Advertisement
Home MOVIES Malayalam മഞ്ജുവും സുകന്യയും തമ്മിലുള്ള മത്സരം ഒടുവിൽ മഞ്ജുവിനോട് തോറ്റു കൊടുക്കാൻ നിർബന്ധിച്ചു – സത്യൻ അന്തിക്കാട്...

മഞ്ജുവും സുകന്യയും തമ്മിലുള്ള മത്സരം ഒടുവിൽ മഞ്ജുവിനോട് തോറ്റു കൊടുക്കാൻ നിർബന്ധിച്ചു – സത്യൻ അന്തിക്കാട് അന്നു പറഞ്ഞത്.

28578
ADVERTISEMENTS

ഒരുപക്ഷേ മലയാള സിനിമയിൽ ഇത്രയേറെ ആരാധിക്കപ്പെട്ട, സ്നേഹിക്കപ്പെട്ട ഒരു നടി ഇതിനുമുമ്പു ഉണ്ടായിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. അതാണ് മഞ്ജുവാര്യർ എന്ന നടിയോടുള്ള മലയാളികളുടെ സ്നേഹം. വളരെ ചുരുങ്ങിയ കാലം സിനിമയിൽ നിന്നതിനുശേഷം നിരവധി അവാർഡുകളും അംഗീകാരങ്ങളും ചുരുങ്ങിയ സമയം കൊണ്ട് നേടിയശേഷം സിനിമയിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്ത് മാറിനിന്ന് താരമായിരുന്നു മഞ്ജുവാര്യർ. നടൻ ദിലീപ് ആയിട്ടുള്ള പ്രണയവും വിവാഹവും ആയിരുന്നു അതിന് പിന്നിലെ പ്രധാന കാരണം.

കരിയറിന്റെ വലിയ ഉയരത്തിൽ നിൽക്കുമ്പോൾ ദേശീയ അവാർഡ് അടക്കം നേടി നിൽക്കുന്ന സമയത്താണ് മഞ്ജു സിനിമ വിടുന്നതും ഒരു കുടുംബിനിയായി ഒതുങ്ങിക്കൂടിയതും. എങ്കിലും പിന്നീട് വളരെ വലിയ ഒരു തിരിച്ചുവരവ് ഉണ്ടായി. ഒരു പക്ഷേ പത്തു പതിനഞ്ച് വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയ ഒരു താരത്തിന് ആരും പ്രതീക്ഷിക്കുന്നതിലും വലിയ സ്വീകരണം ലഭിച്ചത് മഞ്ജുവിന് മാത്രമാകാം. മഞ്ജുവിനോട് ആരാധകർക്ക് മുൻപ് പറഞ്ഞ ആ സ്നേഹം ഉള്ളതുകൊണ്ടുതന്നെയാണ്, അതിൻറെ ഏറ്റവും വലിയ തെളിവായിരുന്നു അത്.

ADVERTISEMENTS

പിന്നീട് ഇറങ്ങിയ മഞ്ജുവിന്റെ നിരവധി സിനിമകൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇടവേളക്കു ശേഷം വന്ന ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. അതെ പ്രതിസന്ധികളിൽ അടിപതറാത്ത ഏത് പ്രതിസന്ധി നേരിടാൻ ചങ്കൂറ്റമുള്ള ഒരുപാട് പേർക്ക് പ്രചോദനമാകുന്ന ഒരു ജീവിതമാണ് മഞ്ജു വാര്യരുടെത്. മുൻപ് മഞ്ജുവിനെക്കുറിച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

READ NOW  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു സംവിധായകനും ക്യാമറാമാനും വലിയ ബഹുമാനം നൽകി സ്ത്രീകൾ സംസാരിച്ചിട്ടുണ്ട് . അതിന്റെ കാരണം ഇത്.

