മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പറഞ്ഞതിന് തന്റെ പേരിൽ കേസെടുത്തതിന് അഖിൽ മാരാരുടെ മറുപടി ഇങ്ങനെ

40

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പറഞ്ഞു എന്ന് കാരണം കൊണ്ട് അഖിൽമാരാർക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുകയാണ് ആ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അഖിൽ മാരാർ പുറത്തിട്ട് പുതിയ വീഡിയോയിലാണ് മുഖ്യമന്ത്രിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത് .

അങ്ങനെ പിണറായി മഹാരാജാവ് ഭരിക്കുന്ന കേരളത്തിൽ അദ്ദേഹത്തിന് എതിരെ സംസാരിക്കുന്ന ആൾക്കാരുടെയൊക്കെ വാ മുടി കെട്ടുക എന്ന ഒരു രീതിയുണ്ട്. 2016ലും തനിക്കെതിരെ ഇത്തരത്തിൽ ഒരു കേസ് ഉണ്ടായിരുന്നു അന്ന് മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്നതിന്റെ പേരിലായിരുന്നു അതുപോലെ തന്നെയാണ് വിഷ്ണു പ്രനോയി എന്ന ചെറുപ്പക്കാരനെ എസ്എഫ്ഐക്കാർ തല്ലിക്കൊന്നപ്പോഴും അവൻറെ അമ്മയുടെ ഒപ്പം നിന്ന് സമരത്തിന് പിന്തുണ അർപ്പിച്ച് ആൾക്കാരെയും പിണറായിയുടെ പോലീസ് ഇതുപോലെ അറസ്റ്റ് ചെയ്തിരുന്നു അഖിൽ മാരാർ പറയുന്നു.

ADVERTISEMENTS
   

അതേപോലെതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് വക മാറ്റി ചിലവഴിച്ചെന്നും അനധികൃതമായി പലരീതിയിൽ ഉപയോഗിച്ചു എന്ന് സംശയം നിലനിൽക്കുന്നുണ്ട് എന്നും അത് ജനങ്ങളെ ബോധിപ്പിക്കേണ്ട കടമ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഉണ്ടെന്നും അഖിൽ പറയുന്നു.

മുൻപും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറഞ്ഞതിന് തന്നെ കേസിൽ പെടുത്തിയിട്ടുണ്ട് എന്നും വിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിൽ ഒരുപാട് നേതാക്കന്മാരെ അറസ്റ്റ് ചെയ്തു കേടിൽ കുടുക്കി എന്നതുകൊണ്ട് അതിനെതിരെ താനന്ന് പിണറായി വിജയൻ മുൻപ് പ്രേമചന്ദ്രനെ പറഞ്ഞ അതേ വാചകങ്ങൾ കോട്ട് ചെയ്തുകൊണ്ട് താൻ മുഖ്യമന്ത്രിക്കെതിരെ ചില കാര്യങ്ങൾ പറഞ്ഞിരുന്നു.

പിണറായി വിജയൻ ഒരു ഫാസിസ്റ്റ് ആണെന്നും .മുഖ്യമന്ത്രി പിണറായി വിജയനു ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയുടെയാതൊരു ഗുണവും ഇല്ലാത്ത ഒരാളാണെന്നും ഒരിക്കൽ അദ്ദേഹം തന്നെ ഉപയോഗിച്ച പദം ഞാൻ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചുകൊണ്ട് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് എഴുതിയപ്പോഴും തനിക്കെതിരെ ഒരു കേസ് എടുത്തിരുന്നു എന്ന് അഖിൽ മാരാർ പറയുന്നു. അതുകൊണ്ടുതന്നെ കേസ് ഒന്നും തനിക്ക് വലിയ വിഷയമല്ല എന്നും അത് ആ വഴിക്ക് പോകുമെന്നും കുറച്ചുകാലം താൻ കോടതി കയറിയിറങ്ങി തനിക്ക് വ്യക്തിപരമായ ചില നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന ഒരു കാര്യമല്ല എന്ന് അഖിൽ പറയുന്നു.

