വിവാഹ രാത്രിയിലാണ് ആ സത്യം താൻ മനസ്സിലാക്കിയത്.അതെന്നെ വളരെ വിഷമിപ്പിച്ചു . തുറന്നുപറഞ്ഞ് മഞ്ജു സുനിച്ചൻ

293

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെമനം കവർന്ന താരമാണ് മഞ്ജു പത്രോസ്. പിന്നീടങ്ങോട്ട് സിനിമയിലും സീരിയലിലും ഒക്കെയായി നിരവധി മികച്ച കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കുവാൻ സാധിച്ചു .

താരത്തിന്റെ ഓരോ കഥാപാത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ നിന്നൊക്കെ വലിയ സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെ മഞ്ജു പത്രോസിന് ആരാധകരുടെ എണ്ണത്തിൽ മാത്രമല്ല ഹേറ്റേഴ്‌സിൻറെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി .

ADVERTISEMENTS
   

താൻ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള പല ഘട്ടങ്ങളെ കുറിച്ചും തുറന്നുപറയാൻ യാതൊരു മടിയും താരം കാണിച്ചിട്ടില്ല.അഭിനയത്തിലെ വ്യസ്തത കൊണ്ട് മാത്രമല്ല മഞ്ജു ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ,തന്റെ നിലപാടുകൾ തുറന്നു പറയാനുള്ള ധൈര്യവും അവരെ വ്യത്യസ്തയാക്കി .

നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും മറ്റും അനുഭവിച്ചിട്ടുള്ള ഒരുപാട് ബുദ്ധിമുട്ടുകളെ കുറിച്ചും അഭിമുഖങ്ങളിൽ തുറന്നു പറയാറുണ്ടായിരുന്നു താരം. അത്തരത്തിൽ തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞ ഒരു വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റിമറിച്ചു എന്നാണ് താരം പറയുന്നത്. വിവാഹം കഴിയുന്നതിനു മുൻപ് വരെ ഒരുപാട് സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത് എന്നാണ് മഞ്ജു പറയുന്നത്.

READ NOW  ഭാഗ്യനക്ഷത്രമോ കഠിനാധ്വാനമോ? 'സ്വർണക്കാൽ' വിശേഷണത്തിനെതിരെ തുറന്നടിച്ചു സംയുക്ത - ഇതാണ് തന്റേടം എന്ന് ആരാധകർ.

എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ മനസ്സിലാക്കാൻ സാധിച്ചത് ഒരു വലിയ കടബാധ്യതയുടെ നടുവിലേക്കാണ് തന്റെ ജീവിതം എത്തിപ്പെട്ടത് എന്നാണ്. ഭർത്താവായ സുനിച്ചൻ വലിയൊരു കടബാധ്യതയിൽ നിലനിൽക്കുകയാണെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. ആ കടബാധ്യതകൾ ഒക്കെ തീർക്കുവാൻ വേണ്ടി ആയിരുന്നു ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയത് എന്നും മഞ്ജു സുനി തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു.

റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷം ഒരുപാട് ബാധ്യതകൾ തീർക്കാൻ തനിക്ക് സാധിച്ചു എന്നും അതുകൊണ്ടാണ് വീടൊക്കെ വയ്ക്കാൻ കഴിഞ്ഞത് എന്നുമാണ് താരം തുറന്നുപറഞ്ഞത്. മാത്രമല്ല തന്റെ മകൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന കൂട്ടത്തിലാണ് തന്റെ കയ്യിൽ പണമില്ല എന്നറിഞ്ഞാൽ ഒരു കാര്യവും വേണമെന്ന് പോലും അവൻ വാശി പിടിക്കില്ല. അത്രയ്ക്ക് അഡ്ജസ്റ്റിംഗ് ആയിട്ടുള്ള രീതിയാണ് അവന്റേത് എന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത് .

READ NOW  ആ നടനോട് ശരിക്കും പ്രണയമായിരുന്നു - അദ്ദേഹത്തിന്റെ വിവാഹ ദിവസം തകർന്നു പോയി - മീന പറഞ്ഞത്

അതുപോലെതന്നെ തനിക്ക് കറുപ്പ് നിറമാണ് എന്നതിന്റെ പേരിൽ വലിയതോതിൽ പരിഹാസം പല സ്ഥലങ്ങളിൽ നിന്നും ഏൽക്കേണ്ടി വന്നിട്ടുണ്ട്.എല്ലാവരും അത് തമാശയ്ക്കും മറ്റുള്ളവരെ ചിരിപ്പിക്കാനും ആണ് ബോഡി ഷെമിങ് നടത്തുന്നത് എന്നാൽ അതുമൂലം തങ്ങളുടെ ആത്മവിശ്വാസം പോലും തകർന്നു പോകുന്ന ഒരു ജനതയെ ആണ് അവർ വാർത്തെടുക്കുന്നതെന്നും മഞ്ജു  വ്യക്തമാക്കി.

ADVERTISEMENTS