നടൻ ദിലീപുമായിട്ടുള്ള ദീർഘ കാലത്തേ വിവാഹ ബന്ധം വേർപ്പെടുത്തി എറണാകുളം കുടുംബ കോടതിയിൽ നിന്ന് ഇറങ്ങുമ്പോൾ നിറകണ്ണുകളോട് ആയിരുന്നു മഞ്ജു വാര്യർ എന്ന നടി അവിടം വിട്ടത്. പക്ഷേ അതിനുശേഷം പിന്നീട് ജീവിതത്തിൽ ഒരിടത്തും മഞ്ജുവിനെ തളർന്ന, കണ്ണ് നിറഞ്ഞ ഒരു രൂപത്തിൽ ആരാധകർ കാണേണ്ടി വന്നിട്ടില്ല എന്നുള്ളത് തന്നെയാണ് വലിയ സത്യം. പ്രതിസന്ധികൾ വരുമ്പോൾ ജീവിതത്തിൽ കരുത്തോടെ നൽകേണ്ടത് എങ്ങനെയാണ് എന്ന് മഞ്ജുവാര്യർ മലയാളി പ്രേക്ഷകരെ പഠിപ്പിച്ചു എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെയാണ് മലയാള സിനിമയിൽ ഇത്രയധികം ആരാധകർ ഉള്ള ഒരു നായികയായി മലയാളത്തില്‍ ലേഡി സൂപ്പർസ്റ്റാറായി മഞ്ജുവാര്യർക്ക് ഇന്നും നിലനിൽക്കാൻ കഴിയുന്നത്.

അന്നൊരു ഇന്നോവ കാറിൽ കുടുംബത്തോടൊപ്പം കയറിപ്പോയി മഞ്ജുവിനെ പിന്നെ ആരാധകർ കാണുന്നത് സ്വന്തമായി റേഞ്ച് റോവർ വണ്ടി ഓടിച്ചുവരുന്ന മഞ്ജുവായിട്ടാണ്. ഞാനിപ്പോൾ എന്റെ ജീവിതം ആഘോഷിക്കുകയാണ് എന്നാണ് മഞ്ജുവാര്യർ പറഞ്ഞത്. എവിടെയും തോൽക്കാൻ താല്പര്യമില്ലാത്ത തന്റേടമുള്ള അപാരമായ അഭിനയ വൈഭവം ഉള്ള നായികയായിട്ടാണ് മഞ്ജു വുമൊത്തു നിരവധി ചിത്രങ്ങൾ ചെയ്ത സംവിധായകൻ സത്യൻ അന്തിക്കാട് അമഞ്ജുവിനെ കുറിച്ച് മുൻപ് പറഞ്ഞിട്ടുള്ളത്.

READ NOW  അണപ്പല്ല് നഷ്ട്ടപ്പെട്ടാല്‍ അവരുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ സംഭവിക്കും ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ഊര്‍മിള ഉണ്ണി

മഞ്ജുവിനെ അവരുടെ പാഷനായ നൃത്തത്തിലും അഭിനയത്തിലും ഒരിക്കലും തോൽപ്പിക്കാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള സിനിമയുടെ പെരുന്തച്ചനായ തിലകൻ പോലും മഞ്ജുവിനെ കുറിച്ച് ഒരുപാട് പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. മഞ്ജുവുമൊത്തുള്ള കണ്ണെഴുതി പൊട്ടും കുത്തി എന്ന ചിത്രത്തിൽ താൻ വന്നതിനുശേഷം മാത്രമേ മഞ്ജുവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യാവൂ എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു. കാരണം അല്ലെങ്കിൽ അവൾ തന്നെ പോലും തോൽപ്പിച്ചു കളയുന്ന പ്രകടനം പുറത്തെടുക്കും എന്ന് അതുകൊണ്ടുതന്നെ അത് നന്നായി നോക്കി വീക്ഷിച്ചു അതിനുമുകളിൽ തനിക്ക് പെർഫോം ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ചർച്ചയാണ്.

