Advertisement
Home MOVIES BOLLYWOOD നീ എണീറ്റ് നിൽക്ക് നിന്റെ ഇവിടെ ഒക്കെ വലുതാക്കണം-അന്നയാളുടെ പ്രവർത്തികൾ എന്നെ തകർത്തു കളഞ്ഞു പ്രിയങ്ക...

നീ എണീറ്റ് നിൽക്ക് നിന്റെ ഇവിടെ ഒക്കെ വലുതാക്കണം-അന്നയാളുടെ പ്രവർത്തികൾ എന്നെ തകർത്തു കളഞ്ഞു പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

11595
ADVERTISEMENTS

പ്രശസ്ത ബോളിവുഡ് നടി, ഹോളിവുഡിലും തന്റേതായ ഒരു പേര് സൃഷ്ടിച്ച പ്രിയങ്ക ചോപ്ര ജോനാസ്, ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ചുരുക്കം ചില ഏഷ്യൻ നടിമാരിൽ ഒരാളാണ്. ദി ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് മുതൽ, ദി മാട്രിക്സ് റിസറക്ഷൻസ് എന്ന ഐതിഹാസിക ചിത്രത്തിലെ അഭിനയം വരെ, പ്രിയങ്ക തീർച്ചയായും തന്റെ കരിയറിൽ ഒരുപാട് മുന്നോട്ട് പോയി. സിനിമയിലെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ താര സിംഹാസനത്തില് ഇളക്കം തട്ടാതെ ഇന്നും ചില നായക നടിമാരിൽ ഒരാൾ അതോടൊപ്പം തന്നെ തന്റെ ഗംഭീര പ്രകടനങ്ങങ്ങളിലൂടെ നിരവധി അവാർഡുകളും പ്രീയങ്ക ഇതിനകം വാരിക്കൂട്ടിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ആരാധകർ പലപ്പോഴും ‘Desi girl’ എന്ന് വിളിക്കപ്പെടുന്ന പ്രിയങ്ക രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ താരമാണ്. എന്നിരുന്നാലും, 2000-ലെ മിസ്സ് വേൾഡ് മത്സരത്തിൽ വിജയിച്ചതിൽ തുടങ്ങി ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി മാറുന്നതിലേക്കുള്ള അവളുടെ യാത്ര വളരെ കഠിനമായിരുന്നു. അവളുടെ ‘ദി അൺ ഫിനിഷ്ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഓർമ്മക്കുറിപ്പിൽ, അവൾ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ചില കയ്പ്പേറിയ അനുഭവങ്ങളിൽ ഒന്ന് നിങ്ങളുമായി പങ്ക് വെക്കുന്നു.

ADVERTISEMENTS
READ NOW  'ദൈവം ആവാഹിച്ചതോ, അതോ വികാരവിക്ഷോഭമോ?'; ഭജനയ്ക്കിടെ നിയന്ത്രണം വിട്ട് സുധാ ചന്ദ്രൻ, തടയാൻ ശ്രമിച്ചവരെ കടിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറൽ

മെട്രോ യുകെയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രിയങ്ക ചോപ്ര 2000-ൽ ലോകസുന്ദരിയായി കിരീടമണിഞ്ഞ ഉടൻ തന്നെ ഹിന്ദി ചലച്ചിത്രമേഖലയിൽ ഒരു വേഷം ലഭിക്കുന്നതിനായി ഓഡിഷൻ നടത്തിയ സമയം ഈ സംഭവം തന്റെ ആത്മകഥയായ അൺഫിനിഷ്ഡിൽ താരം അനുസ്മരിച്ചിട്ടുണ്ട്. തന്റെ പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ പ്രിയങ്ക, അന്ന് ഒരു സംവിധായകൻ തന്നോട് ബൂബ് ജോബ് ചെയ്യണമെന്ന് ഉപദേശിച്ചതും തന്റെ നിതംബത്തിൽ കുറച്ച് കുഷ്യനിംഗ് ചേർക്കാൻ( നിതംബം വലുതായി കാട്ടാൻ) പറഞ്ഞതും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, തന്റെ ശരീര അനുപാതം നോക്കാൻ വേണ്ടി അയാളുടെ മുന്നിൽ നിന്ന് തിരിഞ്ഞു ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കാണിക്കാൻ സംവിധായകൻ തന്നോട് പറഞ്ഞതായും പ്രിയങ്ക പങ്കുവെച്ചു.

 

നടി തന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയത് ഇങ്ങനെയാണ്:

“കുറച്ച് മിനിറ്റുകൾക്കുള്ളിലുള്ള ചെറിയ സംസാരത്തിന് ശേഷം, സംവിധായകൻ എന്നോട് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. ഞാൻ അത് ചെയ്തു. അവൻ എന്നെ ദീർഘനേരം നോക്കി എന്നെ വിലയിരുത്തി, എന്നിട്ട് എനിക്ക് ഒരു ബൂബ്‌ ജോബ്(മാറിടം വാലുതാക്കാനുള്ള ശസ്ത്രക്രീയ) ചെയ്യണമെന്നും , എന്റെ താടിയെല്ല് ശരിയാക്കാനും നിർദ്ദേശിച്ചു. എന്റെ നിതംബത്തിൽ കുറച്ചുകൂടി കുഷ്യനിംഗ് ചേർക്കാനും ആവശ്യപ്പെട്ടു”.

