Advertisement
Home MOVIES Malayalam വിവാഹമോചിതയായ ശേഷം രേവതിക്ക് എങ്ങനെ ഒരു കുഞ്ഞു ഉണ്ടായി ഗോസിപ്പുകള്‍ക്കു താരം നല്‍കിയ മറുപടി ഇങ്ങനെ

വിവാഹമോചിതയായ ശേഷം രേവതിക്ക് എങ്ങനെ ഒരു കുഞ്ഞു ഉണ്ടായി ഗോസിപ്പുകള്‍ക്കു താരം നല്‍കിയ മറുപടി ഇങ്ങനെ

4301
ADVERTISEMENTS

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള കലാകാരിയാണ് രേവതി. തനിക്ക് ലഭിക്കുന്ന കഥാപാത്രം ഒന്നിനൊന്ന് മികച്ചതാക്കാൻ അവ എന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍ എപ്പോഴും രേവതി ശ്രമിച്ചിട്ടുണ്ട്. അതിനുള്ള ഒരു പ്രത്യേക കഴിവ് തന്നെ താരത്തിന് ഉണ്ട് എന്ന് പറയുന്നതാണ് സത്യം.

കിലുക്കം എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകർക്ക് രേവതിയെ ഓർമ്മിച്ചു വെക്കാൻ. ഏത് കഥാപാത്രവും വളരെ മനോഹരമായി അവതരിപ്പിക്കുന്ന രേവതിയുടെ കുടുംബജീവിതം പക്ഷേ കുറച്ചധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്ന് പറയുന്നതാണ് സത്യം. വിവാഹമോചിതയായ രേവതിയുടെ വാർത്തകൾ വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടിയിട്ടുണ്ട്.

ADVERTISEMENTS

താരത്തിന് ഒരു കുട്ടി ജനിച്ചത് വിവാഹമോചനത്തിന് ശേഷമാണ് എന്ന തരത്തിലുള്ള വാർത്തകൾ ഒരു സമയത്ത് വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് കുട്ടി പിറന്നത് എന്ന് പലരും ചോദിച്ചിരുന്നു. സിനിമ സംവിധായകനും ചായാഗ്രഹകനും നടനുമായ സുരേഷ് ചന്ദ്രമേനോൻ ആയിരുന്നു താരത്തിന്റെ ഭർത്താവ്.

READ NOW  എന്റെ മകളുടെ അച്ഛൻ പോയതിനുശേഷം ആണ് ഞാൻ സ്വാതന്ത്ര്യം എന്ത് എന്ന് അറിഞ്ഞ ജീവിച്ചു തുടങ്ങുന്നത്

ഒന്നിച്ച് മുന്നോട്ട് പോകില്ലന്ന് മനസ്സിലാക്കി ഉടനെ തന്നെ ഇവർ വിവാഹബന്ധം വേർപ്പെടുത്തി. വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് നടി ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. ഇതിനെ കുറിച്ച് ഒരു ചോദ്യം ഉണ്ടായപ്പോൾ അതിനെക്കുറിച്ച് കൂടുതലായി തനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല എന്നായിരുന്നു താരം അക്കാര്യത്തെക്കുറിച്ച് പ്രതികരണമായി ആദ്യം പറഞ്ഞിരുന്നത്. അതേസമയം താരം ഐവിഎഫ് ചികിത്സയിലൂടെ ആണോ കുഞ്ഞിന് ജന്മം നൽകിയത് എന്ന് വരെ ചിലർ ചോദിച്ചിരുന്നു.ആദ്യമൊക്കെ കുഞ്ഞിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും തനിക്കെതിരെ ഉള്ള ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നില്ല.

വിവാഹമോചിതയായ ഒരു സ്ത്രീക്ക് ഒരു കുട്ടി വേണമെന്ന ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും തേടാവുന്ന മാർഗം ഐവിഎഫ് മാത്രമാണ്. അത്തരത്തിൽ മാതാപിതാക്കളുടെ സമ്മതത്തോടെയും സഹായത്തോടെയും ആണ് താൻ ഐ വി എഫിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത് എന്നായിരുന്നു രേവതി പിന്നീട് ഒരിക്കൽ വെളിപ്പെടുത്തിയത്.

READ NOW  മമ്മൂക്ക തന്നിൽ നിന്ന് വ്യത്യസ്തനാകുന്നത് എങ്ങനെയെന്നു തുറന്നു പറഞ്ഞു മോഹൻലാൽ

രേവതിയുടെ 48-ാം ജന്മദിനത്തിൽ, നടി താൻ അമ്മയായെന്ന് പ്രഖ്യാപിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. മകൾ മഹിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രേവതി ഇങ്ങനെ എഴുതിയിരുന്നു, “എല്ലാ സന്തോഷവും കൂട്ടാൻ, കുറച്ചു കാലത്തെ എൻ്റെ തിരോധാനത്തിൻ്റെ കാരണം , കുറച്ചു വര്‍ഷത്തേക്ക് കൂടി. എൻ്റെ മകൾ മഹി, അവൾ എൻ്റെ ജീവിതം പൂർണ്ണമായും ഏറ്റെടുക്കുകയും അതിനെ മാറ്റിമറിക്കുകയും മനോഹരമായ നിമിഷങ്ങൾ കൊണ്ട് നിറയ്ക്കുകയും ചെയ്തു. ഇത്രയും പിന്തുണച്ച എല്ലാവരുമായും ഇത് പങ്കിടാൻ ആഗ്രഹിക്കുന്നു. എല്ലാ പ്രിയ സുഹൃത്തുക്കൾക്കും വേണ്ടി മാത്രം. ”

IVF വഴിയാണ് താന്‍ ഗര്‍ഭം ധരിച്ചത് എങ്കിലും മകള്‍ നല്ല ആരോഗ്യവതിയാണ് എന്ന് രേവതി അന്ന് പറഞ്ഞിരുന്നു, ഈ കുട്ടയ്ക്ക് മഹി എന്നാണ് രേവതി പേരിട്ടിരിക്കുന്നത്. മറ്റേതൊരു കുട്ടിയെയും പോലെ വളരെ സന്തോഷപൂർവ്വം തന്റെ കുഞ്ഞു വളരുന്നുണ്ട് എന്നായിരുന്നു രേവതി അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

READ NOW  മലയാളത്തിൽ എല്ലാം നായർ സിനിമയാണ് ; അല്ലാത്ത സിനിമയില്ല ;വേടൻ പറഞ്ഞത്.

താൻ വിവാഹമോചിത ആയിരുന്നത് കൊണ്ട് തന്നെ തനിക്ക് എങ്ങനെ ഒരു കുഞ്ഞുണ്ടായി എന്ന് ചോദിക്കുന്നവർ അവളെ ദത്തെടുത്തതാണോ എന്ന് ചോദിക്കുവാനോ അല്ലെങ്കിൽ മറ്റുകാര്യങ്ങൾ പറയുവാനോ തോന്നരുത് എന്ന് താല്പര്യപ്പെടുന്നതുകൊണ്ടാണ് താൻ ഇക്കാര്യം ഈ നിമിഷമെങ്കിലും തുറന്നു പറഞ്ഞത് എന്നും രേവതി പറയുന്നു.

ADVERTISEMENTS