Advertisement
Home MOVIES Malayalam തന്നെ ‘പെണ്ണ് പിടിയൻ’ എന്ന് വിളിച്ചവന് ഗോപി സുന്ദർ നൽകിയ മാസ്സ് മറുപടി വൈറൽ.

തന്നെ ‘പെണ്ണ് പിടിയൻ’ എന്ന് വിളിച്ചവന് ഗോപി സുന്ദർ നൽകിയ മാസ്സ് മറുപടി വൈറൽ.

795
ADVERTISEMENTS

മലയാളത്തിലെ യുവ സംഗീത സംവിധായകരിൽ പ്രമുഖനാണ് ഗോപി സുന്ദർ. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാളവും തമിഴും തെലുങ്കും കടന്ന് അദ്ദേഹം തന്റെ കരിയർ സ്പാൻ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പ്ലേബോയ് പരിവേഷമാണ് പൊതുവേ ആരാധകർ ഗോപി സുന്ദറിനു നൽകുന്നത്. ആദ്യവിവാഹ ബന്ധത്തിൽ നിന്നും നിയമപരമല്ലാതെ വേർപിരിഞ്ഞ് നിൽക്കുകയും പിന്നീട് തൻറെ പങ്കാളികളും ഒത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് തുടങ്ങുന്നതും മുതലാണ് ഗോപി സുന്ദർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

ആദ്യവിവാഹ ബന്ധം അദ്ദേഹം നിയമപരമായി വേർപിരിഞ്ഞിട്ടില്ല. അതിനു ശേഷം അദ്ദേഹം ഗായികയും മോഡലുമായ അഭയ ഹിരണ്മയിയുമായി വർഷങ്ങളോളം ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. ആ ബന്ധം കുറച്ചു വർഷങ്ങൾ നീണ്ടുവെങ്കിലും പിന്നീട് ഇരുവരും വേർപിരിയുകയും അതിനു ശേഷം ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയുമായിരുന്നു. ഇരുവരും വിവാഹിതർ പോലെ പൂ മാലകൾ അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളും മറ്റും വൈറൽ ആയിരുന്നു. എന്നാൽ ആ ബന്ധവും അധിക കാലം നീണ്ടുനിന്നില്ല. അതിനുശേഷം ഗോപി സുന്ദറുമായി ഏത് പെൺകുട്ടിയുടെ ചിത്രം കണ്ടാലും താരത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്.

READ NOW  എന്റെ ഓർമ്മയിൽ പഴയ മമ്മൂക്ക തിരിച്ചു വരണം എന്ന് പറഞ്ഞു കേട്ടിട്ടേ ഇല്ല - കാരണം ഇത് - സംവിധായകാൻ വൈശാഖ് പറഞ്ഞത്.

ADVERTISEMENTS

പക്ഷേ ഇവിടെയുള്ള ഒരു വ്യത്യസ്തത എന്തെന്നാൽ ഗോപി സുന്ദറുമായി സഹകരിച്ചിട്ടുള്ള ഒരു സ്ത്രീകളും ബന്ധം വേർപിരിഞ്ഞിട്ടുള്ളവർ ആയാലും ഇപ്പോൾ ബന്ധത്തിലുള്ളവരായാലും ആരും അദ്ദേഹത്തിനെതിരെ ഒരു വാക്ക് പോലും മോശമായി സംസാരിച്ചിട്ടില്ല എന്നുള്ളതാണ്. എല്ലാ ബന്ധങ്ങളും തികഞ്ഞ ബഹുമാനത്തോടെ നിലനിർത്തുകയും അത് പിരിഞ്ഞ ശേഷവും അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകൾ വളരെ ബഹുമാനത്തോടെ തന്നെയാണ് ഗോപി സുന്ദറിനെ കുറിച്ച് പുറത്തു പറഞ്ഞിട്ടുള്ളത്.