ഈ രാജ്യത്ത് ഒരാൾക്ക് തങ്ങളുടെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും അതിന് തടയുന്നവർക്കെതിരെ സംസാരിച്ചില്ലെങ്കിൽ നാളെ നിങ്ങൾക്കും ഈ അവസ്ഥ വരും എന്നുള്ളതുകൊണ്ടാണ് താൻ ഈ വിഷയത്തിലേക്ക് സംസാരിക്കുന്നത് എന്നാണ് അഖിൽ മാരാർ പറയുന്നത്.

അല്പസൽപം കുഴപ്പമില്ലാതെ ജീവിച്ചു പോകുന്ന ഒരാളാണ് ഞാൻ. തനിക്ക് വേണമെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ കൊടുത്തിട്ട് എല്ലാവരുടെയും കയ്യടി വാങ്ങിച്ച് അതിൽ സിപിഎമ്മുകാർ ഉൾപ്പെടെയുള്ള എല്ലാവരുടെയും കൈയ്യടി വാങ്ങിച്ചു മുന്നോട്ട് പോകാം പക്ഷേ താൻ അത് ചെയ്യാതെ ഇത്രയും പ്രതിസന്ധികൾ നേരിടുന്നതെന്തിനെന്നാൽ തന്നാൽ കഴിയാവുന്ന സഹായത്തിന് വ്യാപ്തി എത്രത്തോളം കൂട്ടാമോ അത് കൂട്ടുകയും അത് അർഹതപ്പെട്ട ആൾക്കാരിലേക്ക് എത്തിക്കാൻ കഴിയും എന്നുള്ളതുകൊണ്ടാണ് താൻ ഇങ്ങനെ ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിൻറെ ഭരണത്തിൽ തനിക്ക് വിശ്വാസമില്ല എന്നും അഖിൽ മാരാർ പറയുന്നു.

ഒരുവന്റെ അധ്വാനം ആരുടെ കൈകളിലേക്ക് എത്തണം എന്നുള്ളത് അവനവൻറെ തീരുമാനമാണ്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസനിധി കഴിഞ്ഞ കാലങ്ങളിൽ വിനിയോഗിക്കപ്പെട്ട അനധികൃതമായ ചില മാർഗങ്ങളിലൂടെയാണോ എന്ന് തനിക്ക് സംശയം തോന്നിയ ചില കാര്യങ്ങൾ തൻറെ വീഡിയോയിൽ അഖിൽ മാരാർ പറയുന്നുണ്ട്.

ഒരു വലിയ എമൗണ്ട് വെറുതെ പറഞ്ഞു കളയുന്നതല്ലാതെ ഇത് കൃത്യമായി എവിടെ വിനിയോഗിച്ചു ആർക്കു കൊടുത്തു എന്നൊന്നും അതിൽ പറയുന്നില്ല. ഇപ്പോൾ അഖിൽ മാരാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് എടുത്തിട്ടുള്ള ചില രേഖകൾ ചില കണക്കുകൾ തൻറെ വീഡിയോയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാനായി 80 കോടി രൂപയ്ക്ക് മുകളിൽ കൊടുത്തിരിക്കുന്നു. അത് എന്തിനുവേണ്ടി കൊടുത്തു എന്ന് ഇതുവരെയും തനിക്ക് മനസ്സിലായിട്ടില്ല എന്ന് അഖിൽമാരാർ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ ഒക്കെ മേടിക്കാൻ ആയി സിവിൽ സപ്ലൈസസിന്450 കോടി രൂപ കോഡിന്റെ ഭാഗമായി കൊടുത്തിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് സ്വന്തമായി ഒരു രീതിയിലും ഉള്ള ഫണ്ടില്ലേ എന്നാണ് ചോദിക്കുന്നത്അവിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൊടുത്തിട്ട് വേണോ ഭക്ഷണ സാധനങ്ങൾ മേടിക്കാൻ എന്നാണ് അദ്ദേഹം ചോദിക്കുന്നതു.

