Advertisement
Home MOVIES നയൻ‌താര എന്ന പേരിട്ടത് താനെന്നു ടിറ്റോ ജോൺ : ഈ ടിറ്റോ ജോൺ ഒക്കെ ആരാണ്;...

നയൻ‌താര എന്ന പേരിട്ടത് താനെന്നു ടിറ്റോ ജോൺ : ഈ ടിറ്റോ ജോൺ ഒക്കെ ആരാണ്; ഞാനും രഞ്ജൻ പ്രമോദും ചേർന്നാണ് നടിക്ക് ആ പേരിട്ടത് സത്യൻ അന്തിക്കാട് വെട്ടിത്തുറന്നു പറയുന്നു.

873
ADVERTISEMENTS

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഒന്നാകെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര .കേരളത്തിൽ തിരുവല്ലയിൽ ജനിച്ച ഡയാന എന്ന നയൻ‌താര സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെയാണ് തന്റെ സിനിമ ജീവിതം തുടങ്ങിയത്, ഡയാന മറിയം കുര്യൻ എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. നടിക്ക് നയൻതാര എന്ന പേര് നൽകിയത് താനാണെന്ന രീതിയിൽ കുറച്ചു നാൾ മുൻപ് സംവിധായകൻ ഡിറ്റോ ജോൺ രംഗത്തെത്തിയിരുന്നു. ആ വാദത്തെ തള്ളി നടിയുടെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്തെത്തിയിരിക്കുകയാണ്.

നയൻതാര എന്ന പേര് നിർദ്ദേശിച്ചത് സംവിധായകൻ രഞ്ജൻ പ്രമോദും ഞാനും തന്നെയാണ്, ഈ ജോൺ ഡിറ്റോ ആരാണെന്ന് പോലും എനിക്കറിയില്ല, ഡിറ്റോയുടെ നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റിനോട് അന്ന് സത്യൻ അന്തിക്കാട് പ്രതികരിച്ചത് ഇപ്രകാരം ആണ്.

READ NOW  സാനിയ ഇയ്യപ്പൻ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്നതിൽ എസ്തർ അനിലിന് പരിഭവം ഒടുവിൽ പോസ്റ്റ് ചെയ്തപ്പോൾ സന്തോഷം ചിത്രങ്ങളും കമെന്റും വൈറൽ.

“ഈ വിഷയത്തിൽ തർക്കമോ അവകാശവാദമോ വേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഒരു ദിവസം രാവിലെ ‘മനസ്സിനക്കരെ’യുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, ഞാനും രഞ്ജൻ പ്രമോദും ഒരുപാട് ആലോചിച്ച ശേഷം പേരുകളുടെ ലിസ്റ്റ് തയ്യാറാക്കി.

ADVERTISEMENTS

ഞങ്ങൾ ആ ലിസ്റ്റ് നയൻതാരയ്ക്ക് കൊടുത്തു; അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര് അവൾ തന്നെ തിരഞ്ഞെടുത്തു,” സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. എന്ത് തന്നെയായാലും ആ പേര് മാറ്റത്തിനു ശേഷം താരം തെന്നിന്ത്യൻ സൂപ്പർ താരമായി വളരുകയായിരുന്നു. ഇപ്പോൾ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന നിലയിലും നായകൻറെ മാത്രം കുത്തകയായിരുന്ന സിനിമ ലോകത്തു ഒരു നായികയ്ക്കും ബോക്സ് ഓഫീസ് ഹിറ്റുകൾ സൃഷ്ട്ടിക്കാൻ കഴിയും എന്ന രീതിയില്ലേക്ക് തമിഴ് സിനിമ ലോകത്തെ തെന്നെ നയൻ‌താര മാറ്റിയെടുത്തു. തെന്നിന്ത്യയിൽ താര റാണിയായി നിൽക്കുമ്പോൾ തന്നെ മലയാളത്തിൽ സിനിമകൾ ചെയ്യാനും താരം സമയം കണ്ടെത്താറുണ്ട്.

READ NOW  മികച്ച അഭിനേതാക്കാളെ മാറ്റി വച്ച് സൗന്ദര്യമുള്ളവർക്ക് കൂടുതൽ പ്രതിഫലം നൽകുന്ന ശീലമാണ് മലയാള സിനിമയ്ക്ക് പൃഥ്‌വിരാജിനെയും ടോവിനോയെയുമൊക്കെ ഉദാഹരണമായി പറഞ്ഞു വിവാദ പ്രസ്താവനയുമായി ഒമർ ലുലു.
ADVERTISEMENTS