ഒരു പങ്കാളി എന്ന നിലയിൽ അദ്ദേഹം ആ ബന്ധത്തിൻറെ കാലയളവിൽ കാണിച്ചിട്ടുള്ള മര്യാദകൾ ആകാം അതിന് കാരണമെന്ന് പരക്കെപറയുന്നുണ്ട്. പക്ഷേ കേരളത്തിലെ സദാചാരവാദികളായ ആൾക്കാർക്ക് അദ്ദേഹത്തിൻറെ രീതികൾ ഒരിക്കലും അംഗീകരിക്കാൻ പറ്റിയിട്ടി.ല്ല ഇപ്പോൾ ഗായിക മയോണിയുമായി അദ്ദേഹം പ്രണയത്തിലാണ് എന്നാണ് പുതിയ വാർത്തകൾ വരുന്നുണ്ട്. പക്ഷേ ഇതൊരു സ്ഥിരീകരിക്കാത്ത പ്രചാരണവുമാണ്.

തൻറെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അദ്ദേഹം തൻറെ ജോലിയുമായി ബന്ധപ്പെട്ടതും പേഴ്സണലായ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ താഴെ ഇദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന നിരവധി കമൻറുകളുമായി ആരാധകർ എത്താറുമുണ്ട്. പലതിനും ഗോപി സുന്ദർ കുറിക്ക് കൊള്ളുന്ന മറുപടികൾ നൽകാറുണ്ട്. ഇപ്പോൾ തന്നെ പെണ്ണ് പിടിയൻ എന്ന് വിളിച്ച ഒരു ആരാധകന് ഗോപി സുന്ദർ നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്.

READ NOW  എനിക്ക് അവളെ ഒരിക്കലും മടുക്കില്ല : അതിന്റെ കാരണമായി ധ്യാൻ പറയുന്നത് : ഭാര്യയുമായുള്ള ബന്ധം : കുടുംബ ബന്ധത്തിൽ വേണ്ടത്

തന്റെ ഒരു ചിത്രത്തിൻറെ താഴെ ‘പെണ്ണുപിടിയൻ’ എന്ന കമൻറ് ഇട്ട മണിക്കുട്ടൻ മണികണ്ഠൻ എന്ന പ്രൊഫൈലിലുള്ള വ്യക്തിക്ക് അദ്ദേഹം നൽകിയ മറുപടിയാണ് അദ്ദേഹം തന്നെ സ്ക്രീൻഷോട്ട് ആക്കി തന്റെ പ്രൊഫൈലിൽ പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ ആ മറുപടി കമന്റ് ഇങ്ങനെയാണ്.

” നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസ്സിലായി. പെണ്ണുങ്ങളെ റെസ്പെക്ട് ചെയ്യാൻ പഠിക്ക്. പിന്നെ ഈ പെണ്ണുങ്ങൾ മണിമണ്ടൻ വിചാരിക്കുന്നതുപോലെ പിടിക്കാനോ വളക്കാനോ ഓടിക്കാനോ കഴിയുന്ന ഒരു വസ്തു അല്ല. ജീവനുള്ള ഒരു മനുഷ്യനു ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്കൊരു പിടിയായി മാത്രം കാണാൻ കഴിയുന്നതിൽ എനിക്ക് അത്ഭുതം ഇല്ല എൻറെ മണി മണ്ടാ…” ഇതാണ് ഗോപി സുന്ദർ നൽകിയ കമൻറ്.

നിമിഷനേരം കൊണ്ടാണ് ഗോപി സുന്ദറിന്റെ ഈ കമൻറ് വൈറൽ ആയിരിക്കുന്നത്ഇതിന് താഴെ നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. അതിനും ഗോപി സുന്ദർ മറുപടി നൽകിയിട്ടുണ്ട്. “.ഇന്നത്തെ റിപ്ലൈ ഗെയിം കഴിഞ്ഞിരിക്കുന്നു; ഇനി ഞാൻ എൻറെ ജോലിയിലേക്ക് കടക്കട്ടെ വീണ്ടും കാണാം ഇനി ഉച്ചയ്ക്കുള്ള ബ്രേക്ക് ടൈമിൽ കാണാം. എല്ലാവരും ആഘോഷിക്കു” എന്ന് പറഞ്ഞാണ് ഗോപി സുന്ദർ പോകുന്നത്.

READ NOW  എന്നും കലാഭവന്‍ മണിയുമായി പ്രശ്നമായിരുന്നു അദ്ദേഹം തന്നെ ഒരുപാട് തെറ്റിദ്ധരിച്ചു - ഒന്നും പറയാന്‍ പറ്റിയില്ല മരണം അറിഞ്ഞപ്പോള്‍ - നിത്യ ദാസ്‌ പറഞ്ഞത്
ADVERTISEMENTS