READ NOW  തന്റെ മുന്‍ ഭാര്യയ്ക്ക് താത്പര്യം സഹോദരി ഭര്‍ത്താവിനോട്, ഫോണില്‍ രഹസ്യബന്ധത്തിന്റെ തെളിവുകള്‍ താൻ കണ്ടു : അവിഹിതത്തിന്റെ വിവരങ്ങൾ തുറന്നുപറഞ്ഞ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്.

ഇത് തനിക്ക് എത്രമാത്രം നിരാശാജനകമായ അവസ്ഥ ഉണ്ടാക്കി എന്ന് പങ്കുവെച്ച പ്രിയങ്ക ചോപ്ര, തന്റെ ശാരീരിക ഘടനയെക്കുറിച്ചുള്ള സംവിധായകന്റെ ഫീഡ്‌ബാക്ക് തന്റെ അന്നത്തെ മാനേജർക്ക് പോലും ബോധ്യപ്പെട്ടതായി അയാൾ സമ്മതിച്ചു. അയാളുടെ അത്തരത്തിൽ ഹൃദയഭേദകമായ ചിന്തകൾ കേട്ട് ഞാൻ ഉടൻ തന്നെ സംവിധായകന്റെ ഓഫീസ് വിട്ടുപോയതായി പ്രിയങ്ക പറയുന്നു. ഒരു പ്രശസ്ത സംവിധായകനിൽ നിന്ന് അത്തരം ഞെട്ടിക്കുന്ന കാര്യങ്ങൾ കേട്ടതിന് ശേഷം താൻ പോലും സ്വയം സംശയിക്കാൻ തുടങ്ങിയെന്നും പ്രിയങ്ക പറയുന്നു. പ്രീയങ്കയുടെ വാക്കുകൾ:

“എനിക്ക് ഒരു അഭിനേത്രിയാകാൻ ആഗ്രഹമുണ്ടെങ്കിൽ, എനിക്ക് എന്റെ ശാരീരിക അനുപാതങ്ങൾ ശരിയാക്കണം’ എന്ന് അദ്ദേഹം പറഞ്ഞു, എന്നെ അയയ്ക്കാൻ കഴിയുന്ന LA-യിലെ ഒരു മികച്ച ഡോക്ടറെ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ അന്നത്തെ മാനേജർ സംവിധായകന്റെ വിലയിരുത്തലുകളിൽ തന്റെ സമ്മതം അറിയിച്ചു. എനിക്ക് വലിയ ഷോക്കും അമ്പരപ്പും എന്നെ തന്നെ എന്തോ കുറവുള്ളയാളായി തോന്നി ഞാൻ അപ്പോൾ സംവിധായകന്റെ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി, അത്രയും ശരീരഭാഗങ്ങൾ ശരിയാക്കിയില്ലെങ്കിൽ എനിക്ക് വിജയിക്കാനാവില്ല എന്നദ്ദേഹം പറഞ്ഞത് ശരിയാണോ? മാധ്യമങ്ങളിലെ വ്യക്തികളും ഇൻഡസ്ട്രിയിലെ മറ്റുള്ളവരും എങ്ങനെയാണ് എന്നെ ഇരുണ്ടവൾ എന്ന് വിശേഷിപ്പിച്ചതെന്ന് ഞാൻ ചിന്തിച്ചു. ‘ കൂടാതെ എന്റെ ‘വ്യത്യസ്‌തമായ രൂപം’, എല്ലാത്തിനുമുപരി ഈ വ്യവസായത്തിൽ നിന്നും ഞാൻ ഒഴിവാക്കപ്പെടുമോ എന്ന് ഞാൻ ചിന്തിച്ചു.”

READ NOW  ദുബായിലെ ഒരു പരിപാടിയിൽ 'ബച്ചൻ' ഇല്ലാതെ ഐശ്വര്യ റായിയുടെ പേര് പ്രദർശിപ്പിച്ചു.- കേൾക്കുന്ന വാർത്തകൾ സത്യമോ?

നിങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള പരാമർശത്തിൽ സംവിധായകനോട് എന്തെങ്കിലും പറഞ്ഞോ എന്ന് ദി വൈറ്റ് ടൈഗർ അവതാരക നടിയോട് ചോദിച്ചപ്പോൾ, പ്രിയങ്ക അത് നിഷേധിച്ചു, അക്കാലത്ത്, താൻ പോലും സ്വയം സംശയിക്കുന്ന കെണിയിൽ വീഴാൻ തുടങ്ങിയിരുന്നുവെന്ന് പ്രിയങ്ക സമ്മതിച്ചു. നമ്മൾ പൂർണമായും പുരുഷാധിപത്യ സ്വഭാവമുള്ള ഒരു വ്യവസായത്തിൽ നിൽക്കുമ്പോൾ നാം ഇതിനെല്ലാം ഇരയാവും സ്വയം പുരഗമന ചിന്തയുള്ള ഒരു പെൺകുട്ടി എന്ന് ഞാൻ ചിന്തിക്കുന്നുണ്ടെങ്കിലും താനും അതിൽ വീണു പോയി എന്നും പ്രീയങ്ക പറയുന്നു.

ADVERTISEMENTS