Advertisement
Home VIRAL NEWS വീണ്ടും പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം ഇതാണ് – സന്തോഷ് ജോർജ് കുളങ്ങര – കാരണം...

വീണ്ടും പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം ഇതാണ് – സന്തോഷ് ജോർജ് കുളങ്ങര – കാരണം ഇതാണ്

101
ADVERTISEMENTS

സഞ്ചാരം എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് സന്തോഷ് ജോർജു കുളങ്ങര. വളരെ ചെറിയ സമയം കൊണ്ട് തന്നെ അദ്ദേഹം വലിയൊരു ആരാധകനിരയാണ് സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലേ പലരും കേട്ട് വളർന്ന ഒരു ശബ്ദമായിരിക്കും അദ്ദേഹത്തിന്റെ പ്രോഗ്രാമായ സഞ്ചാരത്തിന്റെ വിവരണം .

സഞ്ചാരം എന്ന പരിപാടിയിലൂടെ പല രാജ്യങ്ങളെക്കുറിച്ചും അവിടുത്തെ ഊടുവഴികളെ കുറിച്ച് പോലും വളരെ മനോഹരമായ രീതിയിൽ എപ്പോഴും മറ്റുള്ളവരോട് സംവദിക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ടായിരുന്നു. എല്ലാത്തിലും ഉപരി മികച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഏത് കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ തികച്ചും വ്യത്യസ്തമായ നിലപാടുകൾ ഉണ്ട്.

ADVERTISEMENTS

അത്തരത്തിൽ ഇപ്പോഴും വീണ്ടും വീണ്ടും പോകാൻ ആഗ്രഹമുള്ള സ്ഥലം ഏതാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്ന വാക്ക് ഇങ്ങനെയാണ്. വേനീസ് ആണ് ആ സ്ഥലം. വെനീസ് എന്ന സ്ഥലത്തോട് തനിക്ക് വല്ലാത്ത ഇഷ്ടമുണ്ട്. ശരിക്കും അവിടുത്തെ ഒരു വൈബ് അവിടെ പോയാൽ മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളൂ.. ഞാൻ ഒരിക്കൽ ഒരു മഴക്കാലത്ത് അവിടെ പോയിട്ടുണ്ട്. പിന്നീട് രണ്ടു ദിവസം അവിടെ നിൽക്കാനായി പോയിട്ടുണ്ട്. എങ്കിലും ഇപ്പോഴും വെനീസ് എനിക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ്.

READ NOW  ട്രെയിനിന്റെ അവസാന കോച്ചിലെ x' എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

എന്താണുവും വിഡി പോകാൻ ആഗ്രഹിക്കുന്ന കാരണം എന്ന് ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെ ,അത് ഒരു വല്ലാത്ത ആംബിയൻസ് ആണ്. അവിടെ പോയിട്ടുളളവർക്ക് അത് മനസിലാകും വീണ്ടും വീണ്ടും പോകാൻ തോന്നും എന്ന് സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. കടൽ നഗരമാണ് വെനീസ്. നമ്മൾ ഇവിടെ കിഴക്കിന്റെ വെനീസ് എന്നൊക്കെ പറയുന്നത് വെറുതെ ആണ് എന്ന് അവിടെ പോയാൽ നമുക്ക് മനസിലാകും അത് അത്രക്കും അത്ഭുതങ്ങൾ നിറഞ്ഞ ഭംഗി നിറഞ്ഞ ആരെയുംഞെട്ടിപ്പിക്കുന്ന സുന്ദരമായ ഒരനുഭൂതിയാണ് എന്ന് അദ്ദേഹം പറയുന്നു.

പോകാൻ ഇഷ്ടമുള്ള സ്ഥലം ഏതാണ് എന്ന് അവതാരകൻ ചോദിച്ചപ്പോൾ ഗ്ലോബിൽ വളരെ കൃത്യമായി നിമിഷങ്ങൾക്കുള്ളിൽ തന്നെ വെനീസ് അടയാളപ്പെടുത്തി കാണിക്കുകയും ചെയ്തു സന്തോഷ് ജോർജു കുളങ്ങര. എങ്ങനെയാണ് ഇത്ര പെട്ടെന്ന് വെനീസ് അവിടെയാണെന്ന് മനസ്സിലാക്കാൻ സാധിച്ചത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഞാൻ പോകുന്നതിനു മുൻപ് ഒരു നൂറു തവണ അവിടേക്ക് മാപ്പുകളിലൂടെ മാപ്പുകളിലൂടെ ഒരു യാത്ര പോകും എന്നാണ് അദ്ദേഹം പറയുന്നത്.

READ NOW  മകനെ വിൽപ്പനക്ക് - 5 ലക്ഷം രൂപയ്ക്ക് മകനെ വിൽക്കാൻ ബോർഡ് വച്ച് റിക്ഷ ഡ്രൈവറായ പിതാവ് - സംഭവം ഇങ്ങനെ

ഈ ഭൂമിയിലെ ഏത് സ്ഥലവും ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ ഒറ്റക്കറക്കത്തിൽ ഞാൻ ഈ മാപ്പിൽ ആ സ്ഥലം ഞാൻ ചൂണ്ടിക്കാണിക്കാം എന്നും അദ്ദേഹം പറയുന്നു. അതാണ് ഞാൻ മാപ്പുകളിലൂടെ യാത്ര പോകുന്നതിന്റെ പ്രത്യേകത എന്നും അദ്ദേഹം പറയുന്നുണ്ട്.

സത്യത്തിൽ ഓരോ മലയാളികളെയും യാത്ര ചെയ്യാൻ പഠിപ്പിച്ച അല്ലെങ്കിൽ മോഹിപ്പിച്ച മനുഷ്യനാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങര. അത്രത്തോളം ഓരോ യാത്രയുടെയും വശ്യത അദ്ദേഹം ഒപ്പിയെടുത്തു തന്റെ ഏകാന്ത സഞ്ചാരത്തിലൂടെ നമ്മുക്ക് മുൻപിൽ തുറന്നു വച്ചിട്ടുണ്ട് എന്നതാണ്.

ADVERTISEMENTS