ബീയാർ പ്രസാദിനെ ഒതുക്കിയത് എം ജയചന്ദ്രൻ – കുറി തൊട്ടാൽ സംഘി എന്ന് പറഞ്ഞു മാറ്റി നിർത്തും- തുറന്നടിച്ച് രാജീവ് ആലുങ്കല്‍

7634

തുറന്നു സംസാരിക്കുന്ന വ്യക്തിത്വം ആണ് ഗാനരചയിതാവായ രാജീവ് ആലുങ്കല്‍ . വര്‍ഷങ്ങളായി മലയാള സിനിമ മേഖലയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം പലപ്പോഴും സിനിമ മേഖലയില്‍ നടക്കുന്ന ചില ഈഗോ ക്ലാഷുകളെ പറ്റി തുറന്നു സംസാരിക്കാറുണ്ട്.

ഇപ്പോള്‍ വൈറലാവുന്നത് ഈ അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞ പ്രമുഖ ഗാന രചയിതാവ് ശ്രീ ബിയാർ പ്രസാദിന്റെ ഓര്‍മകള്‍ അനുസ്മരിക്കാന്‍ ഒരുക്കിയ  ‘ബീയാര്‍ സ്മൃതി’ എന്ന ചടങ്ങിൽ ശ്രീ രാജീവ് ആലുങ്കല്‍ നടത്തിയ ചില ഞെട്ടിക്കുന്ന  വെളിപ്പെടുത്തൽ ആണ്.

ADVERTISEMENTS
   

വര്‍ഷങ്ങളായി ശ്രീ ഗിരീഷ്‌ പുത്തഞ്ചേരിയും കൈതപ്രം, വയലാര്‍ ശരത് ചന്ദ്ര വര്‍മ തുടങ്ങിയവര്‍ നിറഞ്ഞു നിന്ന മലയാള സിനിമ ഗാനരചന ലോകത്തേക്ക് താന്‍ എത്തപ്പെടാന്‍ കത്ത് നില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ശ്രീ ബീയാര്‍ പ്രസാദ്‌ കടന്നു വന്നത് എന്ന് അദ്ദേഹം പറയുന്നു. വെട്ടം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രീ ബീയാര്‍ പ്രസാദ് എഴുതുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ സാമവേദം നവിലുണര്‍ത്തിയ സ്വാമിയെ എന്നാ ഗാനം താനും എഴുതി എന്നും  പിന്നീടു എം ജി ശ്രീകുമാര്‍ നിര്‍ബന്ധിച്ചിട്ട് പ്രീയ ദര്‍ശന്‍ ഒരു ഗാനം തനിക്കും വെട്ടത്തിലെ തന്നിട്ടുണ്ട് എന്നും അദ്ദേഹം ഓര്‍ക്കുന്നു.

മലയാള സിനിമയിലെ സ്വജന പക്ഷപതത്തിനും ഈഗോയ്ക്കും ഇരയാണ് ശ്രീ ബീയാര്‍ പ്രസാദ്‌ എന്ന് രാജീവ്‌ ആലുങ്കല്‍ പറയുന്നു. ഇവിടെ ഒരാളുടെ മരണത്തിനു ശേഷം അയാളെ പുകഴ്ത്തി സംസരിക്കുനന്‍ രീതിയാണ്‌ ഉള്ളത് എന്നും ബീയാറിനെ പോലെ അപാര പാണ്ഡിത്യം ഉള്ള ഒരാളെ താന്‍ കണ്ടിട്ടില്ല എന്നും അദ്ദേഹം എന്തിനെ പറ്റി പറഞ്ഞാലും അത് ഒരു ഗ്രന്ഥം ആക്കാന്‍ ഉതകുന്നതാണ് എന്നും രാജിവ് ആലുങ്കല്‍ പറയുന്നു.

