Advertisement
Home MOVIES Malayalam ലേഡീ സൂപ്പർസ്റ്റാർ ആണോ എന്ന ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ

ലേഡീ സൂപ്പർസ്റ്റാർ ആണോ എന്ന ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ

62
ADVERTISEMENTS

മലയാള സിനിമയിൽ എത്ര നായികമാർ വന്നാലും ലേഡീ സൂപ്പർസ്റ്റാർ എന്ന് ആരെയൊക്കെ പുകഴ്ത്തിയാലും ആ പദവി എന്നും ഉർവശിയുടെ കൈകളിൽ ഭദ്രമായിരിക്കും എന്നാണ് ആരാധകർ പറയാറുള്ളത്. കാരണം ഒരേ തട്ടിലുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള വ്യക്തിയല്ല ഉർവശി. എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമായ തരത്തിൽ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള നടി ഉർവശിയാണ് എന്നാണ് പലപ്പോഴും ആരാധകർ പറയാറുള്ളത്.

ഇപ്പോൾ ഈ ചോദ്യത്തിന് ഉർവശി മറുപടി പറയുകയാണ് ചെയ്യുന്നത്. ഒരു അഭിമുഖത്തിൽ എത്തിയപ്പോഴായിരുന്നു ഈ ചോദ്യത്തിനുള്ള മറുപടി ഉർവശി നൽകിയത്. വാക്കുകൾ ഇങ്ങനെ…

താൻ ആരുടെയും റെക്കമെന്റേഷനിൽ സിനിമയിലേക്ക് വന്ന വ്യക്തിയല്ല. ഒരു നായകനും റെക്കമെന്റ് ചെയ്ത അല്ല തനിക്ക് റോളുകൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ താൻ ഒരു കാലഘട്ടം വരെ കഥകൾ കേൾക്കുക പോലും ഉണ്ടായിരുന്നില്ല.

ADVERTISEMENTS
READ NOW  "കഥ പൂർണ്ണമായി സിനിമയിലെ നായകനോടും നിർമ്മാതാവിനോടും പറഞ്ഞിരുന്നു"; എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി മൗനം വെടിഞ്ഞ് പൃഥ്വിരാജ്

 

മഴവിൽക്കാവടിയുടെ സമയത്തൊക്കെയാണ് കഥകൾ കേട്ടിട്ടുള്ളത് മാത്രമല്ല നായികയായി മാത്രമേ അഭിനയിക്കുവെന്ന് വാശി പിടിക്കുകയും ചെയ്തിട്ടില്ല. തന്റെ വീട്ടിലുള്ളവരും അങ്ങനെയൊന്നും തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. നീ നായികയായി മാത്രമേ അഭിനയിക്കാവൂ വലിയ നായകന്റെ ഒപ്പം മാത്രമേ അഭിനയിക്കാവൂ എന്നൊന്നും വീട്ടിൽ ആരും പറഞ്ഞിട്ടില്ല. എനിക്ക് 20 വയസ്സ് ഉള്ളപ്പോഴാണ് തലയണമന്ത്രം വരുന്നത്.

ആ സമയത്തും ആരും ആ കഥ ചെയ്യേണ്ട എന്നു പറഞ്ഞിട്ടില്ല. ആ കഥാപാത്രം നീ ചെയ്താൽ വളരെയധികം ചലഞ്ചിങ് ആയിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെ ചെയ്തിട്ടുള്ളത്. മാത്രമല്ല ലേഡീ സൂപ്പർസ്റ്റാർ എന്നൊക്കെയുള്ള പട്ടം എടുത്ത് തലയിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് പോകാതെ കൊണ്ടുനടക്കുക എന്ന് പറയുന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യമല്ലേ?.

അതുകൊണ്ടു തന്നെ ഒരു പട്ടങ്ങളും തലയിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.. വെറുതെ എന്തിനാണ് അങ്ങനെയുള്ള ബഹുമതികളൊക്കെ സ്വന്തമാക്കുന്നത്. മാത്രമല്ല എന്തിനാണ് ലേഡീ സൂപ്പർസ്റ്റാർ, വെറും സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ പോരെ.

READ NOW  അടിവസ്ത്രം ഊരി കാണിച്ചവനോട് മൂന്നു ദിവസം ചാറ്റ് ചെയ്തു ഉഗ്രൻ പണി കൊടുത്തു ഹനാൻ വീഡിയോ കാണാം

എനിക്ക് ലേഡി ഡയറക്ടർ എന്ന് പറയുന്നതുപോലും ഇഷ്ടമല്ല സാധാരണ പറയുന്നതുപോലെ ഡയറക്ടർ എന്ന് പറയേണ്ട ആവശ്യമല്ലേ ഉള്ളൂ എന്നും ഉർവശി ചോദിക്കുന്നുണ്ട്. ഇതിന് താഴെ പലരും കമന്റ് ചെയ്യുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് ഉർവശി ലേഡീ സൂപ്പർസ്റ്റാർ ആണ് എന്ന് പറയുന്നത് എന്നാണ്.

ADVERTISEMENTS
Previous articleമഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് അശ്വന്ത് കോക്ക് പറയുന്നത് ഇങ്ങനെ.
Next articleനിനക്കൊരു നായരെ കെട്ടിക്കൂടായിരുന്നോ ? മലയാള സിനിമയിലെ ജാതീയത തുറന്നു കട്ടി ജഗതി അന്ന് പറഞ്ഞത്.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.