ഞങ്ങൾ വീണ്ടും ആ പഴയ ഏഴാം കൂലികളായി മാറി എന്നു പറയുന്നതാണ് സത്യം.കലാഭവൻ മണിയുടെ അനുജന്റെ വെളിപ്പെടുത്തൽ

65

മലയാള സിനിമയുടെ മണിമുത്ത് തന്നെയായിരുന്നു കലാഭവൻ മണി. അദ്ദേഹത്തിന്റെ വിയോഗം അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. മലയാള സിനിമയെ മുഴുവൻ കണ്ണീരിൽ ആഴ്ത്തിയ ഒരു വിയോഗമായിരുന്നു അദ്ദേഹത്തിന്റെ. അതുകൊണ്ടു തന്നെ ആ വിയോഗം പലപ്പോഴും വിശ്വസിക്കാൻ മലയാളികൾക്ക് സാധിച്ചിട്ടില്ല.

ഒരുപാട് മനോഹരമായ കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് കലാഭവൻ മണി തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞത്. അടുത്തകാലത്ത് അദ്ദേഹത്തിന് മരണശേഷവും നീതി നിഷേധിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സഹോദരൻ RLV രാമകൃഷ്ണൻ രംഗത്ത് വന്നിരുന്നു. കലാഭവൻ മണിക്ക് വേണ്ടി ഒരു സ്മാരകം നൽകുമെന്ന് ഉറപ്പു പറഞ്ഞ സർക്കാർ അതിന്റെ പ്രവർത്തനം വളരെ മന്ദഗതിയിൽ ആക്കി എന്നായിരുന്നു സഹോദരൻ പറഞ്ഞത്.

ADVERTISEMENTS
   

മരണശേഷവും തന്റെ ചേട്ടൻ വലിയ അവഗണനകൾ നേരിടുന്നുണ്ട് എന്ന് സഹോദരൻ വ്യക്തമാക്കിയിരുന്നു. വിവിധ ബജറ്റുകളിലായി മൂന്ന് കോടിയോളം രൂപയായിരുന്നു സ്മാരകത്തിന് വേണ്ടി മാറ്റിവെച്ചത്. എന്നാൽ അത് യാഥാർത്ഥ്യമായില്ല എന്ന് മാത്രമല്ല സർക്കാരിന്റെ ചില ചലച്ചിത്രമേളകളും അദ്ദേഹത്തെ അവഗണിക്കുകയാണ് ഉണ്ടായത്. സ്മാരകം വരരുത് എന്ന് ചില ആളുകൾ ആഗ്രഹിക്കുകയും അതിനുവേണ്ടി അവർ പ്രവർത്തിക്കുകയും ചെയ്യുന്നതായി തനിക്ക് തോന്നിയിട്ടുണ്ട്. ചേട്ടൻ മരണപ്പെട്ടതിന്റെ ദുഃഖത്തിൽ നിന്നും അദ്ദേഹത്തിന്റെ കുടുംബം ഇതുവരെയും കരകയറിയിട്ടില്ല.

അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ആർക്കും ഒരു ബുദ്ധിമുട്ടും വരുത്തിയിട്ടില്ല. എല്ലാവരെയും സഹായിച്ചിട്ടുണ്ട്. അദ്ദേഹം മരണപ്പെട്ടതോടെ വീണ്ടും തങ്ങൾ പഴയ അവസ്ഥയിലേക്ക് വന്നിരിക്കുന്നു. ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരു അവസ്ഥ. ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങൾക്ക് എല്ലാവരും ഉണ്ടാകുമായിരുന്നു. ചേട്ടൻ ഇല്ലാതായതോടെ ഞങ്ങൾ പഴയ ആളുകളായി പോയി. ഞങ്ങൾക്ക് വേണ്ടി ആരും സംസാരിക്കാൻ പോലും ഇല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.

ഞങ്ങൾ വീണ്ടും ആ പഴയ ഏഴാം കൂലികളായി മാറി എന്നു പറയുന്നതാണ് സത്യം. ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് ഒരുപാട് വീടുകൾ വാങ്ങിയിട്ടിരുന്നു. ആ വീടുകൾ ഒക്കെ ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ആ വരുമാനം കൊണ്ടാണ് ചേട്ടന്റെ ഭാര്യയും മകളും കഴിഞ്ഞു പോകുന്നത് തന്നെ എന്നും സഹോദരൻ പറയുന്നുണ്ട് എന്നാൽ പലരും ഈ ഒരു വാർത്ത കേട്ട് വളരെ വേദനയോടെയാണ് പ്രതികരിക്കുന്നത്. അദ്ദേഹത്തെപ്പോലെ ഒരു കലാകാരൻ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിൽ വേദനയുണ്ടെന്നാണ് പലരും പറയുന്നത്

ADVERTISEMENTS
Previous articleവീണ്ടും പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം ഇതാണ് – സന്തോഷ് ജോർജ് കുളങ്ങര – കാരണം ഇതാണ്
Next articleഅന്ന് മോഹൻലാൽ എൻറെ ഫ്രാക്ചർ ആയ കാലിൽ ചവിട്ടി. പ്രജയിലെ സൂപ്പർ ഹിറ്റ് സീനിനെ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞത്.