മലയാള സിനിമയിൽ തന്റേതായ ഒരു ആഖ്യാന ശൈലി ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ഒമർ ലുലു. സൂപ്പർതാരങ്ങളെ ഒഴിവാക്കി പുതുമുഖ താരങ്ങളെയും അവഗണിക്കപ്പെടുന്ന താരങ്ങളെയും ഉൾപ്പെടുത്തി സിനിമകൾ ചെയ്തു വിജയിപ്പിക്കാൻ കഴിവുള്ള സംവിധായകനാണ് ഒമർ ലുലു. അത് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ മിക്ക ചിത്രങ്ങളും പുതിയ തലമുറ പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതാണ്. അങ്ങനെ അദ്ദേഹം ചെയ്ത ആദ്യ മൂന്നു ചിത്രങ്ങൾ വമ്പൻ ഹിറ്റുകൾ ആവുകയും ചെയ്തു.
അദ്ദേഹം സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു സീൻ കൊണ്ടുതന്നെ ആ സിനിമ ഇൻറർനാഷണൽ സെൻസേഷൻ ആയി മാറിയിരുന്നു. അഡാർ ലവ്വിൽ അഭിനയിച്ച നടി പ്രിയ വാര്യർ ആ ഒരു രംഗം കൊണ്ടുതന്നെ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് ഒരു സൂപ്പർ താരമായി മാറി. 7.6 മില്യൺ സബ്സ്ക്രൈബേർസ്സ് ആണ് പ്രിയക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഉള്ളത് .
ചിത്രത്തിലെ ഒറ്റ രംഗം കൊണ്ട് തന്നെ ആഗോളതലത്തിൽ അറിയപ്പെടുകയും വലിയ താരമായി മാറുകയും ചെയ്തു പ്രിയ വാര്യരുടെ കണ്ണുകൾ കൊണ്ടുള്ള ഒരു ആക്ഷൻ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അങ്ങനെയാണ് താരം വൈറൽ ആയത്. പക്ഷേ ഇപ്പോൾ സംവിധായകനായ ഒമറും പ്രിയയയും തമ്മിൽ വലിയ അടുപ്പത്തിലല്ല എന്നുള്ളതും ചിത്രത്തിൽ സംവിധായകൻ പറഞ്ഞുകൊടുത്ത കാര്യമാണ് ആ രംഗത്തിൽ താൻ ആദ്യം ചെയ്തത് എന്ന് പഴയ അഭിമുഖത്തിൽ പറഞ്ഞപ്രിയ പിന്നീട് അത് തൻറെ കയ്യിൽ നിന്നും ഇട്ടതാണ് എന്നുള്ള തരത്തിലുള്ള സ്റ്റേറ്റ്മെൻറ് വളരെയധികം വിമർശനം നേടിയിരുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് ചങ്ക്സ് ഒരു അഡാർ ലവ് എന്ന നാല് ചിത്രങ്ങൾ സാമ്പത്തിക വിജയമായിരു.ന്നു എന്നാൽ അദ്ദേഹം സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രം രണ്ടുദിവസം പ്രദർശിപ്പിച്ചുവെങ്കിലും പിൻവലിക്കപ്പെടുകയായിരുന്നു. അതിന് കാരണമായി പറയപ്പെടുന്നത് ചിത്രത്തിൽ നിരോധിക്കപ്പെട്ട ചില ലഹരി മരുന്നുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ള തരത്തിൽ കേരള എക്സൈസ് ഡിപ്പാർട്ട്മെൻറ് കേസെടുക്കുകയായിരുന്നു. അതുമാത്രമല്ല ചിത്രത്തിൽ മദ്യപാനരംഗങ്ങളിൽ യാതൊരു തരത്തിലുള്ള മുന്നറിയിപ്പുകളും നൽകണമെന്ന നിയമവും പാലിക്കാതെ ഇറക്കി എന്നുള്ള കാരണം കൊണ്ട് തന്നെ ചിത്രം തിയേറ്ററിൽ നിന്നും പിൻവലിക്കേണ്ട സാഹചര്യം ഉണ്ടായി.
ഇപ്പോൾ വൈറലാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത് ഒരു ചിത്രത്തിൻറെ കഥ പറയാൻ എത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളാണ്. ജീവിതത്തിൽ ഉണ്ടായ ഒരു വലിയ അപമാനമായ സംഭവമായാണ് ഉമർ അഭിമുഖത്തിൽ അതിനെക്കുറിച്ച് പറയുന്നത്.
