Advertisement
Home MOVIES Malayalam അയാൾ ജീപ്പിൽ കയറി പോകുന്നത് കണ്ടപ്പോൾ സിനിമക്കാരനായതിൽ എനിക്ക് പോലും അപമാനം തോന്നി . അ...

അയാൾ ജീപ്പിൽ കയറി പോകുന്നത് കണ്ടപ്പോൾ സിനിമക്കാരനായതിൽ എനിക്ക് പോലും അപമാനം തോന്നി . അ ന്നയാൾ അവരെക്കൊണ്ടു റൂമിലേക്ക് കയറിപ്പോയി – രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശാന്തിവിള ദിനേശ്

1259
ADVERTISEMENTS

യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. ജനുവരിയിൽ കൊച്ചിയിൽ നടന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനിൽ വെച്ച് അന്യഭാഷാ നടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നതാണ് കേസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ വെച്ചാണ് അന്വേഷണസംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.

ജനുവരിയിൽ കൊച്ചിയിൽ ചിത്രീകരണം നടന്ന സിനിമയുടെ സെറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയിൽ അഭിനയിക്കാൻ എത്തിയ നടിയെ സംവിധായകൻ കാരവാനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കൂടുതൽ മികച്ച വേഷങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും, അതിനായി തന്നോട് ‘സഹകരിക്കണമെന്ന്’ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ശാരീരികമായ പീഡന ശ്രമങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, അധികാരസ്ഥാനത്തിരുന്ന് ലൈംഗിക ചുവയുള്ള സംസാരങ്ങളിലൂടെ മാനസികമായി തളർത്തുന്ന സമീപനമാണ് സംവിധായകന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് യുവതിയുടെ പ്രധാന ആരോപണം.

സിനിമയുടെ സെറ്റുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐ.സി.സി) നിർബന്ധമാക്കിയിട്ടുള്ള സാഹചര്യത്തിൽ, ഈ നിയമം രഞ്ജിത്തിന്റെ സിനിമയിൽ പാലിക്കപ്പെട്ടോ എന്നതിൽ വലിയ ചോദ്യമുയരുകയാണ്. സെറ്റിൽ ഐ.സി.സി ഉണ്ടായിരുന്നോ, അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ അവർ ഇരയ്ക്ക് അനുകൂലമായി എന്ത് നടപടിയെടുത്തു എന്നതടക്കമുള്ള കാര്യങ്ങൾ ദുരൂഹമായി തുടരുകയാണ്.

ADVERTISEMENTS
READ NOW  മറ്റുള്ളവർ പറയുന്ന പോലെയല്ല എന്റെ വിജയത്തിൽ എന്നോളം സന്തോഷിക്കുന്ന ആളാണ് ആ യുവ സൂപ്പർ താരം - ടോവിനോ പറയുന്നു.

സംവിധായകനും നിരൂപകനുമായ ശാന്തിവിള ദിനേശ് അടക്കമുള്ളവർ രഞ്ജിത്തിനെതിരെയും സിനിമാ സംഘടനകൾക്കെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ശാന്തിവിള ദിനേശ് ഇതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്

തൊടുപുഴയിൽ സഹസംവിധായകനൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ നാടകീയമായാണ് പൊലീസ് പിടികൂടിയത്. പാതിരാത്രിയിൽ മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുന്നിലൂടെ, യാതൊരു ഭാവവ്യത്യാസവും കുറ്റബോധവുമില്ലാതെ തലയുയർത്തിപ്പിടിച്ചു പൊലീസ് ജീപ്പിലേക്ക് കയറിപ്പോയ സംവിധായകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.അത് കണ്ടപ്പോൾ താൻ വല്ലതെ ഷോക്ക് ആയി പോയെന്നും എത്രയെത്ര നല്ല സിനിമകൾ നമ്മുക്ക് തന്നിട്ടുള്ള സംവിധായകനാണ് ശ്രീ രഞ്ജിത് എന്നും അദ്ദേഹത്തിൽ നിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടായതെന്നും മലയാള സിനിമയെ മൊത്തത്തിൽ നാണംകെടുത്തിയ ഈ സംഭവത്തിൽ പ്രമുഖ സിനിമാ സംഘടനകൾ പുലർത്തുന്ന മൗനത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് ശാന്തിവിള ഉന്നയിക്കുന്നത് അത് കൂടാതെ അരക്കോടിയോളം രൂപ മുടക്കി കരൾ മാറ്റ ശസ്ത്രക്രീയ നടത്തിയിരിക്കുകയാണ് അദ്ദേഹം ,വെള്ളമടിച്ചും പുകവലിച്ചും ശ്രീനിവാസനെ പോലെ തന്നെ എല്ലാം തുലച്ചു. കേരളം ജനതയെ മൊത്തം വെറുപ്പിച്ചു,

READ NOW  അന്ന് പൃഥ്‌വിരാജിനെ തകർക്കാൻ ഇട്ട പദ്ധതി തകർത്തത് മമ്മൂട്ടിയാണ്- ആ സംഭവം പറഞ്ഞു മല്ലിക സുകുമാരൻ

