Advertisement
Home MOVIES പലരും മഞ്ജുവുമായുള്ള അയാളുടെ ബന്ധത്തെ വളച്ചൊടിച്ചു പക്ഷേ ആ നല്ല ബന്ധം മഞ്ജുവിനെ ഉയരങ്ങൾ...

പലരും മഞ്ജുവുമായുള്ള അയാളുടെ ബന്ധത്തെ വളച്ചൊടിച്ചു പക്ഷേ ആ നല്ല ബന്ധം മഞ്ജുവിനെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചു

1637
ADVERTISEMENTS

പഞ്ചവർണ്ണ പൈങ്കിളി പെണ്ണെ ഇന്നെനിക്കൊരു ദൂത് പോകാമോ എന്ന പാട്ടും പാടി മഞ്ജു വാര്യർ കയറിവന്നത് മലയാളസിനിമയിലേക്ക് മാത്രമല്ല മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കൂടിയാണ്.

സല്ലാപം സിനിമയുടെ ഓഡിഷൻ നടക്കുമ്പോൾ ലോഹദാസ് വെച്ച കണ്ടീഷൻ കണ്ണുകളിലൂടെ ജീവിക്കാൻ പറഞ്ഞു എന്നാണ് മഞ്ജുവാര്യർ ഒരിക്കൽ പറഞ്ഞിരുന്നത്. അതുപോലെ കണ്ണുകളിൽ രണ്ടു കുഞ്ഞു നക്ഷത്രം ഒളിപ്പിച്ച മഞ്ജുവാര്യരെ തന്നെ ലോഹിദാസ് തിരഞ്ഞെടുക്കുകയും ചെയ്തു.

പിന്നീട് ഈ പുഴയും കടന്ന് മഞ്ജുവാര്യർ എത്തി നിന്നത് കണ്ണെഴുതി പൊട്ട് തൊട്ട് എന്ന സിനിമയിലാണ്. ദിലീപമായുള്ള വിവാഹവും മഞ്ജു എന്ന അഭിനേത്രിയുടെ വിടവാങ്ങലും. അത് മലയാളി പ്രേക്ഷകർക്ക് വലിയൊരു വേദനയാണ് സമ്മാനിച്ചത്. കാരണം അഭിനയിച്ചയുടെ കഴിവുകൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഒരുപാട് കഥാപാത്രങ്ങളെ ചെയ്തു ഭലിപ്പിക്കാൻ കഴിവുള്ള നടിയുടെ പെട്ടെന്നുള്ള പിൻവാങ്ങൽ അവരെ അത്രയേറെ വേദനിപ്പിച്ചത് കൊണ്ടാവാം മഞ്ജു വാര്യർ തിരിച്ചു സിനിമയിലേക്ക് വരുന്നു എന്ന വാർത്തയും അവരുടെ തിരിച്ചുവരും മലയാളികൾ ഇത്ര ആഘോഷമാക്കിയത്.

ADVERTISEMENTS
READ NOW  മമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍

പിൻവാങ്ങിപ്പോയ ഒരാളുടെ തിരിച്ചുവരവ് ഇത്രയേറെ ആഘോഷമാക്കപ്പെടുന്നതും ഇത്രയേറെ ജന സ്വീകാര്യത ലഭിക്കുന്നതും മഞ്ജുവാര്യർ എന്ന് അഭിനേത്രിയുടെ കാര്യത്തിൽ മാത്രമാണ് അതിനുമുൻപും അതിനുശേഷം സ്വീകാര്യത മറ്റൊരാൾക്ക് ലഭിച്ചതായി കണ്ടിട്ടില്ല.

15 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ നല്ലൊരു തിരിച്ചുവരവാണ് മഞ്ജുവാര്യർ നടത്തിയത്.

