നടൻ സൽമാൻ ഖാൻ ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചലർ എന്ന ടാഗ് ഉദ്ദേ ആരാധകർ ഇഷ്ടപ്പെടുന്ന് താരം.ബോളിവുഡിന്റെ സ്‌പേപ്പർ താരം ഏറ്റവും വിപണി മൂല്യമുള്ള താരങ്ങളിൽ മുൻനിരക്കാരൻ .ഇക്കഴിഞ്ഞ .മാർച്ച് 18 ന് സൽമാൻ ഖാന് കുപ്രസിദ്ധ ഗുണ്ടാസംഘം ഗോൾഡി ബ്രാർ അയച്ച ഭീഷണി ഇമെയിൽ ലഭിചിരിന്നു . കഴിഞ്ഞ വർഷം മേയിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകം നടത്തിയത് ഇയാളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ ഒരാളെ മുംബൈ പോലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇതിനിടയിൽ, സൽമാൻ ഖാൻ ഏപ്രിൽ 5 ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ , അവിടെ തനിക്ക് അയച്ച ഭീഷണി മെയിലുകളെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചു. എന്നാൽ, താരം ആ ചോദ്യത്തിൽ നിന്ന് ബുദ്ധിപരമായി ഒഴിഞ്ഞുമാറുകയായിരുന്നു.
ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ സൽമാൻ ഖാനോട് ചോദിച്ചു, “സൽമാൻ സർ, ആപ് പൂരേ ഇന്ത്യ കെ ഭായിജാൻ ഹേ. ആപ്കോ ജോ ധാംകിയ മിൽട്ടി ഹേ, ആപ് കൈസേ ദേഖ്തേ ഹൈ?”
സൽമാൻ സാർ താങ്കൾ മുഴുവൻ ഇന്ത്യക്കാരുടെയും സഹോദരനായി അറിയപ്പെടുന്ന് വ്യക്തിയാണ് ,അങ്ങനെയുള്ള താങ്കൾക്ക് ലഭിച്ച ആ ഭീഷണി സന്ദേശത്തെ താങ്കൾ എങ്ങനെയാണു കാണുന്നത്?
ഇതിന് ബോളിവുഡ് സൂപ്പർതാരം മറുപടി നൽകി, “പൂർ ഇന്ത്യ കെ ഭായിജാൻ നഹി ഹേ, കിസി കെ ജാൻ ഭീ ഹൈ. ഭോട്ട് സാരോ കി ജാൻ ഭീ ഹൈ. ഭായിജാൻ ഉങ്കേ ഹേ ജോ കി ഭായ് ഹൈ ഔർ ഉങ്കേ ലിയേ ഹൈ ജിസേ ഹം ബെഹെൻ ബനാന ചാഹ്തേ ഹേ.”
“മുഴുവൻ ഇന്ത്യക്കാരുടെയും സഹോദരൻ മാത്രമല്ല ചിലരുടെ ജീവനും കൂടിയാണ് ഞാൻ ,ഒരുപാട് പേരുടെ ജീവനാണ് ഞാൻ ,ഞാൻ സഹോദരനാവുന്നത് എന്നെ സഹോദരനായി കാണുന്നവർക്കും ഞാൻ സഹോദരിയായി കാണുന്നവർക്കുമാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഭീഷണിയെ കുറിചു അദ്ദേഹം ഒന്നും പറഞ്ഞതുമില്ല.
നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം , സൽമാൻ ഖാൻ ഇപ്പോൾ കിസി കാ ഭായ് കിസി കി ജാൻ എന്ന തൻ്റെ അടുത്ത വലിയ ചിത്രത്തിനായി ഒരുങ്ങുകയാണ്.
സൽമാൻ ഖാന് ഭീഷണി ഇ-മെയിലുകൾ! അതിനെ കുറിച്ച്
.
ജയിലിലായ ഗുണ്ടാസംഘം നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സമീപകാല അഭിമുഖത്തെ പരാമർശിച്ച് സൽമാൻ ഖാൻ്റെ അടുത്ത അനുയായിക്ക് ഒരു ഇ-മെയിൽ ലഭിച്ചിരുന്നു, അതിൽ നടനെ കൊല്ലുക എന്നതാണ് തൻ്റെ ജീവിതലക്ഷ്യമെന്ന് ലോറൻസ് ബിഷ്‌ണോയി അവകാശപ്പെട്ടു. സൽമാൻ ഖാൻ്റെ അടുത്ത അനുയായിയായ പ്രശാന്ത് ഗുഞ്ചാൽക്കറിന് മാർച്ച് 18നാണ് ഭീഷണി സന്ദേശം അയച്ചത്. അയച്ചയാൾ രോഹിത് ഗാർഗ് ആണെന്ന് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തുന്ന ഇ-മെയിലുകൾ അയച്ചതിന് സൽമാൻ ഖാൻ്റെ സംഘം ഗാർഗ്, ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌നോയ് എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകി.
ആ സന്ദേശം ഇങ്ങനെയാണ്.
“ഗോൾഡി ബ്രാറിന് നിങ്ങളുടെ ബോസുമായി (സൽമാൻ ഖാൻ) സംസാരിക്കണം. അവൻ (ബിഷ്‌ണോയിയുടെ) അഭിമുഖം കണ്ടിരിക്കണം, ഇല്ലെങ്കിൽ, അവനെ അത് കാണാൻ പ്രേരിപ്പിക്കുക. വിഷയം അവസാനിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ (ഗോൾഡി ബ്രാറിനോട്) സംസാരിക്കട്ടെ. അവൻ മുഖാമുഖം സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളെ അറിയിക്കുക. ഈ സമയം ഞങ്ങൾ നിങ്ങളെ കൃത്യസമയത്ത് അറിയിച്ചു, അടുത്ത തവണ നിങ്ങൾ ഞെട്ടിപ്പോകും, ഇതായിരുന്നു സന്ദേശം.
സൽമാൻ ഖാനെതിരെയുള്ള ഭീഷണിയെ തുടർന്ന് ബാന്ദ്ര പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506 (2), 120 (ബി), 34 എന്നിവ പ്രകാരം അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്തു.