യേശുദാസ് എന്നെ ഇറക്കിവിട്ട സംഭവമുണ്ടായിട്ടുണ്ട് -പ്രിയദർശൻ അന്ന് പറഞ്ഞത്

1064

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ രണ്ടുപേരാണ് ഗാനഗന്ധർവ്വൻ യേശുദാസും പ്രിയദർശനും. രണ്ടുപേരും മലയാള സിനിമയ്ക്ക് ഒരുപാട് മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചവരും ആണ്. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം മലയാളികൾ ഏറ്റെടുത്തവയാണ്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ പ്രിയദർശന് സാധിച്ചിരുന്നു.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത നിരവധി ചിത്രങ്ങളുടെ സാരഥിയായി പ്രിയദർശൻ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ പ്രിയദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞ സംഭവങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. യേശുദാസ് തന്നെ ഒരിക്കൽ ഇറക്കിവിട്ടതിനെ കുറിച്ചാണ് പ്രിയദർശൻ സംസാരിക്കുന്നത്. യേശുദാസുമായി ഒന്നിടഞ്ഞതിന്റെ ഫലമായി ആണ് എം ജി ശ്രീകുമാര്‍ വളര്‍ന്നത് എന്ന് ജെ ബി ജങ്ങ്ഷനില്‍ ജോണ്‍ ബ്രിട്ടാസ് പ്രിയദർശനോട് ചോദിച്ചപ്പോളാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞട്ട്.  താൻ ജനിച്ച സമയം മുതൽ മലയാള സിനിമയിൽ കേൾക്കുന്ന പാട്ടുകൾ ദാസേട്ടന്റെ ആണെന്നും പ്രിയദർശൻ ഓർമ്മിക്കുന്നു.

ADVERTISEMENTS
   
READ NOW  ഇതുപോലെ ചെയ്യുന്ന നിങ്ങളുടെ മഹാന്മാരായ നേതാക്കളിൽ ഒരാളുടെ പേര് പറ - സുരേഷ് ഗോപി പറഞ്ഞത്

തന്റെ ആദ്യ സിനിമയിൽ അദ്ദേഹം പാടിയിട്ടുണ്ട് വളരെ ചെറിയ രീതിയിൽ നടന്നിട്ടുള്ള ഒരു സംഭവത്തെക്കുറിച്ചാണ് താൻ പറയുന്നത്. താൻ സംവിധായകനാണെന്ന് അറിഞ്ഞിട്ടാണോ അറിയാതെയാണോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല തന്നോട് ഇറങ്ങിപ്പോകാനാണ് അന്ന് ദാസേട്ടൻ പറഞ്ഞത്.

ബോയിങ് ബോയിങ് എന്ന സിനിമയുടെ സമയത്തായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നത്. അദ്ദേഹം ഒന്നും തന്നെ ഉദ്ദേശിച്ച ചെയ്തതാണെന്ന് താൻ വിശ്വസിക്കുന്നുമില്ല. തനിക്ക് അദ്ദേഹത്തോട് മറ്റൊരു പിണക്കങ്ങളും ഇല്ല എന്നുകൂടി പ്രിയദർശൻ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ താനൊന്നും അല്ല. മലയാള സിനിമയ്ക്ക് വളരെ വലിയ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

അദ്ദേഹത്തിന് മുൻപിൽ ആണെങ്കിൽ താൻ വളരെ എളിയ ആളുകൂടിയാണ്. എന്നാൽ അതിന്റെ പുറത്തുള്ള ഒരു വൈരാഗ്യവും കൊണ്ടല്ല എംജി ശ്രീകുമാറുമായി പിന്നീട് ഒരുമിച്ച് ഗാനങ്ങൾ ചെയ്തത്. ലാൽ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രേംനസീറുമായി ഒരു പ്രശ്നം നടന്നിട്ടുണ്ടായിരുന്നു. പ്രേം നസീരുമായി തനിക്ക് പ്രശ്നം ഉണ്ടായിട്ടു നസീര്‍ സാറിനെ വേണ്ട എന്ന് വച്ചല്ല മോഹന്‍ലാലുമായി സിനിമ ചെയ്തത്.

READ NOW  എനിക്ക് വേണ്ടിയാണ് അവൾ അത് പഠിച്ചത്'; തന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് കാരണം ഇതാണ് മമ്മൂട്ടി ഭാര്യ സുൽഫത്തിനെ കുറിച്ച് പറഞ്ഞത്

എംജി ശ്രീകുമാറും താനും കളിച്ചു വളർന്ന സുഹൃത്തുക്കളാണ്.. ശ്രീക്കുട്ടന്റെ കഴിവ് നന്നായി അറിയാവുന്നതു കൊണ്ടും അവനെ കൊണ്ട് പാടിച്ചാൽ വിജയിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടുമാണ് താൻ അങ്ങനെ ചെയ്തത്. ചിത്രം സിനിമ കഴിഞ്ഞപ്പോഴാണ് ദാസേട്ടൻ എന്റെ സിനിമകളിൽ അധികം പാടാത്ത അവസ്ഥ വരുന്നത്.

അപ്പോഴേക്കും ശ്രീക്കുട്ടൻ വളരെ ശ്രദ്ധ നേടിയ ഒരു ഗായകനായി മാറുകയും ചെയ്തിരുന്നു. എന്നാൽ വിമർശിക്കുന്നവർക്കും മറ്റും അറിയാത്ത ഒരു കാര്യമുണ്ട് വിജയ് യേശുദാസ് പാടിയ ഹിന്ദി പാട്ടുകൾ അധികവും എന്റെ ചിത്രങ്ങൾ ആയിരുന്നു. ദാസേട്ടനുമായി എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്റെ സിനിമയിൽ അദ്ദേഹം പാടാതിരുന്നിട്ടുമില്ല.

ഞാൻ മേഘം സിനിമ എടുത്തപ്പോഴും അദ്ദേഹത്തെ വിളിച്ചു. ആ സമയത്ത് ദാസേട്ടൻ പാടണം ഞാനൊരു സിനിമ എടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് അതാണല്ലോ എന്റെ ജോലി എന്നാണ്. അങ്ങനെ ഒരു സംഭവം നടന്നതൊന്നും ദാസേട്ടന് അപ്പോൾ ഓർമ്മ പോലും ഇല്ല. എപ്പോഴാണ് ഇത് എന്നായിരുന്നു അദ്ദേഹം അപ്പോൾ എന്നോട് ചോദിച്ചത് എന്നും പ്രിയദർശൻ ഓർമ്മിക്കുന്നുണ്ട്.

READ NOW  ഇങ്ങനെ പോയാൽ മോഹൻലാലിനെ ഇവർ ഷെഡിലാക്കും -ആ കാര്യത്തിലെങ്കിലും ലാൽ ആന്റണിയെ ഒഴിവാക്കണം -ശാന്തിവിള ദിനേശ് അന്ന് പറഞ്ഞത്.
ADVERTISEMENTS