എന്നാൽ ആ പഴയ പ്രസരിപ്പോ ധൈര്യമോ ഒന്നുമില്ലാത്ത ഒരു ദുഃഖപുത്രി ഭാവമായിരുന്നു മഞ്ജുവിന് ഉണ്ടായിരുന്നത്. കുറച്ചുനാളുകൾക്കു ശേഷം അടിമുടി മാറിയ മഞ്ജുവിനെ ആണ് കാണാൻ സാധിച്ചത് കഥാപാത്ര തിരഞ്ഞെടുപ്പിലും തന്റെ ഔട്ട് ലുക്കിലും അസാമാന്യമായ മാറ്റമാണ് മഞ്ജു വാര്യർ കൊണ്ടുവന്നത്.

ഒരു 20 കാരിയുടെ ചുറുചുറുക്കോടെ വേദിയിൽ പ്രത്യക്ഷപ്പെട്ട മഞ്ജുവിനെ എല്ലാവരും അതിശയത്തോടെയാണ് നോക്കി കണ്ടത്. മഞ്ജുവിന്റെ ഈ മാറ്റങ്ങൾക്കു പിന്നിലും അതിമനോഹരമായ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിന് പിന്നിലും മഞ്ജുവിനെ പ്രൈവറ്റ് സെക്രട്ടറിയെ ബിനീഷ് ആയിരുന്നു മേൽനോട്ടം വഹിച്ചിരുന്നത്. ഹൌ ഓൾഡ് ആർ യു മുതൽ മഞ്ജുവിന്റെ പ്രോജക്ടുകളുടെ മേൽനോട്ടങ്ങളെല്ലാം ബിനീഷ് ആയിരുന്നു ചെയ്തിരുന്നത്. ഇരുവരും തമ്മിൽ ഒരു സഹോദര ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

READ NOW  ഇത്രക്കും ക്യൂട്ടാണോ അലസാൻഡ്ര ജോൺസൺ - ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

തുനിവ് എന്ന തമിഴ് ചിത്രത്തിൽ അജിത്തിന് ഒപ്പം അഭിനയിച്ച മഞ്ജുവിന് അദ്ദേഹത്തിനൊപ്പം ലഡാക്കിൽ ഒരു ബൈക്ക് യാത്ര സാധ്യമായ തിന് പിന്നിലും ബിനീഷ് ആയിരുന്നു.ബിനീഷ്നോടുള്ള തന്റെ സ്നേഹം താരത്തിന്റെ വാക്കുകൾ തന്നെ പ്രകടമായിരുന്നു.

എന്നാൽ അതിനെ വളച്ചൊടിക്കാനും മോശമായി ചിത്രീകരിക്കാനും ആളുകൾ ഉണ്ടായിരുന്നു. അതിനു മുൻ പന്തിയിൽ ഉണ്ടായിരുന്നത് മഞ്ഞുവിനോദ്  ദേശീയ പുരസ്ക്കാരം നേടിയ  ഒരു സംവിധായകനാണ്. അതിന്റെ കാരണം അയാളുടെ പ്രപ്രണയം താരം നിരസിച്ചതാണ് എന്നാണ്. മഞ്ഞു ബിനീഷിന്റെ തടവറയില്‍ ആണെന്നൊക്കെ അയാള്‍ പറഞ്ഞു പരത്തിയിരുന്നു.

എന്നാൽ ഈ ഗോസിപ്പുകൾ ഒന്നും ജനം വിശ്വസിക്കാൻ തയ്യാറായില്ല എന്നതാണ് മറ്റൊരു സത്യം. നല്ല സൗഹൃദങ്ങളും നല്ല ബന്ധങ്ങളും ഉയരങ്ങൾ കീഴടക്കാൻ സഹായിക്കും ഉദാഹരണമാണ് മഞ്ജു ബിനീഷ് കൂട്ടുകെട്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും കൈവച്ച മഞ്ജു അജിത്തിനോടും ഒപ്പമാണ് വർക്ക് ചെയ്തത്. അത് അവരുടെ താരമൂല്യം തമിഴ്നാട്ടിലും ഉയർത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ

READ NOW  18 വയസ്സുകാരിയുടെ അച്ഛനായിട്ടു ഞാൻ ഇനി ചെയ്യണോടെ - മമ്മൂട്ടി ദൃശ്യം ഉപേക്ഷിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം - നിർമ്മാതാവ് കെ ജി നായർ പറഞ്ഞത്.
ADVERTISEMENTS