത്രം അഭിനയിച്ചപ്പോൾ തനിക്ക് വലിയ നാണക്കേടുണ്ടായി എന്നും താരം പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS