Advertisement
Home MOVIES Malayalam ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് അനുശ്രീ. ആ സമയത്തൊക്കെ എന്നെ ഒരുപാടു സഹായിച്ചു:വീഡിയോ കാണാം

ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് അനുശ്രീ. ആ സമയത്തൊക്കെ എന്നെ ഒരുപാടു സഹായിച്ചു:വീഡിയോ കാണാം

323
ADVERTISEMENTS

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടിയാണ് അനുശ്രീ.. വളരെ ചെറിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ അനുശ്രീ സ്വന്തമാക്കിയിട്ടുണ്ടെന്ന് പറയുന്നതാണ് സത്യം. ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നായികമാരിൽ ശ്രദ്ധ നേടിയ നായിക തന്നെയാണ് അനുശ്രീയും.

ഒരു റിയാലിറ്റി ഷോയിലൂടെയാണ് സിനിമാലോകത്തേക്ക് അനുശ്രീ കടന്നു വരുന്നത്. ഡയമണ്ട് നെക്കലെസ് എന്ന ചിത്രത്തിലൂടെ പിന്നീട് പ്രേക്ഷകരുടെ ഹൃദയം സ്വന്തമാക്കുകയും ചെയ്തു. കോമഡി കഥാപാത്രങ്ങൾ കൂടി ചെയ്യാനുള്ള കഴിവ് അനുശ്രീക്കുണ്ടായിരുന്നു. അത്തരം റോളുകളിൽ നായികമാർ എത്തുന്നത് പൊതുവേ വിരളമായതുകൊണ്ടു തന്നെ അനുശ്രീയേ ആരാധകർ പെട്ടെന്ന് ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

ADVERTISEMENTS

നടൻ ദിലീപുമായി രണ്ടു ചിത്രങ്ങളിലാണ് അനുശ്രീ അഭിനയിച്ചിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.. ചന്ദ്രേട്ടൻ എവിടെയാ കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളാണ് ഈ രണ്ടു ചിത്രങ്ങൾ. ഇതിൽ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രമാണ് ആരാധകർ കൂടുതലായി ഏറ്റെടുത്തത്.

READ NOW  അന്ന് പൃഥ്‌വിയുടെ കാലു പിടിക്കാൻ ആ നടൻ ആദ്യം തയ്യാറായില്ല. പിന്നെ താൻ പറഞ്ഞത്- ദിലീപ് ഒരിക്കലും പക സൂക്ഷിക്കുന്ന ആൾ അല്ല അനുഭവം ഉണ്ട് - ലാൽ ജോസിന്റെ തുറന്നു പറച്ചിൽ

ആ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ അനുശ്രീ. തനിക്കൊരു സർജറി കഴിഞ്ഞതിനു ശേഷമാണ് ആ സിനിമ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടൊരു സമയമായിരുന്നു അത്. ആ സമയത്ത് തന്നെ ഒരുപാട് ടേക്ക് കെയർ ചെയ്തിട്ടുള്ളത് ദിലീപേട്ടനാണ്. എനിക്ക് ആ സമയത്ത് പെട്ടന്ന് എഴുന്നെല്‍ക്കണോ ഒരുപാട് വെയിറ്റ് എടുക്കാനോ ഒന്നും പറ്റില്ലായിരുന്നു.

ഞങ്ങൾ തഞ്ചാവൂര് പോയി നാഡീ ജ്യോതിഷം നോക്കാന്‍  ഇരിക്കുന്ന രംഗങ്ങളൊക്കെ എടുക്കുമ്പോൾ ഞാൻ എല്ലാവരും എഴുന്നേറ്റതിനു ശേഷം എഴുന്നേൽക്കാനായി അവിടെ പതിയെ ഇരിക്കും . അപ്പോൾ ദിലീപേട്ടൻ പോകാതെ അവിടെ നിന്ന് എന്നെ സഹായിക്കുക ഒക്കെ ചെയ്യാറുണ്ട്.

ഒരുപാട് വെയിറ്റ് ഉള്ള സാധനങ്ങൾ എനിക്ക് ബാഗിൽ ഇട്ടുകൊടുക്കരുത് എന്ന് പറയുകയും ചെയ്യാറുണ്ട്. ഞാൻ ഇപ്പോഴും എന്റെ ഫോണിൽ ദിലീപേട്ടന്റെ നമ്പര്‍ അടിച്ചിട്ടിരിക്കുന്നത് ചന്ദ്രേട്ടൻ എന്ന് തന്നെയാണ്. ദിലീപേട്ടൻ വിളിക്കുമ്പോൾ ചന്ദ്രേട്ടൻ എന്നാണ് തെളിയാറുള്ളത്. ദിലീപേട്ടൻ വിളിക്കുന്നതും സുഷു എന്ന് തന്നെയാണ്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ സമയത്ത് പാട്ടിൽ അഭിനയിക്കുവാൻ വേണ്ടി പോയപ്പോഴും എന്നെ അനു എന്നല്ല ദിലീപേട്ടൻ വിളിച്ചത് സുഷു എന്നാണ്. ചന്ദ്രേട്ടൻ എന്നാണ് ഞാൻ ദിലീപേട്ടനെ വിളിക്കുന്നത് എന്ന് താരം പറയുന്നു. അനുശ്രീയുടെ വാക്കുകളിൽ നിന്ന് തന്നെ ഇരുവരും തമ്മിൽ എത്രത്തോളം ഊഷ്മളമായ  സൗഹൃദം നിലനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും.

ADVERTISEMENTS
Previous articleമകളുടെ ഭാവി ഓർത്താണ് കമലഹാസനമായി വേർപിരിഞ്ഞത് ഒടുവിൽ തുറന്നു പറഞ്ഞു ഗൗതമി
Next articleഹണി റോസിനെ ലിപ്പ് ലോക്ക് ചെയ്യാൻ തയ്യാറാണ് – മൂന്ന് ലക്ഷം രൂപ മതി അതിനു – പെരേര പറയുന്നത് -ഒപ്പം ആറാട്ടണ്ണനും
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.