വിവാഹിതനായ ആ നടനോട് തനിക്ക് പ്രണയം തോന്നിയിരുന്നു തുറന്നുപറഞ്ഞ് സായി പല്ലവി.

7081

അല്‍ഫോന്‍സ് പുത്രന്‍റെ  പ്രേമം എന്ന ചിത്രത്തിലൂടെ മലയാളം സിനിമ മേഖലയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടിയെടുത്ത അഭിനേത്രിയാണ് സായി പല്ലവി. ഒരു അഭിനയത്രി എന്നതിനേക്കാൾ ഉപരി മികച്ച ഒരു നർത്തകിയും ഒരു ഡോക്ടറുമാണ് താരം.ഇതിലെല്ലാം ഉപരി ഒരു സ്ട്രോങ്ങ്‌ വ്യക്തിത്വത്തിന് ഉടമയും കൂടിയാണ്.

തന്റെ വിദ്യാഭ്യാസത്തിനും, നൃത്തത്തിനും,  സിനിമയോടുള്ള ആഗ്രഹത്തിനും  ഒരേപോലെ പ്രാധാന്യം കൊടുത്ത ഒരു വ്യക്തി കൂടിയാണ് സായി പല്ലവി . സിനിമയിൽ തിരക്കുകൾ വർദ്ധിക്കുമ്പോഴും തന്റെ പ്രൊഫഷൻ മറക്കാതെ പ്രാക്ടീസ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. നടിയുടെ പല നിലപാടുകളും പല താരങ്ങൾക്കും അതൃപ്ത്തിക്ക്  കാരണങ്ങളായി മാറിയിട്ടുണ്ട്.ALSO READ:സിനിമയിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങി MBA പഠിച്ചാൽ മതിയായിരുന്നു പാർവതി

ADVERTISEMENTS

എന്ത് കാര്യത്തെക്കുറിച്ചും വ്യക്തമായി നിലപാടുള്ള വ്യക്തിയാണ് താരം. തനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങൾക്കും നോ പറയാൻ യാതൊരു മടിയും സായി പല്ലവിക്ക് ഇല്ല. വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞിട്ടും ഒരു ഫെയര്‍നസ് ക്രീമിന്റെ പരസ്യം നടി ഉപേക്ഷിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഏകദേശം രണ്ടു കോടി രൂപയാണ് ആ പരസ്യം ഉപേക്ഷിച്ചു കൊണ്ട് സായി പല്ലവി വേണ്ട എന്ന് വച്ചത്.

READ NOW  രജനീകാന്തുമായുള്ള സിൽക്ക് സ്മിതയുടെ പ്രണയവും രജനീകാന്ത് സിഗരറ്റ് കൊണ്ട് ശരീരത്തിൽ കുത്തിയ പാടും. വൻ വിവാദമുണ്ടാക്കിയ ആ ഗോസിപ്

ഒരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹിതനായ ഒരു നടനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നാണ് നടി പറഞ്ഞത്. നടിയുടെ ഈ തുറന്നു പറച്ചിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ തനിക്ക് വിവാഹിതനായ ഈ നടനോട് ഒരു ക്രഷ് തോന്നിയിരുന്നു എന്നാണ് താരം പറയുന്നത്. പിന്നീട് തനിക്ക് ആ നടന്റെ നായികയായി അഭിനയിക്കാനും സാധിച്ചു. ആ സമയങ്ങളിൽ അഭിനയത്തെക്കുറിച്ച് നടൻ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും തനിക്ക് വലിയ അനുഭവങ്ങൾ ആയിരുന്നു എന്നും താരം തുറന്നു പറയുന്നുണ്ട്.

ആ നടൻ മറ്റാരുമല്ല തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായ നടിപ്പിൻ നായകൻ സൂര്യയാണ്. കുട്ടിക്കാലം മുതൽ തന്നെ തനിക്ക് ക്രഷ് തോന്നിയ ആ നടൻ സൂര്യയാണ് എന്ന് സായി പല്ലവി തുറന്നു പറഞ്ഞിട്ടുണ്ട്.

READ NOW  സിൽക്ക് സ്മിതയുമായി ചിലവഴിച്ച ആ രാത്രി അമൂല്യമായിരുന്നു. പക്ഷെ പിറ്റേന്ന് ഭാര്യയുടെ മുഖത്തു നോക്കാൻ നാണക്കേട് ഉണ്ടായിരുന്നു: പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തുന്നു

സൂര്യയുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും തന്നെ തേടിയെത്തി എന്നായിരുന്നു താരം പറഞ്ഞത്. ആ കഥാപാത്രത്തിന്റെ സമയത്ത് സിനിമയിലേക്കുള്ള ഒരുപാട് നല്ല കാര്യങ്ങൾ സൂര്യ പറഞ്ഞു തന്നിരുന്നു എന്നും താരം വ്യക്തമാക്കി. അതോടെ അദ്ദേഹത്തോടുള്ള ബഹുമാനവും ഇരട്ടിച്ചു എന്നും താരം പരയുന്നു. ALSO READ:ഒരുകാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത റോമയ്ക്ക് സംഭവിച്ചത് എന്ത് നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സിനിമകളൊക്കെ വളരെ ശ്രദ്ധിച്ചു മാത്രം എടുക്കുന്ന വ്യക്തിയാണ് സായി പല്ലവി അതുകൊണ്ടുതന്നെ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യാനാണ് താൽപര്യപ്പെടുന്നത്. അടുത്തിടെ വിജയ്‌യുടെയും അജിത്തിന്റെയും സിനിമകള്‍ താരം വേണ്ട എന്ന് വച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ആ വാര്‍ത്ത‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

ADVERTISEMENTS