Advertisement
Home MOVIES Malayalam വനിതാ MLA യുടെ ഭ്രാന്തമായ പ്രണയകുടുക്കിൽ പെട്ട് ബിജു മേനോൻ ,ഒടുവിൽ രക്ഷപെട്ടത് ഇങ്ങനെ –...

വനിതാ MLA യുടെ ഭ്രാന്തമായ പ്രണയകുടുക്കിൽ പെട്ട് ബിജു മേനോൻ ,ഒടുവിൽ രക്ഷപെട്ടത് ഇങ്ങനെ – ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്.

7830
ADVERTISEMENTS

നടൻ ബിജുമേനോൻ അകപ്പെട്ട ഒരു പ്രണയ കഥ പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് അറിയാവുന്നതിൽ വളരെ ശുദ്ധനും നിഷ്കളങ്കനും ആരെയും ഉപദ്രവിക്കാത്ത ഒരു വ്യക്തിയാണ് ബിജുമേനോൻ എന്ന് ആലപ്പി അഷ്റഫ് പറയുന്നു. എന്നാൽ ബിജുമേനോൻ അബദ്ധത്തിൽ ഒരു പ്രണയ കുടുക്കിൽ ചെന്ന് ചാടി എന്നും അതിൽ നിന്ന് ബിജുമേനോൻ രക്ഷിച്ചത് നിർമ്മാതാവ് സുരേഷ് കുമാർ ആണെന്നും ആലപ്പി അഷ്റഫ് പറയുന്നു.

അന്ന് ആ പ്രശ്നത്തിൽ താനും ഇടപെട്ടിരുന്നു അദ്ദേഹം പറയുന്നു. ആ സംഭവം ഇങ്ങനെയാണ്. ആ സമയത്തു ബിജു മേനോൻ വിവാഹിതൻ ആയിരുന്നില്ല. ഒരിക്കൽ അദ്ദേഹം തിരുവനന്തപുരത്ത് ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്ന സമയത്ത് കേരളത്തിലെ അതിശക്തയായ ഒരു വനിത എംഎൽഎ ബിജു മേനോനെ പരിചയപ്പെടാൻ ഇടയാ.യി ബിജു മേനോൻ ആ സമയത്ത് കരിയറിൽ തിളങ്ങി വന്നുകൊണ്ടിരിക്കുന്ന സമയമാണ്. പരിപാടി കഴിഞ്ഞപ്പോൾ വനിതാ എംഎൽഎ ചെന്ന് ബിജുമേനോനെ കണ്ട് പരിചയപ്പെട്ട് അദ്ദേഹത്തിൻറെ ഫോൺ നമ്പർ വാങ്ങിച്ചു. അതിനുശേഷം അവർ അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. എംഎൽഎ ആയതുകൊണ്ട് മറ്റും ബിജുമേനോൻ ആദ്യമൊക്കെ കോൾ എടുത്ത് സംസാരിക്കാൻ തുടങ്ങി. പതുക്കെ കോളിംഗ് രാത്രിയിലേക്ക് മാറി, സമയമില്ല തിരക്കാണ് അതുകൊണ്ടാണ് രാത്രി വിളിക്കുന്നത് എന്നൊക്കെയാണ് അവർ ആദ്യം പറഞ്ഞിരുന്നത്.

READ NOW  വിനായകൻ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആസിഫ് അലി - പെട്ടന്ന് ചെല്ലാൻ രജനികാന്തിന്റെ സിനിമയിൽ നിന്ന് വിളിച്ചപ്പോൾ വിനായകൻ പറഞ്ഞത്