ചെറുപ്പ കാലത്ത് എഴുതിയ പാട്ടുകള്‍ക്ക് ഇപ്പോഴാണ്‌ ശ്രീകുമാരന്‍ തമ്പി ആഘോഷിക്കപ്പെടുന്നത് എന്നും അത് അദ്ദേഹം ഇതുവരെ മരിക്കാത്തത്‌ കൊണ്ടാണ് എന്നും ശ്രീ രാജീവ് ആലുങ്കല്‍ പറയുന്നു. ഡ്രൈവറുടെ ബാറ്റ പോലും ഗാനരചയിതാവിന് സിനിമയില്‍ കിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

ബീയാറിനെ വളരാന്‍ അനുവദിക്കാത്ത വലിയ ഒരു വിഭാഗം ആള്‍ക്കാര്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അതില്‍ മുന്‍നിരയിലുള്ള ആളാണ്‌ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഏകദേശം 18 സിനിമകളുടെ ഗാനരചനയില്‍ നിന്ന് അയാള്‍ ബീയാറിനെ ഒഴിവാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു.

സ്വപ്നങ്ങള്‍ ഇല്ലാത്ത മനുഷ്യന്‍ ആണ് അദ്ദേഹം എന്നും. എവിടെയും വഴക്കിട്ടോ വാശി പിടിച്ചോ അദ്ദേഹം ഒന്നും നേടാന്‍ ശ്രമിക്കാറില്ലെന്നും രാജീവ് ആലുങ്കല്‍ പറയുന്നു. പണ്ട് വയലാറിനെ വളര്‍ത്താന്‍ ദേവരാജന്‍ മാസ്റര്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കീറി കളഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

തന്നെ ഒരു ചിത്രത്തില്‍ നിന്ന് ഒരാള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയാലുംഅതിനെതിരെ ആരോടും പരാതിയും പരിഭവവും ഇല്ലാത്ത വ്യക്തിയായിരുന്നു എന്നും വലിയ ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ മഹിമയും മഹത്വവും എളിമയും മലയാള സിനിമ ലോകം മനസിലാക്കാതെ പോയി. ഒരിക്കല്‍ ഒരു പൊതു ചടങ്ങില്‍ വിളിച്ചപ്പോള്‍ സഘിയാണ് എന്ന് പറഞ്ഞു ബീയാറിനെ അവര്‍  മാറ്റി നിര്‍ത്തി എന്നും അദ്ദേഹം പറയുന്നു.

ഗാനരചയിതാവ് അനില്‍ പനചൂരാനെയും ഇതേപോലെ സഘിയാണ് എന്ന് പറഞ്ഞു മാറ്റി നിര്‍ത്താറുണ്ട്. കുറി ഇട്ടതിനു പോലും ഇത്തരം വിവേചനം ഉണ്ടാകാറുണ്ട്. തനിക്കും ഇത് ഭാവിയില്‍ ഉണ്ടാകാം താനും കുറിയിടാറുണ്ട്. പക്ഷെ ഇത് മൂകംബികയിലെ കുരിയാണ്‌ എന്നും മരണം വരെ ഇത് മാറ്റില്ല എന്നും അദ്ദേഹം പറയുന്നു.

കിളിച്ചുണ്ടന്‍ മാമ്പഴം ,വെട്ടം ,ജലോത്സവം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മനോഹര ഗാനങ്ങള്‍ എഴുതിയ ബീയാര്‍ പ്രസാദിന്റെ പ്രതിഭയെ വേണ്ട രീതിയില്‍ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.

ജലോത്സവത്തില്‍ അദ്ദേഹം എഴുതിയ ‘കേര നിരകള്‍ളാടും’ എന്നാ ഗാനം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ്. ഒഴിവാക്കപ്പെട്ട ഇത്രയും ചിത്രങ്ങളില്‍ അവസരം കൊടുത്തിരുന്നെങ്കില്‍ ബീയാര്‍ പ്രസാദ് ഇന്ന് മലയാള സിനിമ ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ഗാനരചയിതാക്കളില്‍ ഒരാളായി മാറിയേനെ. പക്ഷെ അതിനൊന്നും കാത്തു നില്‍ക്കാതെ തന്റെ അറുപത്തിയൊന്നാമത്തെ വയസ്സില്‍ അദ്ദേഹം സിനിമ ലോകത്ത് നിന്നും ജീവിതത്തില്‍ നിന്നും വിട പറഞ്ഞു.

ADVERTISEMENTS