സഹകരണ മേഖലയിലെ ബി പിഎൽ കാരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ 147.82 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും കൊടുത്തിരിക്കുന്നു. സഹകരണ മേഖലയിൽ നിന്നും ബാധ്യത ഉണ്ടായിട്ടുള്ള അർഹതപ്പെട്ട ആർക്കൊക്കെയാണ് ഇത് കൊടുത്തിരിക്കുന്നത് അതിൻറെ പൂർണമായ കണക്ക് വിവരങ്ങൾ സർക്കാർ പുറത്തുവിടണം. അതോ ഇത് പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ ആണോ കൊടുത്തത്അങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രാഷ്ട്രീയപരമായി വിനിയോഗിക്കപ്പെട്ടതാണോ. ഇങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിവിട്ട രീതിയിൽ ചെലവഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ളതും പാർട്ടിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം എന്നാണ് അഖിൽ മാരാർ പറയുന്ന മറ്റൊരു ആരോപണം.

പ്രളയം സമയത്ത് ദുരിതാശ്വാസനിധിയിൽ കിട്ടിയത് 4970 കോടി രൂപയാണ് അതിൽ നിന്ന് 6000 രൂപ ഒരു വ്യക്തിക്ക് എന്ന കണക്കിൽ എമർജൻസി ഫിനാൻസ് അസിസ്റ്റൻറ് എന്നുള്ള രീതിയിൽ കൊടുക്കാനായി മാറ്റിയത് 451 കോടി രൂപയോളം ആണ്. കേരളത്തിൽ ഇത് ആർക്കൊക്കെയാണ് കൊടുത്തിരിക്കുന്നത് ആർക്കൊക്കെയാണ് ഇങ്ങനെ ഇങ്ങനെ പണം ലഭിച്ചിരിക്കുന്നത് എന്നുള്ള കണക്കുകൾ സർക്കാർ പുറത്തു വിടണം. ഇത് ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെക്ക് ചെയ്യണം. പ്രളയം ബാധിക്കാത്ത ഇടങ്ങളിലുള്ള ആൾക്കാർക്ക് ഇത് കൊടുത്തിട്ടുണ്ടോ ഏതെങ്കിലും പാർട്ടി ഭാരവാഹികൾക്ക് പാർട്ടി അണികൾക്ക് കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് വ്യക്തമായി അറിയണം അതുകൊണ്ട് കണക്കുകൾ പുറത്തുവിടണമെന്നും അഖിൽ മാരാർ പറയുന്നു.

അത്തരത്തിൽ നിരവധി ആരോപണങ്ങൾ അക്കമിട്ട് നിരത്തി ചോദിക്കുകയാണ് അഖിൽമാരാർ . സാഹിത്യകാരൻ എൻ എസ് മാധവൻ അടക്കമുള്ളവർ തനിക്കെതിരെ നടത്തിയ വിമര്ശനത്തെയും ഇതിൽ അഖിൽ മാരാർ മറുപടി നൽകുന്നുണ്ട്.

ADVERTISEMENTS
Previous articleമക്കളോട് പറയും ലോകത്തു ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണ് നിങ്ങൾ; ഈ പുഴയോരത്തു ഇരുന്നു പഠിക്കാം – നെഞ്ച് പൊട്ടി ഉണ്ണികൃഷ്ണൻ മാഷ് പറയുന്നത്.
Next articleഒരു മാർഗ്ഗവുമില്ലാതെയാണ് അന്ന് ആ നടിയെ താൻ കിസ് ചെയ്തത് : കോൾ ഗേൾസിനെ കൊണ്ടുവരുന്നത് വിശാൽ – ഗായിക സുചിത്ര അന്ന് പറഞ്ഞത്