ആ സുഹൃത്തിന്റെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. അന്ന് മമ്മൂക്ക വിതുമ്പി കരഞ്ഞിരുന്നു. ആന്റോ ജോസഫ്

255

മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് മമ്മൂട്ടി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പുറമെ പരുക്കനെന്നു തോന്നുമെങ്കിലും ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും ഒരുപാട് പ്രാധാന്യം നൽകുന്ന ഒരു വ്യക്തി കൂടിയാണ് മമ്മൂട്ടി.

അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ സിനിമ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല . രാഷ്ട്രീയമേഖലയിലും കലാമേഖലയിലും ഒക്കെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരുപിടി സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട് . അതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്തും എന്ന് പറയാം.

ADVERTISEMENTS
   

ഒരിക്കൽ മമ്മൂട്ടി വിതുമ്പി കരഞ്ഞ കാര്യത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ആന്റോ ജോസഫ് പറയുന്നത്. ആന്റോ ജോസഫ് തന്‍റെ ഫേസ്ബുക്ക് കുറുപ്പിലൂടെ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് .

മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായിരുന്നു കെ ആർ വിശ്വംഭരൻ .അദ്ദേഹത്തിൻറെ ഉയർച്ച താഴ്ചകളിലെല്ലാം താങ്ങായി ഒപ്പം നിന്ന ആളാണ് കെ ആർ വിശ്വംഭരൻ.അങ്ങനെയുള്ള ആ സുഹൃത്തിന്റെ വേർപാട് സമയത്തെ കുറിച്ചാണ് ആൻഡോ ജോസഫ് പറയുന്നത്.

READ NOW  അന്ന് നയൻ‌താര വന്നു റൂമിലിരുന്നതും പെട്ടന്ന് കറന്റ് പോയി പിന്നെ ഉള്ള നിമിഷങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്തത് - കണ്ണിൽ ഇരുട്ട് കയറിയ ദിവസം

ഞങ്ങൾ സംസാരിച്ചിരുന്ന സമയത്താണ് മമ്മൂട്ടിക്ക് ഒരു ഫോൺകോൾ വന്നത് .ഞങളുടെ അടുത്ത സുഹൃത്തായ ഷറഫ് ആയിരുന്നു കോളിൽ . കെ ആർ വിശ്വംഭരൻ മരണപ്പെട്ടു എന്ന വാർത്തയായിരുന്നു ഷറഫിന് പറയാനുണ്ടായിരുന്നത് .കുറച്ചുസമയം മമ്മൂക്ക ഒന്നും മിണ്ടാതെ ഇരിക്കുകയാണ് ചെയ്തത്.

പിന്നീട് അദ്ദേഹം വിതുമ്പി കരയുന്നത് താൻ നേരിട്ട് കണ്ടു എന്നാണ് നിർമ്മാതാവ് കൂടിയായ ആന്റോ ജോസഫ് പറയുന്നത്. 48 വർഷത്തെ സൗഹൃദം ആ യിരുന്നു മമ്മൂട്ടിയുംവിശ്വംഭരനും തമ്മിൽ ഉണ്ടായിരുന്നത് എന്നും,സങ്കടവും സന്തോഷവും ഒരു പൊതിച്ചോർ പോലെ പങ്കു വച്ചവരായിരുന്നു ഇരുവരും എന്നും അദ്ദേഹത്തിന്റെ വേർപാട് മമ്മൂട്ടിക്ക് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല എന്നും കൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

അടുത്ത സുഹൃത്തുക്കളുടെ വേർപാടിൽ വല്ലാതെ ഉലഞ്ഞുപോകുന്ന മെഗാസ്റ്റാറിനെ പലപ്പോഴും മലയാളികൾ കണ്ടിട്ടുണ്ട്. അടുത്തകാലത്ത് ഉമ്മൻചാണ്ടി മരണപ്പെട്ടപ്പോൾ അദ്ദേഹം വേണ്ടെന്നുവെച്ചത് തന്റെ ഏറ്റവും വലിയ സന്തോഷമായ ദേശീയ അവാർഡ് ആയിരുന്നു .

READ NOW  പൃഥ്‌വി മമ്മൂട്ടിയിലേക്ക് ചായുന്നോ എന്ന് സംശയം -ശ്രീകണ്ഠൻ നായർക്ക് പൃഥ്‌വി നൽകിയ മറുപടി ഇങ്ങനെ.

ദേശീയ അവാർഡ് പ്രഖ്യാപന സമയത്ത് വളരെ പ്രിയപ്പെട്ട ഒരാൾ മരണപ്പെട്ടിരിക്കുന്ന സമയമാണ് എന്നും അതുകൊണ്ട് ആഘോഷങ്ങളില്ല എന്നുമായിരുന്നു തന്റെ ഫേസ്ബുക്കിലൂടെ മമ്മൂക്ക കുറിച്ചത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ദേശീയ അവാർഡ് സ്വന്തമാക്കുക എന്ന് പറയുന്നത് അയാളുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു ഭാഗ്യം തന്നെയാണ്. അത്തരമൊരു ഭാഗ്യം പോലും തന്റെ പ്രിയപ്പെട്ട ഒരാളുടെ മരണസമയത്ത് അദ്ദേഹം വേണ്ട എന്ന് വച്ചിരുന്നു.

സൗഹൃദങ്ങൾക്ക് അത്രത്തോളം പ്രാധാന്യമാണ് മമ്മൂക്ക നൽകുന്നത്. പൊതുവേ അധികം ഇമോഷണൽ ആയി കാണാത്ത വ്യക്തിയാണ് മമ്മൂട്ടി. ചില സാഹചര്യങ്ങളിൽ അദ്ദേഹം വല്ലാതെ ഇമോഷണൽ ആയി പോകുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അത്തരത്തിൽ ഒന്നായിരുന്നു വിശ്വംഭരന്റെ മരണവും.

ADVERTISEMENTS