സൗഹൃദങ്ങളെ എങ്ങനെയാണു ഇങ്ങനെ ഹോൾഡ് ചെയ്തു വയ്ക്കുന്നത് – മഞ്ജുവിന്റെ കിടിലൻ മറുപടി വൈറൽ.

65

കലാതിലകം ആയിരുന്ന മഞ്ജു വാര്യർ സിനിമയിലേക്ക് എത്തുന്നത് തന്നെ നൃത്തത്തിലൂടെയാണ്. പിന്നീട് മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം വളരെ വേഗം തന്നെ നേടിയെടുക്കാൻ മഞ്ജു വാര്യർക്ക് സാധിച്ചു. മലയാളത്തിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ തുടക്കം തന്നെ മഞ്ജു വാര്യരിൽ നിന്നായിരുന്നു എന്ന് പറയുന്നതാണ് സത്യം.

നായകന്റെ നിഴലായി ഒതുങ്ങിയ നായികമാരിൽ നിന്നും വ്യത്യസ്തമായി ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആയിരുന്നു മഞ്ജു വാര്യരെ തേടിയെത്തിയത്. എന്നാൽ നടൻ ദിലീപുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വലിയൊരു ഇടവേള തന്നെയാണ് മഞ്ജു എടുത്തത്. 14 വർഷക്കാലം സിനിമയിൽ നിന്നും വലിയ ഇടവേള എടുത്ത്
മഞ്ജു പിന്നീട് നൃത്തത്തിലൂടെയും ഒരു പരസ്യത്തിലൂടെയും ആണ് തിരികെ വിനോദ മേഖലയിലേക്ക് വരുന്നത്.

ADVERTISEMENTS
   

മലയാളി പ്രേക്ഷകർ ഇത്രത്തോളം ഏറ്റെടുത്ത ഒരു തിരിച്ചുവരവ് ഇല്ല എന്ന് പറയുന്നതാണ് സത്യം. മഞ്ജു വാര്യരുടെ തിരിച്ചുവരവ് അത്രത്തോളം മലയാളികൾ ആഘോഷിച്ചിരുന്നു. അത്രത്തോളം മലയാളികൾ ആ നടിയെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചുവരവിൽ ലേഡീ സൂപ്പർസ്റ്റാർ എന്നൊരു പട്ടം കൂടി ആരാധകർ മഞ്ജുവിന് ചാർത്തി കൊടുത്തു.

രണ്ടാമത്തെ വരവിൽ തമിഴിലും നിരവധി അവസരങ്ങൾ താരത്തെ തേടി വന്നു. മികച്ച ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മഞ്ജു നിലനിന്നു. ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെക്കുറിച്ച് മഞ്ജു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ കൊണ്ടിരിക്കുന്നത്.

സൗഹൃദത്തെ എങ്ങനെയാണ് നമ്മൾ ഹോൾഡ് ചെയ്ത് വയ്ക്കുന്നത് എന്ന് ചോദിച്ചപ്പോൾ അതിനു മഞ്ജു പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. നമ്മൾ ഒരു സൗഹൃദം ഹോൾഡ് ചെയ്തു വയ്ക്കണമെങ്കിൽ അത് ഒരിക്കലും നല്ല ഫ്രണ്ട്ഷിപ്പ് ആണെന്ന് ഞാൻ പറയില്ല. അത് ഓർഗാനിക്കായി സംഭവിക്കുന്നത് ആണ്.

സൗഹൃദം എന്നൊക്കെ പറയുന്നത് നമ്മൾ ഉണ്ടാക്കുന്ന ഒരു ഫാമിലിയാണ്. എന്റെ സുഹൃത്തുക്കൾ എന്ന് പറയുന്നത് വളരെ കുറച്ചു പേരാണ്. അവരുമായി ഞാൻ എന്നും സംസാരിക്കുകയോ കാണുകയോ ഒന്നും ചെയ്യുന്നില്ല. പക്ഷേ ഒരുപാട് നാളുകൾക്ക് ശേഷം കാണുമ്പോഴും ഇന്നലെ സംസാരിച്ചത് പോലെയാണ് ഞങ്ങൾ ഇടപെടാറുള്ളത്. ഒരിക്കലും നമ്മൾ ഹോൾഡ് ചെയ്ത് വയ്ക്കുന്ന ഫ്രണ്ട്ഷിപ്പ് അത്ര മികച്ചതാണ് എന്ന് തനിക്ക് തോന്നാറില്ല. എഫോർട്ട് എടുത്ത ഹോൾഡ് ചെയ്യുകയാണെങ്കിൽ അത് ഫ്രണ്ട്ഷിപ്പ് അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ADVERTISEMENTS