Advertisement
Home MOVIES Malayalam ഗായത്രിക്ക് പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തിന്റെ ആഴം നേരിട്ട് മനസ്സിലാക്കിയതാണ് പ്രമുഖ നടിയുടെ തുറന്നുപറച്ചിൽ

ഗായത്രിക്ക് പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തിന്റെ ആഴം നേരിട്ട് മനസ്സിലാക്കിയതാണ് പ്രമുഖ നടിയുടെ തുറന്നുപറച്ചിൽ

131
ADVERTISEMENTS

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമുനാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാളികൾ ശ്രദ്ധിച്ച മുഖമാണ് നടി ഗായത്രി സുരേഷിന്റേത്. കുഞ്ചാക്കോ ബോബന്റെ നായികയായി ആദ്യ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്.

ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് സ്റ്റാറും ഗായത്രി സുരേഷ് തന്നെയായിരുന്നു. താരം പറഞ്ഞിരുന്ന ചില പ്രസ്താവനകളൊക്കെ വളരെയധികം ശ്രദ്ധ നേടുകയായിരുന്നു . മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണമെന്ന് താരം പറഞ്ഞതിനു ശേഷം വലിയ തോതിലുള്ള ട്രോളുകളെയാണ് താരത്തിന് നേരിടേണ്ടതായി വന്നത്.

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ഒരു അഭിമുഖം വൈറലായി മാറിയിരുന്നു. ഈ അഭിമുഖത്തിൽ നടിയെക്കുറിച്ച് താരത്തിന്റെ സുഹൃത്തായ മറ്റൊരു നടിയായ മാനസ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
READ NOW  മന്ത്രിയുടെത് സ്ത്രീ വിരുന്ധത- മന്ത്രി സജി ചെറിയാനും രഞ്ജിത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്ര തോമസ്.

തങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയത്ത് ഗായത്രി സുരേഷിന്റെ മൊബൈലിന്റെ വാൾപേപ്പർ എന്തായിരുന്നു എന്നാണ് നടി മാനസ വെളിപ്പെടുത്തുന്നത്. ഒരിക്കൽ നോക്കിയപ്പോൾ പ്രണവിന്റെയും ഗായത്രിയുടെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് വാൾപേപ്പർ ആയി കണ്ടത്. അപ്പോൾ താൻ പോലും ഞെട്ടിപ്പോയി എന്നാണ് പറയുന്നത്.

ഇപ്പോഴും പ്രണവിനെ ഗായത്രിക്ക് ഇഷ്ടമാണോ എന്നായിരുന്നു നടി മാനസ ചോദിച്ചിരുന്നത്. അപ്പോൾ വളരെ ചമ്മിയ മുഖത്തോടു കൂടി അതിനു മറുപടി പറയുന്ന ഗായത്രിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തനിക്ക് ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയിൽ ഇപ്പോഴും പ്രണവ് മോഹൻലാലിനെ ഇഷ്ടമാണ് എന്നാൽ അഭിമുഖത്തിൽ താൻ പറഞ്ഞത്.

തനിക്ക് പ്രണവ് മോഹൻലാലിനോട് ക്രഷ് ഉണ്ട് എന്നല്ല. എന്റെ മനസ്സിൽ പ്രണവ് മാത്രമേ ഉള്ളൂ എന്നാണ്, അതാണ് പ്രശ്നമായി പോയത്. എനിക്ക് പ്രണവിനോടാണ് ക്രഷ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇത്രയും കോലാഹലങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്നും രസകരമായ രീതിയിൽ താരം പറയുന്നുണ്ട്.

READ NOW  മോഹൻലാലിനെ ഒരുപാട് പേർ മിസ്യൂസ് ചെയ്തു മോഹൻലാലിനെ നല്ല രീതിയിൽ വിറ്റെടുത്തവനാണ് ആന്റണി പെരുമ്പാവൂർ പ്രമുഖ സംവിധായകൻ.

വാക്കുകൾ വളരെ വേഗമാണ് ആരാധകരും ഏറ്റെടുത്തത്. ഇപ്പോഴും തനിക്ക് പ്രണവിനോട് ഇഷ്ടമാണ് എന്ന് ഗായത്രി പറഞ്ഞതും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പ്രണവിനെ താൻ നേരിട്ട് കണ്ടുവെന്നും ആ സമയത്ത് താൻ പ്രണവിനെ കാണാൻ വേണ്ടി മാത്രമാണ് വന്നത് എന്ന് പറഞ്ഞപ്പോൾ ഓക്കേ താങ്ക്സ് എന്ന് പറഞ്ഞ് പ്രണവ് പോയതായി ആണ് ഗായത്രി പറയുന്നത്.

ADVERTISEMENTS
Previous articleഹണി റോസിനെ കാണുമ്പോൾ പുരുഷന്മാർക്ക് വികാരമുണരും. ഹണി റോസിനെതിരെ സന്തോഷ് വർക്കി
Next articleശരീര വളർച്ച തോന്നുവാൻ വേണ്ടി ഹൻസിക 16 വയസ്സിൽ കുത്തി വെപ്പ് എടുത്തു എന്ന് പിതാവ്. താരത്തിന്റെ മറുപടി
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.