Advertisement
Home MOVIES Malayalam ആ സമയത്ത് ബിക്കിനി അണിയുകയോ നഗ്നയായി നിൽക്കുകയോ താൻ ചെയ്തില്ല സ്വർണ തോമസ്

ആ സമയത്ത് ബിക്കിനി അണിയുകയോ നഗ്നയായി നിൽക്കുകയോ താൻ ചെയ്തില്ല സ്വർണ തോമസ്

850
ADVERTISEMENTS

അമൃത ടി വി യിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സ്വർണ തോമസ് എന്ന പെൺകുട്ടി ശ്രദ്ധ നേടുന്നത്.സ്വർണ ഒരു ഡാൻസർ മാത്രമല്ല അഭിനേത്രി കൂടിയാണ് .

ഫ്ലാറ്റ് നം. 4ബി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തിയത്.
കുട്ടിത്തം തുളുമ്പുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും ഉള്ള ഈ പെൺകുട്ടിക്കു ഒരു ആരാധക വൃന്ദം തന്നെ ഉണ്ടായി.

മികച്ച നർത്തകിയായി അറിയപ്പെട്ടിരുന്ന സ്വർണയ്ക്ക് ഒരു ഗുരുതരമായ അപകടം സംഭവിച്ചതും വലിയതോതിൽ തന്നെ വാർത്തയായി മാറിയിരുന്നു. ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ സ്വർണയുടെ നട്ടെല്ലിന് സാരമായ പരുക്ക് ഉണ്ടായി.ജീവിതത്തിൽ ഇനി ഒരിക്കലും എഴുന്നേറ്റു നടക്കില്ല എന്ന് മറ്റുള്ളവർ വിധി എഴുതിയെങ്കിലും ആ കൊച്ചു പെൺകുട്ടി ജീവിതത്തോട് പൊരുതി തിരിച്ചു വന്നത് അത്ഭുതാവഹമായ കാര്യമായിരുന്നു.

ADVERTISEMENTS
READ NOW  ഭാവനയോട് വൃത്തികേട് പറഞ്ഞു ;നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല - പിന്നെ ആസിഫ് അലി ചെയ്തത് - സംഭവം ഇങ്ങനെ

സ്വർണയുടെ മനക്കരുത്ത് കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് അവൾ തിരികെ വന്നത് .അപകടത്തിനുശേഷം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാതിരുന്ന സ്വർണ തന്റെ തിരിച്ചു വരവ് നടത്തിയത് ഒരു ബെല്ലി ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു . ബെല്ലി ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മൂലം സദാചാര കണ്ണുകൾ ഉള്ള ആരാധകർക്ക് ആ പ്രവൃത്തി ഒട്ടും തന്നെ ഇഷ്ടമായില്ല . നല്ല തോതിൽ തന്നെ സൈബർ ആക്രമണവും നേരിടേണ്ടി വന്നു .

ആ പെൺകുട്ടിയെ കണക്കറ്റ് പരിഹസിക്കുകയും, കളിയാക്കുകയും, ചെയ്തത് പോരാഞ്ഞു മോശം കമന്റുകളും പാസ്സാക്കി ബെല്ലി ഡാൻസ് കളിക്കുന്ന സമയത്ത് ശരീരം കൂടുതൽ എക്സ്പോസ് ചെയ്തു എന്നും അത് വളരെ മോശമാണെന്നും ആയിരുന്നു താരത്തിനെതിരെ ഏറ്റവും കൂടുതൽ ആളുകൾ തിരിയാൻ കാരണമായത്.

ഇതിനെതിരെ മറുപടിയുമായി താരം രംഗത്ത് വരികയും ചെയ്തിരുന്നു.നിങ്ങളൊക്കെ വേറെ എവിടെ ബല്ലി ഡാൻസ് കാണാൻ പോയാലും ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. ആ സമയത്ത് ഇല്ലാത്ത കുഴപ്പം എന്താണ് ഇപ്പോഴൊന്നും ആയിരുന്നു താരം ചോദിച്ചത്.

READ NOW  നടൻ അരവിന്ദ് സ്വാമി തന്റെ മകൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി നടൻ ഡൽഹി കുമാർ സംഭവം ഇങ്ങനെ

യഥാർത്ഥ ബെല്ലി ഡാൻസ് കാണുമ്പോഴും നിങ്ങളൊക്കെ ഇങ്ങനെ തന്നെ ചോദിക്കുമോ?.ശരീരം മുഴുവൻ മറച്ചാണോ ബെല്ലി ഡാൻസ് കളിക്കുക.
താനൊന്ന് ഡാൻസ് കളിച്ചപ്പോൾ മാത്രമാണല്ലോ ഒരു ഭൂമികുലുക്കം വന്നതുപോലെ എല്ലാവരും ഇടപെടുന്നത് എന്നുമായിരുന്നു താരം ചോദിച്ചത് .

താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇത്തരം നെഗറ്റീവ് രീതികൾ തന്റെ മനസ്സിലേക്ക് തരേണ്ട എന്നും ഇതുവരെ ബല്ലി ഡാൻസ് കാണാത്ത ആളുകൾ ആയിരിക്കും ഇങ്ങനെ പറയുന്നത് എന്നുമാണ് സ്വർണ പറഞ്ഞത്.

ശരീരം കുറച്ചു കാണിക്കാതെ ബെല്ലി ഡാൻസ് കളിക്കാൻ തനിക്ക് അറിയില്ല എന്നും ബിക്കിനി ഇട്ടോ നഗ്നയായോ ആയിരുന്നില്ല ആ സമയത്ത് താൻ നൃത്തം ചെയ്തിരുന്നത് എന്നും കൂടി താരം വ്യക്തമാക്കിയിരുന്നു.ഇത്തരം മോശം കമന്റുകളുമായി തന്റെ അക്കൗണ്ടിലേക്ക് വരണ്ട എന്നുകൂടി താരം പറയുന്നുണ്ട്.

സ്വന്തം ജീവിതം പൊരുതി നേടിയ പെൺകുട്ടിയാണ് സ്വർണ .ആ മനക്കരുത്തിനും നിശ്ചയ ദാർഢ്യത്തിനും മുന്നിൽ ഇത്തരം പ്രതികരണങ്ങൾ വെറും പുല്ലിന് സമമാണെന്നു സ്വർണയുടെ മറുപടി കാട്ടിത്തരുന്നു .

ADVERTISEMENTS