അന്ന് ഭരണത്തിൽ ഇരിക്കുന്ന അതിശക്തയായ ഒരു എംഎൽഎ ആണ് അവർ. അതുകൊണ്ടുതന്നെ പെട്ടെന്ന് അവരുടെ കോൾ സ്റ്റോപ്പ് ചെയ്യാൻ ബിജുമേനോൻ കഴിഞ്ഞതുമില്ല. ആ സമയത്ത്10 മണിക്കും 11 മണിക്കും 12 മണിക്ക് ശേഷം ഒക്കെ അവർ വിളി ആരംഭിച്ചു. ബിജുമേനോനോട് അദ്ദേഹത്തിൻറെ ഷർട്ടിന്റെ സൈസ് ചോദിക്കുക അദ്ദേഹത്തിന് തന്റെ സഹായികൾ മുഖാന്തരം ഷർട്ടുകൾ എത്തിച്ചു നൽകുക ബിജുമേനോൻ ആകെ അന്തംവിട്ട അവസ്ഥയിലായിരുന്നു എന്തു പറയണം എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ. അവർ അതിശക്തയായ ഒരു നേതാവായതുകൊണ്ട് തന്നെ അവരുടെ പവർ ഓർത്തിട്ട് ബിജു മൊത്തത്തിൽ ഒരു ഭയം കൂടി ഉണ്ടായ ഒരു അവസ്ഥയായിരുന്നു.

ADVERTISEMENTS

പതുക്കെപ്പതുക്കെ അവർക്ക് ബിജു മേനോനോട് വാസവദത്തക്ക് ഉപഗുപ്തനോട് തോന്നിയ പോലത്തെ ഒരു പ്ര ണയം തോന്നിയ പോലെയായിരുന്നു. അവർക്ക് ബിജുമേനോനോട് കടുത്ത പ്രണയമായി മാറുകയായിരുന്നു. ബിജു മേനോനെ കൂടാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അവർ മാറി. ബിജുമേനോനും കൂട്ടുകാരും സംവിധായകൺ നിർമ്മാതാവ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമൊത്തു സിലോണിൽ ക്രിക്കറ്റ് കളി കാണാൻ പോകാൻ തീരുമാനിച്ചു. ബിജു മേനോൻ കടുത്ത ക്രിക്കറ്റ് ഭ്രാന്തനാണ്. ക്രിക്കറ്റ് കളി കാണാൻ പോകുന്ന കാര്യം അറിഞ്ഞപ്പോൾ വനിതാ എംഎൽഎ ബിജു മേനോനോട് ഒരു കാരണവശാലും പോകരുത് എന്ന് നിർബന്ധം പറഞ്ഞു. കാരണം അത്രയും ദിവസം അവർക്ക്സ എംസാരിക്കാതിരിക്കാൻ പറ്റില്ല എന്നവർ പറഞ്ഞു. അത് കേട്ട് അന്തംവിട്ട ബിജുമേനോൻ ഇവരെന്താ ഇങ്ങനെ സംസാരിക്കുന്ന എന്ന രീതിയിലായി.

READ NOW  അവാര്‍ഡ്‌ നേടിയ മലയാളി സംവിധായകൻ കിടക്ക പങ്കിടാൻ നിര്‍ബന്ധിച്ചു - അയാള്‍ മറ്റു നടിമാരെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി.

തനിക്ക് പോകാതിരിക്കാൻ പറ്റില്ല സുഹൃത്തുക്കൾ എല്ലാം കൂടെ ഉണ്ട്, താൻ പോകുമെന്ന് കട്ടായം പറഞ്ഞതോടെ അവരുടെ രീതി മാറി. ഭീഷണിയുടെ സ്വരത്തിലേക്ക് വന്നു. കോൺഗ്രസിലെ കരുത്തനായ നേതാവിനെ പോലും തറ പറ്റിച്ച ആളാണ് താൻ എന്നും തനറെ ഇഷ്ടത്തിന് വിരുദ്ധമായി പോയാൽ അതിന്റെ അനുഭവം വേറെ ആയിരിക്കും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതൊന്നും കൂട്ടാക്കാതെ ബിജുമേനോൻ കൂട്ടുകാർക്ക് ഒപ്പം സിലോണിലേക്ക് ക്രിക്കറ്റ് കളി കാണാൻ പോയി.

