Advertisement
Home MOVIES Malayalam അന്ന് അയാളെ കൊണ്ട് അങ്ങനെ പറയിച്ചത് ആരാണ്. ഇന്നും ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല: ശ്രീനിവാസൻ

അന്ന് അയാളെ കൊണ്ട് അങ്ങനെ പറയിച്ചത് ആരാണ്. ഇന്നും ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല: ശ്രീനിവാസൻ

2901
ADVERTISEMENTS

മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒട്ടനവധി മികച്ച ചിത്രങ്ങൾ തിരക്കഥകൾ എന്നിവ സമ്മാനിച്ച താരമാണ് ശ്രീനിവാസൻ. ശ്രീനിവാസൻ ചിത്രങ്ങൾ എന്നും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയ ഇടം പിടിച്ചിട്ടുള്ള ചിത്രങ്ങൾ തന്നെയാണ്. ചിത്രങ്ങളെ പോലെ തന്നെ ശ്രീനിവാസന്റെ നിലപാടുകൾക്കും ആരാധകർ ഏറെയാണ്.

മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളെ വിമർശിക്കാൻ പോലും മടിയില്ലാതെ തന്റെ നിലപാടുകൾ ഉറച്ച സ്വരത്തിൽ വിളിച്ചു പറഞ്ഞിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളരെ ശക്തമായ ഒരു അനുഭാവിയാണ് താനെന്ന് പലകുറി അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

എന്നാൽ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെ പോലും പല സമയങ്ങളിലും വിമർശിക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖമാണ് വൈറലായി മാറുന്നത്. നേരെ ചൊവ്വേ എന്ന പരിപാടിയിൽ എത്തിയപ്പോൾ അവതാരകൻ അദ്ദേഹത്തോട് പണ്ടൊരു കൈനോട്ടക്കാരൻ കൈ നോക്കി സിനിമയിലെത്തുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുകയായിരുന്നു. അത്തരം കാര്യങ്ങളിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ല എന്നാണ് ശ്രീനിവാസൻ പറയുന്നത്. ഒരിക്കൽ മട്ടന്നൂർ ഭാഗത്ത് വച്ച് ഒരു കൈനോട്ടക്കാരൻ ആണ് ആദ്യമായി ഈ കാര്യങ്ങളെക്കുറിച്ച് പറയുന്നത്.

ADVERTISEMENTS
READ NOW  നീ ഇതൊക്കെ ചെയ്യാനാണോ സിനിമയിൽ വന്നത് ;ആ സംവിധായകന്റെ വാക്കുകൾ എന്നെ സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു ഉണ്ണിമുകുന്ദന്റെ വെളിപ്പെടുത്തൽ

കൈ നോക്കിയതിനുശേഷം അയാൾ പറഞ്ഞത് സിനിമ പോലെയുള്ള മാധ്യമത്തിൽ ഒക്കെ പ്രവർത്തിക്കുന്ന ആളായിരിക്കും, രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന ആളുകളിൽ നിന്നുപോലും പുരസ്കാരം സ്വന്തമാക്കാനുള്ള ഭാഗ്യം താങ്കൾക്ക് ഉണ്ടാകും എന്നും ആ ജ്യോതിഷൻ പറഞ്ഞു . ദേശീയ അവാർഡ് വരെ സ്വന്തമാക്കാൻ സാധിക്കുന്ന കൈയാണ് ഇത് എന്നും അയാൾ കൂട്ടിച്ചേർത്തു

അന്ന് ഈ സംഭവങ്ങൾ നടക്കുന്ന സമയത്തു എനിക്ക് സിനിമയുമായോ സിനിമ മേഖലയുമായോ പുലബന്ധം പോലും ഇല്ല . അതോടെ പൂർണമായും ഇക്കാര്യം തള്ളിക്കളയുകയായിരുന്നു ചെയ്തത്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്ന് വിശ്വാസം ഉണ്ടായിരുന്നു.

അക്കാലത്ത് ഇതിനെക്കുറിച്ച് ചിന്തിക്കുന്ന പോലുമില്ലല്ലോ അതുകൊണ്ട് ഇങ്ങനെയാണ് ആളുകളെ പറ്റിക്കുന്നത് എന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുകയും ചെയ്തതിരുന്നു . എന്നാൽ പിന്നീട് ദേശീയ അവാർഡ് ഒക്കെ ലഭിച്ചതിനു ശേഷം ഒരിക്കൽ മട്ടന്നൂർ ഭാഗത്ത് വെച്ച് അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നു.

READ NOW  അന്ന് ജ്യോൽസ്യൻ പറഞ്ഞത് സത്യമായി. ജ്യോതിഷത്തിൽ എനിക്ക് വലിയ വിശ്വാസമാണ് അമല പോൾ

ആ വഴി പോയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചത്. ഇങ്ങനെയൊരു വ്യക്തി പറഞ്ഞത് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടല്ലോ എന്ന് വിചാരിച്ചു. അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം അതേപോലെ തന്നെ എന്റെ ജീവിതത്തിൽ വരുന്നുണ്ടല്ലോ എന്ന് ചിന്തിച്ചിരുന്നു.

Watch Video:

കൈനോട്ടത്തിൽ ഒന്നും വിശ്വാസമില്ല പക്ഷേ എന്റെ കൈ നോക്കി അയാൾ പറഞ്ഞത് ഇങ്ങനെ സംഭവിക്കുമെന്നാണ്, അങ്ങനെ അയാൾക്ക് പറയാൻ സാധിച്ചത് എന്തുകൊണ്ടാണ്.? അത് തീരുമാനിച്ചു വെച്ചിരിക്കുന്നത് മറ്റൊരാളായിരിക്കും. അങ്ങനെ എന്റെ ജീവിതത്തിലെ കാര്യങ്ങളൊക്കെ തീരുമാനിച്ചു വച്ചിരിക്കുന്ന ആൾ ആരാണ് എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു.

ADVERTISEMENTS
Previous articleവിവാഹിതനായ ആ നടനോട് തനിക്ക് പ്രണയം തോന്നിയിരുന്നു തുറന്നുപറഞ്ഞ് സായി പല്ലവി.
Next articleമമ്മൂട്ടിയുടെ മനസ്സ് നല്ലതാണ് അത് ഞാൻ മനസ്സിലാക്കിയത് അമ്മയുടെ പ്രശ്നം വന്നപ്പോൾ മല്ലിക സുകുമാരൻ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.