Advertisement
Home MOVIES Malayalam ഒരു ലിപ് കിസ് ചെയ്യണം എന്ന് സംവിധായകന്‍ പറഞ്ഞാല്‍ ചെയ്യുമോ ? ഭാര്യ എന്ത് പറയും...

ഒരു ലിപ് കിസ് ചെയ്യണം എന്ന് സംവിധായകന്‍ പറഞ്ഞാല്‍ ചെയ്യുമോ ? ഭാര്യ എന്ത് പറയും -സുരേഷ് ഗോപിയുടെ വൈറല്‍ മറുപടി.

614
ADVERTISEMENTS

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് സുരേഷ് ഗോപി. വളരെ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് സിനിമയിൽ ആക്ഷൻ രാജാവ് എന്ന ഒരു പദവി കൂടി സുരേഷ് ഗോപി സ്വന്തമാക്കി. ഒരുകാലത്ത് തീപ്പൊരി പാറുന്ന സുരേഷ് ഗോപി ചിത്രങ്ങൾക്ക് ആരാധകർ നിരവധി ആയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്ഥാനത്തേക്ക് ഉയർന്നു വരേണ്ടിയിരുന്ന സുരേഷ് ഗോപി ഇടയ്ക്ക് സിനിമയിൽ നിന്നും ഒരു വലിയ അകലം പാലിച്ചതോടെയാണ് സുരേഷ് ഗോപി കാലഘട്ടം അവസാനിച്ചത് എന്ന് പറയുന്നതാണ് സത്യം.

പിന്നീട് രണ്ടാമതൊരു തിരിച്ചുവരവ് സിനിമയിലേക്ക് നടത്തിയപ്പോഴും സുരേഷ് ഗോപിക്ക് ആരാധകനിരയിൽ ഒട്ടുംതന്നെ കുറവുണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്തിരുന്നു.

അടുത്തകാലത്താണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടന്നത്,രാജ്യത്തിന്‍റെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു എന്നതും അദ്ദേഹം വരണമാല്യം എടുത്തു നല്‍കി എന്നതും ആ വിവാഹത്തിന്റെ വലിയ പ്രത്യേകതയാണ്. അത് കൂടാതെ താര രാജാക്കന്മാര്‍ എല്ലാവരും പങ്കെടുത്ത താര നിബിഡമായ ഒരു വിവാഹമായിരുന്നു അത്.

ADVERTISEMENTS
READ NOW  ആറാട്ടണ്ണൻ ഇടയ്ക്ക് വിളിക്കുമ്പോൾ പറയുന്നത് ഇതൊക്കെയാണ്;ബ്ലോക്ക് ചെയ്യാത്തത് ഇതുകൊണ്ട് - വെളിപ്പെടുത്തലുമായി അനാർക്കലി

ഇപ്പോഴിതാ സുരേഷ് ഗോപിയോട് ഒരു അഭിമുഖത്തിൽ അവതാരിക ചോദിക്കുന്ന ചോദ്യവും അതിന് നടൻ പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ ഇപ്പോൾ ലിപ് ലോക്ക് ചെയ്യുന്നുണ്ട് എന്നും സുരേഷ് ഗോപി ഇപ്പോഴും അത് ചെയ്തിട്ടില്ലല്ലോ എന്നും അങ്ങനെ ഒരു റോള് വന്നാൽ എന്തായിരിക്കും സുരേഷ് ഗോപിയുടെ പ്രതികരണം എന്നുമായിരുന്നു ചോദ്യം.

ഇതിന് സുരേഷ് ഗോപി പറഞ്ഞ മറുപടി വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്ത് ചെയ്യാനാണ് എനിക്ക് അങ്ങനത്തെ റോളുകൾ ഒന്നും വരുന്നില്ല ഇനി ഈ പ്രായത്തിൽ വരുമെന്ന് തോന്നുന്നുമില്ല എന്നാണ്. അദ്ദേഹത്തിന്റെ മറുപടി സദസ്സില്‍ വലിയ ചിരി ഉയര്‍ത്തുകയും ചെയ്യുന്നു.

എങ്കിലും അങ്ങനെയൊരു കഥാപാത്രം വരികയാണെങ്കിൽ ലിപ് ലോക്ക് അതിൽ ഉണ്ട് എന്ന് പറയുകയാണെങ്കിൽ ആ കഥാപാത്രം ചെയ്യാൻ സുരേഷേട്ടൻ തയ്യാറാകുമോ എന്നും രാധിക ചേച്ചിക്ക് അതിൽ പ്രശ്നമുണ്ടാകുമോ എന്നും ചോദിക്കുമ്പോൾ.

READ NOW  അന്ന് ആ രംഗം കണ്ടു ഷോക്ക് ആയി ആ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു ഉണ്ണി ലാപ് ടോപ് തള്ളി മാറ്റി എന്ന് സംവിധയാകൻ എന്നാൽ ഉണ്ണി മുകുന്ദൻ അതിനെ പറ്റി പറഞ്ഞത്

എന്റെ കഥാപാത്രം അത്തരം ഒരു രംഗം വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്യും ഞാന്‍ ഒരു കലാകാരനാണ്. അതിനെക്കുറിച്ച് ഡിസ്കസ് പോലും ചെയ്യില്ല. രാധിക അങ്ങനെ ഒന്നിനും തന്നെ നിർബന്ധിക്കുന്ന കൂട്ടത്തിൽ അല്ല എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. ഭാര്യ എന്തെങ്കിലും നിയന്ത്രം വച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്നു പിന്നാലെയാണ് ഈ ചോദ്യവും.

എന്നാല്‍ തന്റെ സിനിമയില്‍ കഥാപാത്രം അത്തരം ഒരു കാര്യം ആവശ്യപ്പെട്ടാല്‍  ചെയ്താല്‍ അത് ചെയ്യും. അതിനെ കുറിച്ച് രാധിക ചേച്ചിയോട് ചോദിക്കുമോ എന്നാ ചോദ്യത്തിന് അതിനെ കുറിച്ച് ചര്‍ച്ച പോലും ചെയ്യില്ല എന്ന് സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപിയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
Previous articleമമ്മൂട്ടി ഒന്നും മറക്കുന്ന ആൾ അല്ല- മല്ലിക സുകുമാരൻ പറഞ്ഞത്
Next articleഓസ്ക്കാര്‍ മേടിച്ച സംവിധായകന്‍ വന്നാലും അങ്ങനെ ഒരു സിനിമ ചെയ്യില്ല അത്രക്ക് വെറുപ്പാണ് അതിനോട് – കാവ്യ അന്ന് പറഞ്ഞത്.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.