അയാൾ ജീപ്പിൽ കയറി പോകുന്നത് കണ്ടപ്പോൾ സിനിമകാരനായതിൽ എനിക്ക് പോലും അപമാനം തോന്നുന്നു. രഞ്ജിത്തിനെ തുടക്ക കാലം മുതൽ അറിയാം രഞ്ജിത്ത് പ്രശസ്തനാകുന്നതിനനുസരിച്ചു അദ്ദേഹത്തിന്റെ രണ്ടു കക്ഷത്തെയും കട്ടയുടെ വലിപ്പം കൂടി ,ഇത് കൂടാതെ രഞ്ജിത്തിനെ കുറിച്ച് ഗുരുതരമായ പല ആരോപണങ്ങളും ശാന്തിവിള ദിനേശ് പറഞ്ഞു, രഞ്ജിത്തിന്റെ ഇത്തരം സ്വഭാവത്തെ കുറിച്ച് തനിക്ക് മുൻപും അറിയാമെന്നും താൻ ദൃക്‌സാക്ഷിയായ സംഭവത്തെ കുറിച്ചും ശാന്തിവിള തന്റെ വിഡിയോയിൽ പറഞ്ഞു. ഒരു നാണവുമില്ലാതെ ഒരുകൂട്ടം ആളുകൾക്കിടയിൽ നിന്നും ഒരു സ്ത്രീയെയും കൂട്ടി റൂമിൽ കയറിയിട്ട് എത്തി നോക്കി ഗോഷ്ടി കാണിച്ച കാര്യവുമൊക്കെ ശാന്തിവിള ദിനേശ് പറയുന്നുണ്ട്. ഒപ്പം രൂക്ഷമായ ഭാഷയിൽ രഞ്ജിത്തിനെതിരെ പല കാര്യങ്ങളും ശാന്തിവിള പറയുന്നുണ്ട്.

മുൻകാലങ്ങളിൽ നടൻ ദിലീപിനെതിരെ സമാനമായ കുറ്റകൃത്യ ആരോപണം ഉയർന്നപ്പോൾ എടുത്ത നിലപാടുകൾ സിനിമാ മേഖലയിലുള്ളവർ തന്നെ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നു. അന്ന് താരസംഘടനയായ ‘അമ്മ’യും, ‘ഫെഫ്ക’, നിർമ്മാതാക്കളുടെ സംഘടന എന്നിവരും വളരെ വേഗത്തിലാണ് നടപടികൾ സ്വീകരിച്ചത്. എന്നാൽ, രഞ്ജിത്ത് ഫെഫ്കയിലും നിർമ്മാതാക്കളുടെ സംഘടനയിലും സജീവ അംഗമായിരുന്നിട്ടും ഈ സംഘടനകളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാനോ നടപടിയെടുക്കാനോ തയ്യാറായിട്ടില്ല. വലിയ അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവർക്ക് ഒരു നിയമവും, മറ്റുള്ളവർക്ക് മറ്റൊരു നിയമവും എന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. പണ്ട് ഒരു ഫിലിം ഫെസ്റ്റിവൽ സമയത്ത് ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്ജിത്ത് വേദിയിൽ വെച്ച് അതിജീവിതയെ ചേർത്തുപിടിച്ച് കയ്യടി വാങ്ങിയ ചരിത്രവും വിമർശകർ പരിഹാസത്തോടെ ഓർമ്മിപ്പിക്കുന്നു.

READ NOW  "എന്നെ കൊണ്ട് വയ്യേ ഇനി അങ്ങേരുടെ വായിലിരിക്കുന്ന ചീത്ത കേൾക്കാൻ" , മമ്മൂക്കയെ ക്ഷണിക്കാൻ ലാൽ ടെൻഷനിടിച്ച സിനിമ, ഒടുവിൽ സംഭവിച്ചത് അക്കഥ ഇങ്ങനെ

രഞ്ജിത്തിനെതിരെ മുൻപും സമാനമായ രീതിയിൽ ആരോപണങ്ങൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഒരു ബംഗാളി നടി മുൻപ് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ആ കേസ് ഒത്തുതീർപ്പാവുകയായിരുന്നുവെന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുടർച്ചയായി ഉയർന്നുവരുന്ന ഇത്തരം ആരോപണങ്ങൾ മലയാള സിനിമാ ലോകത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രഞ്ജിത്തിനെതിരെയുള്ള അന്വേഷണം ശക്തമാക്കുന്നതിലൂടെ, സിനിമാ മേഖലയിലെ കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കാൻ നിയമസംവിധാനങ്ങൾക്ക് കഴിയുമോ എന്നാണ് പൊതുസമൂഹം ഇപ്പോൾ ഉറ്റുനോക്കുന്നത്. കസ്റ്റഡിയിലുള്ള സംവിധായകനെ കോടതിയിൽ ഹാജരാക്കുന്നതും തുടർന്നുള്ള നിയമനടപടികളും സിനിമാലോകം വളരെ സസൂക്ഷ്മമാണ് നിരീക്ഷിക്കുന്നത്.

ADVERTISEMENTS