മമ്മൂട്ടിയുടെ മാനേജരായ ജോർജ് വിളിച്ചിട്ടാണ് മമ്മൂട്ടിയുടെ അടുത്ത് ഒരു കഥ പറയാനായി താൻ ചെല്ലുന്നത്. മമ്മൂട്ടി എന്ന നടന്റെ സിനിമയോടുള്ള പാഷൻ കഠിനാധ്വാനം ആക്ടിങ് ഒക്കെ തനിക്ക് വളരെ ഇഷ്ടമുള്ള കാര്യവും അത്തരം കാര്യങ്ങളിൽ അദ്ദേഹത്തോട് നൽകി വലിയ ബഹുമാനമുണ്ടെങ്കിലും.വ്യക്തിപരമായ മമ്മൂട്ടിയുമായുള്ള അനുഭവം അത്ര നല്ലതല്ല എന്ന് അദ്ദേഹം പറയുന്നു.
മമ്മൂട്ടിയെ നേരിൽ കാണാൻ ചെന്നപ്പോൾ ഉണ്ടായ ചില സംഭവങ്ങൾ തന്നെ വല്ലാതെ മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നുള്ളതുകൊണ്ട് തന്നെ അവിടെ നിന്ന് പോരുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. കഥ പറയാനായി ഉമർ ലുലു പറയുന്നു. താൻ കഥ പറയാനായി മമ്മൂട്ടിയുടെ അടുത്തു ചെന്ന് കുറെ നേരം സംസാരിച്ചിട്ടു കൂടി ഒന്ന് ഇരിക്കാൻ പോലും മമ്മൂട്ടി പറഞ്ഞില്ല അവിടെ ധാരാളം കസേര ഉണ്ടായിരുന്നു എന്ന് ഉമർ ലുലു പറയുന്നു. ഒരുപക്ഷേ അദ്ദേഹം ആളുകളോട് ഇടപെടുന്ന രീതി അതായിരിക്കാം. പക്ഷേ അത് തനിക്ക് അംഗീകരിക്കാൻ പറ്റിയില്ല എന്ന് ഒമർ പറയുന്നു.
മമ്മൂക്ക അവിടെ ഇരിക്കുകയാണ്, താൻ അവിടെ നിൽക്കുകയാണ്, അദ്ദേഹം പറയാതെ നമ്മൾ എങ്ങനെയാണ് ഇരിക്കുന്നത്. അദ്ദേഹം അത്രക്കും സീനിയർ ആയ ഒരു നടനല്ലേ. കുറെ നേരം നിന്നുകൊണ്ട് സംസാരിച്ചുവെങ്കിലും ഒന്നിരിക്കാൻ പോലും പറഞ്ഞില്ല. നമ്മൾ ഇരുന്നോട്ടെ എന്ന് അങ്ങോട്ട് എങ്ങനെയാണു ചോദിക്കുക. അന്നേരം അത് എനിക്ക് തോന്നിയില്ല. ഏകദേശം ഒരു 10 മിനിറ്റോളം താൻ അവിടെ നിന്നിരുന്നു. അന്ന് തന്റെ ആധാർ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഒക്കെ ഹിറ്റായി കൊണ്ടിരിക്കുകയാണ് അതിനെ കുറിച്ചൊക്കെ കുറെ സംസാരിച്ചു. പക്ഷേ എല്ലാം താൻ നിന്ന് കൊണ്ടാണ് സംസാരിച്ചത്.
ബോധപൂർവ്വം ചെയ്തതായിരിക്കുമോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് അറിയില്ല എന്താണ് അങ്ങനെ പെരുമാറിയത് എന്ന് ആണ് ഒമർ ലുലു പറഞ്ഞത്. ഒരുപക്ഷേ എന്റെ ആറ്റിറ്റ്യൂഡ് അറിയാൻ വേണ്ടിയുള്ള നല്ല പരീക്ഷണം ആണോ എന്ന് എനിക്കറിയില്ല. ഞാൻ അതുകൊണ്ടുതന്നെഓക്കേ മമ്മൂക്ക ബൈ എന്നുപറഞ്ഞ് തിരികെ പോവുകയായിരുന്നു.അതുകൊണ്ടുതന്നെ കഥയും താൻ പറഞ്ഞില്ല എന്നും ഒമർ പറയുന്നു.