മനസ്സിൽ ശപിച്ചു കൊണ്ടാണ് ആ പണം ദിലീപിന് കൊടുത്തത്. ദിലീപ് തനിക്കുണ്ടാക്കിയ കഷ്ടത വെളിപ്പെടുത്തി നിർമ്മാതാവ് പറഞ്ഞത്

6836

മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു ചിത്രമാണ് പാസഞ്ചർ എന്ന സിനിമ. വലിയ വിജയം നേടിയ ഈ ചിത്രം സമകാലിക കാലത്തേക്കുള്ള ഒരു തിരിഞ്ഞുനോട്ടം തന്നെയായിരുന്നു. ശ്രീനിവാസന് മികച്ച രീതിയിൽ പെർഫോം ചെയ്യാനുള്ള ഒരു അവസരം തന്നെയാണ് ഈ ചിത്രത്തിലൂടെ ലഭിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു. ശ്രീനിവാസനും ദിലീപും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ശ്രീനിവാസന്റെ പ്രകടനം എക്കാലവും ഓർമിച്ചു വയ്ക്കുന്ന ഒന്നുതന്നെയാണ്. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായി ആദ്യം അഭിനയിക്കാൻ ഇരുന്നത് പൃഥ്വിരാജ് ആയിരുന്നു. എന്നാൽ ഒരു വർഷത്തേക്ക് പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ദിലീപിലേക്ക് കഥാപാത്രം എത്തുന്നത്. ദിലീപിന് വളരെ കുറച്ചുദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. 25 ലക്ഷം രൂപയാണ് പ്രതിഫലമായി പറഞ്ഞു ഉറപ്പിച്ചിരുന്നത്.

ADVERTISEMENTS
   

ശ്രീനിവാസനാണ് ദിലീപിനെ വിളിക്കാമെന്ന് പറയുകയും ചെയ്യുന്നത്. അങ്ങനെ ദിലീപ് എത്തുകയായിരുന്നു. എന്നാൽ ദിലീപ് എത്തിയതിനു ശേഷം വലിയ ചിലവാണ് ഷൂട്ടിങ്ങിന് ഉണ്ടായത്. 25 ലക്ഷം രൂപയുടെ സ്ഥാനത്ത് ഒരുപാട് തുക മുടക്കേണ്ടതായി വന്നു. മാത്രമല്ല സെറ്റിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ദിലീപ് കാരണം ഉണ്ടാവുകയാണ് ചെയ്തത്. ദിലീപിനൊപ്പം ഒരു സഹായി ഉണ്ടായിരുന്നു. അയാൾ സെറ്റിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ദിലീപിനോട് വിളിച്ച് പറയുന്നത് പതിവായിരുന്നു.

സിനിമയുടെ ക്ലൈമാക്സ് രംഗം സെറ്റിട്ടിരിക്കുകയാണ് . ഒരു ഹോസ്പിറ്റൽ രംഗമാണ്. വളരെ കുറച്ച് സമയം മാത്രം ചെയ്യേണ്ട ഒരു രംഗം. മമ്താ മോഹൻദാസും ദിലീപും ഒരുമിച്ച് ചെയ്യേണ്ട രംഗമാണ്. ദിലീപ് എന്ത് ചെയ്താൽ സെറ്റിൽ വരുന്നില്ല. മമ്ത മോഹൻദാസ് ഒക്കെ രാവിലെ മുതൽ വന്നു കുറ്റിയടിച്ചു ഇരിക്കുകയാണ്. ആ രംഗം സെറ്റിട്ട് കഴിഞ്ഞപ്പോൾ ദിലീപ് ഫാസിലിന്റെ ഒരു സിനിമയിൽ ഡബ്ബ് ചെയ്യാൻ പോയിരിക്കുകയാണ് എന്ന് വിളിച്ചു പറഞ്ഞു. ഇന്ന് വരാൻ പറ്റില്ലന്ന് പറഞ്ഞു. ലക്ഷങ്ങൾ മുടക്കി ഞാൻ സെറ്റിട്ട് കാത്തിരിക്കുകയാണ്. അതുകഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ അയാൾ മൂന്നാർ പോവുകയാണ് എന്നൊക്കെ പറയുന്നുണ്ട്. അവസാനം നേരിട്ട് ഞാൻ കാണാനായി ചെന്നു.