അപ്പോഴാണ് ഒരു ദിവസം നിർമാതാവ് സുരേഷ് കുമാർ തന്നെ വിളിച്ചിട്ട് ഇതേപോലെ ഈ വനിതാ എംഎൽഎ നാട്ടിലെത്തുമ്പോൾ ബിജു മേനോൻ ഒരു കേസിൽ കൊടുക്കാനുള്ള പദ്ധതിയിടുന്നു എന്ന് ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും തന്നോട് പറഞ്ഞത്. അപ്പോൾ ആ ഇടയ്ക്ക് കേരളത്തിൽ ഒരു സ്ത്രീയുടെ മരണം ഉണ്ടായിരുന്നു അതിൽ എന്തോ സിനിമകാർ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ള രീതിയിൽ വാർത്തയും ഉണ്ടായിരുന്നു ആ ഒരു കേസിൽ ബിജുമേനോനെ ഉൾപ്പെടുത്താനായിരുന്നു അവരുടെ പദ്ധതി. സുരേഷ് കുമാറിനെ ഒക്കെ നാട്ടിലുള്ള ചില പോലീസ്കാർ വിളിച്ചു പറഞ്ഞു ബിജുമേനോനെ ഒരു കള്ളക്കേസിൽ കുടുക്കാൻ ആണ് എംഎൽഎയുടെ പദ്ധതിയെന്ന്.

READ NOW  റിമ കല്ലിങ്കലിന്റെ അഹങ്കാരം കൊണ്ടാണ് അന്ന് ആ സിനിമയുടെ ചിത്രീകരണം മുടങ്ങിയത് അന്ന് എന്റെ സെറ്റിൽ റിമ ചെയ്തു കൂട്ടിയത് സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

അപ്പോൾ ഇനി എയർപോർട്ടിൽ വല്ലോം വരുമ്പോൾ അറസ്റ് ചെയ്യാൻ പദ്ധതിയുണ്ടോ എന്ന് അറിയാനാണ് തന്നെ സുരേഷ് കുമാർ വിളിച്ചത്. താൻ ചില ബന്ധങ്ങൾ വഴി അന്വേഷിച്ചപ്പോൾ എയർപോർട്ടിൽ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മനസ്സിലായി. അതിന് ശേഷം ബിജുമേനോൻ സംഘവും നാട്ടിലെത്തി എന്നിട്ട് സുരേഷ് കുമാർ ഈ എംഎൽഎ നേരിട്ട് കാണാനായി അവരുടെ വീട്ടിൽ ചെന്നു. അപ്പോൾ അവർ വളരെ സീനിയറായ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

ബിജു മേനോനെ കുടുക്കാനുള്ള തന്ത്രങ്ങൾ ആണ് അവിടെ നടക്കുന്നതെന്ന് മനസ്സിലായി അവരോട് ഒന്നും സംസാരിക്കാതെ തിരിച്ച് സുരേഷ് കുമാർ ബിജുമേനോനെയും കൂട്ടി നേരെ പോയത് ലീഡർ കെ കരുണാകരന്റെ മകൾ പത്മജയുടെ അടുത്തേക്കാണ്. പത്മജയുടെ അടുത്ത് ചെന്ന് എല്ലാ വിവരങ്ങളും സുരേഷ് കുമാർ അവരോട് പറഞ്ഞു. അപ്പോൾ തന്നെ പത്മജ ഫോണെടുത്ത് ആ വനിത എംഎൽഎ വിളിച്ച് അതി രൂക്ഷമായ ഭാഷയിൽ വഴക്കു പറഞ്ഞു. എന്നിട്ട് സുരേഷ് കുമാറിനോട് പറഞ്ഞു നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ ഇനി അവൾ ഒരു ശല്യം ചെയ്യത്തില്ല. അങ്ങനെയാണ് ആ പ്രശ്നത്തിൽ നിന്നും ബിജുമേനോൻ രക്ഷപ്പെട്ടത് എന്നും ആലപ്പി അഷ്റഫ് പറയുന്നു. എന്നാൽ ആരാണ് എ അവനിതാ എം എൽ എ എന്ന് അദ്ദേഹം പറഞ്ഞില്ല

ADVERTISEMENTS