മലയാള സിനിമ ഗാനലോകത്തു ഒഴിച്ചുകൂടാനാവാത്ത പേരാണ് എം ജി ശ്രീകുമാർ. പ്രഗത്ഭനായ സംഗീതജ്ഞൻ ശ്രീ എം ജി രാധാകൃഷ്ണന്റെ അനിയൻ കൂടി ആണ് എം ജി ശ്രീകുമാർ.മനോഹരങ്ങളായ നിരവധി ഗാനങ്ങൾ അദ്ദേഹം മലയാള സിനിമ ലോകത്തിനു സംഭാവന നൽകിയിട്ടുണ്ട് .
മോഹൻലാൽ ചിത്രങ്ങളിലെ മിക്ക ഗാനങ്ങളും ഒരു കാലത്തു എം ജി ശ്രീകുമാർ ആണ് പാടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വരം മോഹൻലാലിന്റെ സ്വരത്തിനോട് സാമ്യമുണ്ട് എന്ന കാരണം അദ്ദേഹത്തിന്റെ കരിയറിന് വലിയ സഹായമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ നിരവധി ഹിറ്റ് ഗാനങ്ങൾ എം ജി ശ്രീകുമാറിന്റെ സ്വരമാണ്. ഒരു തരത്തിൽ പറഞ്ഞാൽ മലയാളികളുടെ നിത്യ ജീവിതത്തിൽ എം ജിയുടെ ഗാനങ്ങൾ സ്ഥിര സാന്നിധ്യമാണ്.
താനും മോഹൻലാലും അടുത്ത സുഹൃത്തുക്കളാണ് എന്നും ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ച കാലഘട്ടത്തെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു പ്രശ്നനത്തിലൂടെയാണ് തങ്ങൾ ഇരുവരും സുഹൃത്തുക്കളായതു എന്ന് എം ജി പറയുന്നു.
കൈരളി ടിവിയിൽ നടത്തിയ ഒരു പരിപാടിക്കിടെയാണ് എം ജി ശ്രീകുമാർ താനും മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞത്. സിനിമയ്ക്ക് മുന്നേ താനാണ് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു എന്നും അത് താനങ്ങളുടെ കോളേജ് കാലയളവ് മുതൽ തന്നെ തുടങ്ങിയതാണ് എന്നും അദ്ദേഹം പറയുന്നു. പിന്നീട സിനിമയിലെത്തിയതോടെ ആ സൗഹൃദം വലിയ ഒരു ആഴത്തിലുള്ള ഒന്നായി മാറി എന്നും അദ്ദേഹം പറയുന്നു.
തങ്ങൾ ഇരുവരും തമ്മ്മിൽ മോന് വയസ്സിന്റെ വ്യത്യാസമുണ്ട് പതിച്ചത് വ്യത്യസ്ത സ്കൂളുകളിൽ ആയിരുന്നു. താനാ ർട്സ് കോളേജിലും മോഹൻലാൽ എം ജി കോളേജിലുമായിരുന്നു കോളേജ് കാലഘട്ടം. ആ സമായതു റോസ് ഡേ എന്ന ഒരു ദിവസമുണ്ട് ആ ദിനത്തിൽ കോളേജിലൊക്കെ പഠിക്കുന്ന സുന്ദരികളായ പെൺപിള്ളേരെ വായിനോക്കുക എന്നതായിരുന്നു തങ്ങളുടെ പ്രധാന പരിപാടി . മോഹൻലാലും ടീമും അന്ന് എം ജിയിൽ നിന്നും വന്നു ഞങ്ങടെ ടീമം എത്തി അതോടെ ഇരു ടീമുകൾക്കുമിടയിൽ ഒരു മല്സരം പോലെ ആയി കാര്യങ്ങൾ അവിടെ നിന്ന് ഒരു ചെറിയ സംഘർഷം എന്ന നിലയിലും.
ഒരു തല്ലിന്റെ വക്കിൽ നിൽക്കുന്ന സമായതാണ് ഞാനും മോഹൻലാലും തമ്മിൽ കാണുന്നതും സംസാരിക്കുന്നതും എന്നത് ഒരു സൗഹൃദ സംഭാഷണം അല്ല. ലാലിൻറെ കോളേജിലെ പെൺകുട്ടിയെ ആരോ കമെന്റടിച്ചു . മോഹൻലാൽ ആണ് അന്ന് എം ജി കോളേജിലെ ക്യാപ്റ്റൻ. ആൾ വല്യ റെസ്ലർ ആണ് അന്ന് ആരോ ഒരു പെൺകുട്ടിയെ കമെന്റടിച്ചതിനു മോഹൻലാൽ ചോദിയ്ക്കാൻ വന്നു ഞാനാണ് എന്ന് കരുതി ലാൽ വന്നു എന്റെ കുത്തിന് പിടിച്ചു എന്നിട്ടു പറഞ്ഞു “എന്റെ കോളേജിലെ പെൺകുട്ടികളെ കമെന്റടിച്ചാൽ നിന്നെ ഞാൻ ഏഴായി ഓടിക്കും. നീ കോളേജിലെ വലിയ പാട്ടു കാരനൊക്കെയാകും പക്ഷേ ഇനി ഇവിടെ നിന്ന് അങ്ങനെ ചെയ്‌താൽ നിന്നെ ഞാൻ പറഞ്ഞ പോലെ ചെയ്യും” എന്ന്. അന്ന് പ്രീയദര്ശന് എന്റെ കോളേജ് ടീം ആണ് . ഞാൻ അല്ല കമെന്റടിച്ചത് എന്നും ഞാൻ പാവമാണ് എന്നും അന്ന് പ്രിയദർശൻ മോഹൻലാലിനോട് പറഞ്ഞിരുന്നു.
അന്ന് പെട്ടന്ന് ആരോ വന്നു എന്നോട് പറഞ്ഞു നീ അവനോ വഴക്കിനൊന്നും പോകണ്ട അവൻ വലിയ റസ്ലർ ആണെന്ന്. അന്നത്തെ എന്റെ കോലം എന്ന് പറഞ്ഞാൽ വളരെ ശോകം ആണ് വല്ലാതെ മെലിഞ്ഞ ഒരു രൂപം ആണ് ആരെങ്കിലും എന്റെ മുകളിൽ വീണാൽ ഞാൻ ചതഞ്ഞു പോകുന്ന രീതിയിൽ കൊഞ്ച് പോലെ ഒരു രൂപമാണ്.
അങ്ങനെ അന്ന് പരിചയമായി എങ്കിലും പക്ഷേ ഇന്ന് കാണുന്ന പോലെ ജ്യേഷ്ഠ സഹോദരൻ എന്നോ സുഹൃത്തെന്നോ കരുതും പോലെ ഒരു ബന്ധം ആയി ഇത് മാറുന്ന തരത്തിലേക്ക് ആവും എന്ന് കരുതിയില്ല എന്നും എം ജി പറയുന്നു