അപ്പോൾ സിഗരറ്റ് ഒക്കെ വലിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നതിനു ശേഷം എനിക്ക് തീരെ വയ്യ ചുമയാണ് ഞാൻ വൈകിട്ട് വന്ന് ചെയ്യാം എന്നൊക്കെ ദിലീപ് പറഞ്ഞു. അന്ന് പക്ഷെ ദിലീപ് ഫാസിലിന്റെ സിനിമ ചെയ്യാനായി വൈകിട്ട് തന്നെ മൂന്നാറിന് പോയി. താന്‍ വിളിച്ചു തിര്കകിയപ്പോള്‍ പറയുകയാണ് മുഴുവന്‍ യൂണിറ്റുമായിമൂന്നാര്‍ വന്നാല്‍ സിനിമ ചെയ്യാം എന്ന്. ഒടുവില്‍ ഗത്യന്തരമില്ലാതെ എനിക്ക് മുഴുവന്‍ യൂനിറ്റുമായി മൂന്നാര്‍ പോകേണ്ടി വന്നു. കാരണം മമ്ത അടുത്ത ദിവസം ദുബായ് പോവുകയാണ്. അവര്‍ പോയാല്‍ ഒരാഴ്ച കഴിഞ്ഞേ വരൂ.

പിന്നീട് സിനിമയുടെ ദുബായ് അവകാശം മറ്റൊരാള്‍ തന്നോട് ചോദിച്ചു. അത് താന്‍ കൊടുക്കാം എന്ന് സമ്മതിച്ചു അയാള്‍ 2 1 ലക്ഷം രൂപ ഇട്ടു തന്നു. പക്ഷെ അതറിഞ്ഞ ദിലീപ് അത് തനിക്ക് വേണമെന്ന് പറഞ്ഞ് ദിലീപ് വാശിപിടിക്കുകയായിരുന്നു ചെയ്തത്. പടം നടക്കാൻ വേണ്ടി അതും സമ്മതിച്ചു. അത് സമ്മതിച്ചില്ലെങ്കിൽ ഡബ്ബ് ചെയ്യില്ല എന്ന് വാശിപിടിച്ചു.

മനസ്സിൽ ശപിച്ചു കൊണ്ടാണ് ആ പണം ദിലീപിന് കൊടുത്തത്. 25 ലക്ഷം രൂപയുടെ സ്ഥാനത്ത് 40 ലക്ഷം രൂപയാണ് ദിലീപിന് ആ സിനിമയ്ക്ക് വേണ്ടി കൊടുക്കേണ്ടതായി വന്നത്. ദിലീപ് ചോദിച്ചു വാങ്ങി എന്നു പറയുന്നതാണ് സത്യം. ദിലീപ് കാരണം ഒരുപാട് പൈസ തനിക്ക് ആ സിനിമയില്‍ നഷ്ടമായിട്ടുണ്ട്. ഇവരൊക്കെ എന്തിനാണ് ഇത് ചെയ്യുന്നത് ഇവന്മാരൊന്നും നന്നവരുത് എന്ന് കരുതി ചെയ്യുന്നതാണോ അങ്ങനെ ഇവരൊക്കെ ചിന്തിക്കുന്നത് കൊണ്ടാണ് ന്ജ്ഞാഗളുടെ ഒക്കെ അവസ്ഥ ഇങ്ങനെ ആകുന്നത്. ആ സിനിമയില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ പറഞ്ഞു ഒടുവില്‍ 40 ലക്ഷം രൂപ ദിലീപ് മേടിച്ചു. പക്ഷെ ഒന്നുണ്ട് ആരൊക്കെ എന്തൊക്കെ ചെയ്താലും സിനിമയില്‍ ഉയരണം എന്ന് ചിന്തിച്ചു ആദ്യത്തെ പദത്തില്‍ തന്നെ നാഷണല്‍ അവാര്‍ഡ്‌ നേടി ആരുണ്ട് സര്‍ ഇവിടെ അദ്ദേഹം ചോദിക്കുന്നു  ഇന്നെനിക്ക് 82 വയസ്സുണ്ട് ഞാന്‍ ഇപ്പോളും ഹാപ്പി ആണ്. ഞാനും എന്റെ ഫാമിലിയും മക്കളും എല്ലാം ഹാപ്പി ആണ്  എസ് സി പിള്ള പറയുന്നു.

ADVERTISEMENTS