
ഇരുപത്തിയെട്ട് വർഷങ്ങൾക്കിപ്പുറവും ദക്ഷിണേന്ത്യൻ സിനിമാസ്വാദകർക്ക് നൊമ്പരമായി നിലകൊള്ളുകയാണ് സിൽക്ക് സ്മിത എന്ന വിസ്മയം. ‘മാദക സൗന്ദരി’ എന്നും ‘ഗ്ലാമർ ക്വീൻ’ എന്നും വിശേഷിപ്പിക്കപ്പെട്ട ഈ താരസുന്ദരി 36-ാം വയസ്സിൽ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. വൻ ജനപ്രീതിയും താരപദവിയും ഉണ്ടായിരുന്നിട്ടും, സിൽക്ക് സ്മിതയുടെ ജീവിതം ഒരു ദുരന്തമായി അവസാനിച്ചതിന് പിന്നിലെ കാരണങ്ങൾ ഇന്നും ചർച്ചാവിഷയമാണ്.
അഭ്രപാളിയിലെ പ്രിയങ്കരി
‘വണ്ടിച്ചക്രം’ എന്ന സിനിമയിലൂടെയാണ് സിൽക്ക് സ്മിത സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമയിലെത്തിയ വിജയലക്ഷ്മി എന്ന സിൽക്ക്, പിന്നീട് ഗ്ലാമറസ് വേഷങ്ങളിലൂടെയും ഐറ്റം നൃത്തങ്ങളിലൂടെയും സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. സൂപ്പർതാരങ്ങൾ പോലും സിൽക്കിന്റെ ഡേറ്റുകൾക്കായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. കണ്ണ് കൊണ്ട് പോലും ആളുകളെ ആകർഷിക്കാൻ കഴിവുള്ള മാസ്മരിക സൗന്ദര്യമായിരുന്നു സിൽക്ക് സ്മിതയുടേത്.
അഭ്രപാളിയിൽ തിളങ്ങി നിന്നപ്പോഴും, വ്യക്തിജീവിതത്തിൽ വലിയ ഒറ്റപ്പെടലുകളാണ് അവർ നേരിട്ടത്. പ്രാരംഭത്തിൽ തകർന്ന വിവാഹബന്ധം, തുടർന്ന് പ്രണയത്തിനായി നടത്തിയ ശ്രമങ്ങളിലെല്ലാം അവർക്ക് തിരികെ ലഭിച്ചത് വഞ്ചന മാത്രമായിരുന്നു. ഈ നൈരാശ്യങ്ങൾ അവരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിട്ടു.
വഞ്ചനയുടെ ആഴം, ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങൾ
സിനിമാ ജീവിതത്തിലെ വിജയങ്ങൾക്കിടയിലും സാമ്പത്തികമായ തിരിച്ചടികൾ സിൽക്കിനെ അലട്ടിയിരുന്നു. സ്വന്തമായി നിർമ്മിച്ച സിനിമകൾ പരാജയപ്പെട്ടത് സാമ്പത്തികമായി അവരെ വലിയ പ്രതിസന്ധിയിലാക്കി. ഇതോടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നു.
ഈ സമയത്ത് ചികിത്സിച്ച ഡോക്ടർ രാധാകൃഷ്ണന്റെ മകനുമായി സിൽക്ക് പ്രണയത്തിലായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും വിവാഹിതരാകാൻ ആഗ്രഹിച്ചു. എന്നാൽ, ഈ ബന്ധത്തെ ഡോക്ടർ രാധാകൃഷ്ണൻ ശക്തമായി എതിർക്കുകയും, മകൻ പിതാവിന്റെ നിലപാടിന് വഴങ്ങുകയും ചെയ്തതോടെ സിൽക്ക് വീണ്ടും വഞ്ചിക്കപ്പെട്ടതായി അനുഭവപ്പെട്ടു. അതെ പോലെ നടൻ കാർത്തിക്കുമായും സിൽക്ക് സ്മിതയ്ക്ക് പ്രണയ ബന്ധം ഉണ്ടായിരുന്നു. എന്നാൽ അത് പരാജയപ്പെടുകയുമായിരുന്നു.
അതെ പോലെ വേലുപ്പിള്ള പ്രഭാകരനുമായുള്ള ബന്ധവും സിൽക്ക് സ്മിതയുടെ മരണ കാരണമായി പറയുന്നുണ്ട് എങ്കിലും അദ്ദേഹം അത് നിഷേധിക്കുന്നുണ്ട്. അദ്ദേഹവും ഡോക്ടർ രാധാകൃഷ്ണനും മകനുമാണ് സിൽക്കിന്റെ മരണത്തിനു കാരണം എന്ന് വെളിപ്പെടുത്തിയിരുന്നു. ഡോകടർ രാധാകൃഷ്ണൻ സിൽക്കിന്റെ പണം വലിയ രീതിയിൽ ഉപയോഗിച്ച് എന്നും അവരുടെ സമ്പത്തുകൊണ്ടു തന്റെ കുത്തിയോട്ട പന്തയത്തിൽ ഉപയോഗിച്ച് എന്നും അദ്ദേഹം പറയുന്നു. അയാളുടെ മകനുമായുള്ള പ്രണയ ബന്ധമാണ് സിൽക്കിന്റെ മരണത്തിനു കാരണം എന്ന് അദ്ദേഹം പറയുന്നു.
ഈ പ്രണയനൈരാശ്യമാണ് താരത്തെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. നടി അനുരാധ ഉൾപ്പെടെയുള്ളവർ ഈ പ്രണയവഞ്ചനയെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. സിനിമയിലെ തിളക്കങ്ങൾക്കിടയിലും സ്നേഹം നിഷേധിക്കപ്പെട്ട സ്മിതയുടെ ദുരന്തപൂർണ്ണമായ ജീവിതം, ദക്ഷിണേന്ത്യൻ സിനിമാ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമായി ഇന്നും നിലനിൽക്കുന്നു.
ബി ഗ്രേഡ് സിനിമകളിൽ മാത്രമല്ല താരം അഭിനയിച്ചിട്ടുള്ളത് നിരവധി മലയാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിൽ നടൻ മമ്മൂട്ടിയുമൊപ്പം നായികയായി സിൽക്ക് സ്മിത ഒരു ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട് . ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഥർവ്വം എന്ന ചിത്രത്തിലാണ് സിൽക്ക് സ്മിത മമ്മൂട്ടിയുടെ നായികയായി എത്തിയത്. ചിത്രം സൂപ്പർ ഹിറ്റാവുകയും ചെയ്തു. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമൊകകെ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സ്ഫടികത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ദി ഡേർട്ടി പിക്ച്ചർ എന്ന ബോളിവുഡ് ചിത്രം വലിയ വിജയം നേടി ചിത്രത്തിൽ സിൽക്ക് സ്മിതയായി വേഷമിട്ടത് വിദ്യ ബാലൻ ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു