മൂന്ന് ദിവസം മുമ്പ് ജയ്പൂരിലെ ബിക്കാനീറിലെ ശ്രീദുൻഗർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലെ 21 കാരിയായ വനിതാ അധ്യാപികയ്‌ക്കൊപ്പം 17 കാരിയായ പെൺകുട്ടി ഒളിച്ചോടിയ സംഭവത്തിൽ അവളുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതിഷേധം ഞായറാഴ്ച നടന്നു. ഒരു ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള അധ്യാപൈക്ക യായതിനാൽ, പ്രതിഷേധക്കാർ കേസ് “ലവ് ജിഹാദ്” ആണെന്ന് വിശേഷിപ്പിച്ചു.
ആർട്‌സ് സ്ട്രീമിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ജൂൺ 30 ന് കാണാതായതിനെ തുടർന്ന്, അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയെന്ന് കാണിച്ച് മാതാപിതാക്കൾ എഫ്‌ഐആർ ഫയൽ ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ വീണ്ടെടുക്കണമെന്നും അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി.
ജൂൺ 30ന് സ്‌കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരം ആയിട്ടും തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും വൈകുന്നേരമായിട്ടും അവളെ കണ്ടെത്താനായില്ല.
ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടിൽ അധ്യാപിക പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയും അധ്യാപികയും തമ്മിൽ ഏറെ നാളായി പ്രണയ ബന്ധത്തിലായിരുന്നുവെന്നും ഇരുവരും ഒളിച്ചോടിയതാണെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.
“പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഞങ്ങൾ ടീച്ചർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. 17 വയസും അഞ്ച് മാസവുമാണ് പ്രായം. അധ്യാപികയോടൊപ്പം പോകുന്നതിന് അവളുടെ സമ്മതമുണ്ടെങ്കിൽ പോലും അത് നിയമപരമായി അംഗീകരിക്കാനാവില്ല. അതിനാൽ ഞങ്ങൾ അധ്യാപികയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു, ”ബിക്കാനീർ എസ്പി തേജസ്വിനി ഗൗതം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അധ്യാപികയുടെ പിതാവിനേയും മറ്റ് കുടുംബാംഗങ്ങളേയും ഒരു പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണെന്നും അവർ തന്റെ വിദ്യാർത്ഥിയോടൊപ്പം എവിടെ പോകുമായിരുന്നുവെന്ന് അറിയാനാണു അത് , എസ്പി പറഞ്ഞു. “ഞങ്ങളുടെ ടീമുകൾ റെയ്ഡുകൾ നടത്തുകയും ചില ലീഡുകൾക്കായി ശ്രമിക്കുകയാണ് . പെൺകുട്ടിയെ ഉടൻ കണ്ടെത്താനാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”അവർ കൂട്ടിച്ചേർത്തു.
സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും തേജസ്വിനി കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുറ്റാരോപിതയായ അധ്യാപിക ബ്രെയിൻ വാഷ് ചെയ്യുകയും പ്രലോഭിപ്പിച്ച് തന്നോടൊപ്പം ഒളിച്ചോടുകയും ചെയ്തതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. അതിന് പിന്നാലെ നിദ ബഹ്ലിമും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തങ്ങൾ ലെസ്ബിയൻ ആണെന്ന് പറയുന്ന വീഡിയോ പുറത്ത് വിട്ടു.
ബിക്കാനീറും ചെന്നൈ പോലീസും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് പെൺകുട്ടികളെ കണ്ടെത്തിയതെന്ന് ബിക്കാനീർ പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പറഞ്ഞു. പെൺകുട്ടികളെ എങ്ങനെ, എപ്പോൾ പിടികൂടി എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ബിക്കാനീർ എസ്പി വിസമ്മതിച്ചെങ്കിലും, അവർ സുരക്ഷിതരാണെന്നും ബിക്കാനീറിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവർ സ്ഥിരീകരിച്ചു.