Advertisement
Home MOVIES Malayalam എന്തുകൊണ്ട് അവസരങ്ങൾ ധാരാളം വന്നിട്ടും അന്യഭാഷാ ചിത്രങ്ങൾ ചെയ്തില്ല അന്ന് കാവ്യ പറഞ്ഞ മറുപടി

എന്തുകൊണ്ട് അവസരങ്ങൾ ധാരാളം വന്നിട്ടും അന്യഭാഷാ ചിത്രങ്ങൾ ചെയ്തില്ല അന്ന് കാവ്യ പറഞ്ഞ മറുപടി

581
ADVERTISEMENTS

മഞ്ജു വാര്യർക്ക് ശേഷം മലയാളം ഇത്രയധികം നെഞ്ചിലേറ്റിയ മറ്റൊരു താരമില്ല എന്ന് താനാണ് പറയേണ്ടി വരും. അത്രക്കുണ്ട് കാവ്യാ മാധവന്റെ ആരാധക പിന്തുണ.ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് കാവ്യയുടെ നായികയായുള്ള രംഗ പ്രവേശം അതിനുമുൻപ് ബാല താരമായി കാവ്യാ പല ചിത്രങ്ങളും ചെയ്തിട്ടുണ്ട്. മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച കലാകാരികളിൽ ഒരാളാണ് കാവ്യാ.

നടൻ ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ കരിയറിന് ഒരിടവേള നല്കയിരിക്കുകയാണ്. കാവ്യക്ക് താല്പര്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അഭിനയിക്കാം എന്ന് ദിലീപ് മുൻപ് പറഞ്ഞിരുന്നു. പക്ഷേ കാവ്യാ ഒരു കുടുംബിനിയായിരിക്കുക എന്ന തീരുമാനമാണ് എടുത്തത്. മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോൾ താനാണ് മറ്റു പല തെന്നിന്ത്യൻ ചിത്രങ്ങളിലും കാവ്യക്ക് അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും കാവ്യാ അതെല്ലാം നിരസിക്കുകയാണ് ഉണ്ടായത് അതിന്റെ കാരണം മുൻപൊരിക്കൽ ഒരഭിമുഖത്തിൽ കാവ്യാ പറഞ്ഞിരുന്നു അതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

READ NOW  പണിയില്ലാതെ മോഹൻലാലിനെ ഒരുമാസം വീട്ടിലിരുത്തി മണിയൻ പിള്ള രാജു. അക്കഥ ഇങ്ങനെ

കംഫര്‍ട്ട് അല്ലാത്തത് കൊണ്ടാണ് സിനിമ ചെയ്യാതിരുന്നത് എന്നാണ് അന്ന് കാവ്യാ പറഞ്ഞത് . നടിയുടെ വാക്കുകള്‍ ഇങ്ങനെ….”അന്യഭാഷയില്‍ നിന്നും ധാരാളം ചാന്സുകള് ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫര്‍ട്ടല്ല അക്കാര്യത്തില്‍. മലയാളത്തില്‍ എല്ലാം എനിക്ക് പരിചയമാണ്. പരസ്പരം അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. ഭാഷ വലിയ വിഷയമാണ് ഭാഷയോ ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാന്‍ താല്‍പര്യമില്ല. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്‍പര്യമില്ലെന്നും” കാവ്യ പറയുന്നു.

ADVERTISEMENTS

ദിലീപ് കാവ്യാ വിവാഹം വലിയ വിവാദങ്ങൾക്കു തിരി കൊളുത്തിയിരുന്നു. ഇപ്പോൾ ഇരുവർക്കും മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളുണ്ട്

ADVERTISEMENTS