മഞ്ജുവിന്റെ കഴിവുകളെ കുറിച്ചും താരത്തിന്റെ വാശിയെ കുറിച്ചും സത്യൻ അന്തിക്കാട് ഒരു അനുഭവം പറഞ്ഞത് ഇങ്ങനെയാണ്. മഞ്ജു വാര്യരും സുകന്യയും ജയറാമിന്റെ പ്രധാന നായികമാരായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം തൂവൽ കൊട്ടാരത്തിൽ മഞ്ജുവും സുകന്യയും ഒന്നിച്ച് നിർത്തം ചവിട്ടുന്ന ഒരു രംഗമുണ്ട്. വളരെ അഹങ്കാരിയായ ഒരു കഥാപാത്രമായിട്ടാണ് തൂവൽ കൊട്ടാരത്തിൽ മഞ്ജു അഭിനയിക്കുന്നത്. ജയറാമിന്റെ നായികയായ സുകന്യ വളരെ പക്വതയാർന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുകന്യയുടെ കഥാപാത്രത്തേക്കാൾ എല്ലാംകൊണ്ടും ഒരു പടി താഴെ വേണം മഞ്ജുവിന്റെ കഥാപാത്രം നിൽകേണ്ടത്. അതാണ് സിനിമയുടെ കഥ തന്തു.

READ NOW  എന്റെ ഭാര്യയുടെ വീട്ടിൽ ചെന്ന് അവരത് പറഞ്ഞു - തനറെ കല്യാണം നടന്നത് ഇങ്ങനെ വെളിപ്പെടുത്തി ഗിന്നസ് പക്രു.

ഇരുവരും തമ്മിൽ നടത്തുന്ന നൃത്തം മത്സരത്തിലും അത് അങ്ങനെ തന്നെ വേണം. സുകന്യയെക്കാൾ ഒരു പടി താഴെ വേണം മഞ്ജു ആ സീനിൽ അഭിനയിക്കാൻ. പക്ഷേ എന്തൊക്കെ ചെയ്തിട്ടും മഞ്ജുവിന്റെ പ്രകടനം സുകന്യക്കു മുകളിൽ പോവുകയാണ്. നൃത്തത്തിൽ വളരെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഗോൾഡ് മെഡൽ വരെ നേടിയിട്ടുള്ള കലാകാരിയാണ് നടി സുകന്യ. എന്നാൽ മഞ്ജുവിനു നൃത്തത്തിലുള്ള അടങ്ങാത്ത പാഷൻ കൊണ്ടാണോ എന്തെന്നറിയില്ല എത്രതന്നെ നോക്കിയിട്ടും ഇരുവരുടെയും പ്രകടനം ഒന്നിനൊന്നു മികച്ചതാണ്. മഞ്ജു ഒരു പടിക്കുപോലും താഴ്ന്നു കൊടുക്കുന്നില്ല. ആകെ മൊത്തം നോക്കുമ്പോൾ മഞ്ജുവിന്റെ പ്രകടനമാണ് മികച്ചുനിൽക്കുന്നത്. ഒടുവിൽ ഗത്യന്തരമില്ലാതെ മഞ്ജുവിനോട് അല്പം മോശമായി നൃത്തം ചെയ്യൂ എന്ന് പറയേണ്ടിവന്നു തനിക്ക് എന്ന് സത്യൻ അന്തിക്കാട് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

എവിടെയും തോൽക്കാൻ ഇഷ്ടമില്ലാത്ത ജയിക്കാൻ മാത്രം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് മഞ്ജു എന്ന് പറയുന്നു. വാശി കയറിയാൽ മഞ്ജുവിനെ പിടിച്ചാൽ കിട്ടില്ല. വിനയം കൊണ്ടോ സ്നേഹം കൊണ്ടോ മാത്രമേ അവരെ തോൽപ്പിക്കാൻ കഴിയുകയുള്ളൂ. അഭിനയത്തിൽ നൃത്തത്തിലും ഒരിക്കലും അവരെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. അത് 100% സത്യം പോലെയാണ് തകർച്ചയിൽ നിന്നും തിരികെ വന്ന് മഞ്ജുവിന്റെ ഇപ്പോഴുള്ള ജീവിതം.

ADVERTISEMENTS