Advertisement
Home MOVIES Malayalam സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു, അതും പതിനെട്ടാം വയസ്സില്‍;...

സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു, അതും പതിനെട്ടാം വയസ്സില്‍; നിത്യ മേനോന്‍

2223
ADVERTISEMENTS

തെന്നിന്ത്യൻ സൂപ്പർ നായികമാരിൽ അഭിനയത്തിലും സൗന്ദര്യത്തിലും വ്യത്യസ്തതയുള്ള നായിക നടിയാണ് നിത്യ മേനോൻ. ഓരോ വിഷയത്തിലും ശക്തമായ അഭിപ്രായമുള്ള താരം കേരളത്തിൽ അല്ല ജനിച്ചത് എങ്കിലും നന്നായി മലയാളം സംസാരിക്കും. മലയാളത്തിലും തമിഴിലും വിജയ ചിത്രങ്ങളുമായി മുന്നേറുന്ന നിത്യ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹം ജീവിതത്തിലെ നിര്‍ണ്ണായക കാര്യമായി കാണുന്നില്ല. അഭിമുഖങ്ങളിലും മറ്റും ഇതൊരു സ്ഥിരം ചോദ്യമായി മാറിയിരിക്കുന്നു. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങുവെന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

ശരിക്കും മനസ്സിലാക്കുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 18ാം വയസ്സില്‍ താന്‍ ഒരാളെ അഗാധമായി പ്രണയിച്ചിരുന്നു.പക്ഷേ പിനീടാണ് തിരിച്ചറിഞ്ഞത് ഒട്ടും ആത്മാര്ഥതയില്ലാത്ത ഒരു വ്യക്തിയാണ് അത് എന്ന്. അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ആ ബന്ധം താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

READ NOW  തന്നെ 'പെണ്ണ് പിടിയൻ' എന്ന് വിളിച്ചവന് ഗോപി സുന്ദർ നൽകിയ മാസ്സ് മറുപടി വൈറൽ.

തന്നോട് ചേർത്ത് പലരെ കുറിച്ചും കഥകൾ ഉണ്ടാകാറുണ്ട് ഒരേ മേഖലയിൽ അതും ഒരുമിച്ചു ജോലി ചെയ്യുമ്പോൾ അത്തരം കഥകൾ ചില മഞ്ഞ പത്രക്കാർ ഉണ്ടാക്കുക സ്വാഭാവികം ആദ്യമൊന്നും അത്തരം നിറം പിടിപ്പിച്ച കഥകളോട് പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ കുടുംബമായി ജീവിക്കുന്ന പല നായക നടന്മാരെയും ചേർത്ത് അത്തരം കഥകൾ വരുമ്പോൾ ആദ്യമൊക്കെ വലിയ വിഷമം ആകാറുണ്ട്.ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ സ്വോകാര്യതയിലേക്ക് നമ്മളെ അനാവശ്യവുമായി ഉൾപ്പെടുത്തുന്നത് ആർക്കാണ് ഇഷ്ടം തോന്നുക. ഇനി അതല്ല അങ്ങനെ ഒരു വിഷയം ഉണ്ടെങ്കിൽ പോലും അത് തീർത്തും തന്റെ സ്വകാര്യതായാണ് അതിൽ യാതൊരു ബോധവുമില്ലാതെ ഇടപെടുന്നവരോട് എന്ത് പറയാൻ എന്നാണു നിത്യ ചോദിക്കുന്നത്.

ADVERTISEMENTS
ADVERTISEMENTS