Advertisement
Home MOVIES Malayalam ദിലീപും മീനാക്ഷിയും മഞ്ജു വാര്യരും വീണ്ടും ഒത്തുചേരുന്നു സംഭവം ഇങ്ങനെ.

ദിലീപും മീനാക്ഷിയും മഞ്ജു വാര്യരും വീണ്ടും ഒത്തുചേരുന്നു സംഭവം ഇങ്ങനെ.

12692
ADVERTISEMENTS

ദിലീപിനെയും മഞ്ജു വാര്യരെയും അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. ഇവരുടെ സ്വകാര്യജീവിതം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകുന്ന ഒരു വിഷയം കൂടിയാണ്. ഇരുവരും വേർപിരിഞ്ഞ ശേഷമാണ് ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമായത്.

ദിലീപും മഞ്ജുവാര്യരും തമ്മിൽ വേർപിരിഞ്ഞപ്പോൾ രണ്ടുപേരും പരസ്പരം വഴികൾ പറയാതിരുന്നത് എല്ലാവരും ശ്രദ്ധിച്ച ഒരു കാര്യമാണ് പല അഭിമുഖങ്ങളിലും അവതാരകർ മാറിമാറി പല ചോദ്യങ്ങളും ചോദിച്ചപ്പോഴും ദിലീപ് മഞ്ജുവിനെ കുറിച്ചോ മഞ്ജു ദിലീപിനെ കുറിച്ചോ ഒരു മോശം വാക്ക് പോലും പറഞ്ഞിട്ടില്ല. അദ്ദേഹം എന്റെ കുട്ടിയുടെ അച്ഛനാണ് ആ ബഹുമാനം ഞാൻ നൽകുന്നുണ്ട് എന്ന് മഞ്ജുവും മഞ്ജു മീനാക്ഷിയുടെ അമ്മയാണ് ആ ബഹുമാനം ഞാൻ നൽകണമെന്ന് ദിലീപും തുറന്നു പറഞ്ഞിട്ടുണ്ട്

ഈയൊരു കാര്യം കൊണ്ട് തന്നെ പലർക്കും ഇവരോട് വലിയ ബഹുമാനവും ഉണ്ട്. എന്നാൽ വിവാഹമോചനത്തിനുശേഷം ഇവരുടെ ഏക മകളായ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം ആയിരുന്നു നിന്നത്.

ADVERTISEMENTS
READ NOW  അത് ചെയ്തപ്പോൾ ഇവനാരാണ് മതതീവ്രവാദിയാണോ എന്ന് ചോദിച്ചിട്ട് ഭയങ്കരമായ കമന്റുകൾ - സംഭവം പറഞ്ഞു ആസിഫ് അലി

മീനുട്ടിക്ക് അച്ഛനോടുള്ള സ്നേഹം എത്ര വലുതാണ് എന്ന തനിക്ക് അറിയാമെന്നും മകൾക്ക് വരാൻ ഇഷ്ടമുള്ളപ്പോൾ തന്റെ അരികിലേക്ക് ഓടി വരാമെന്ന് ആയിരുന്നു അന്ന് മഞ്ജു പറഞ്ഞത്. അവൾക്ക് ഒരു വിളിപ്പാടകലെ അമ്മയായി താൻ കൂടെയുണ്ടാകും എന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു.

എന്നാൽ അച്ഛനെ വിട്ട് എവിടേക്കും ഇല്ല എന്ന തീരുമാനത്തിൽ ആയിരുന്നു മീനാക്ഷി അടുത്തകാലത്താണ് മീനാക്ഷി മെഡിസിൻ പഠനം പൂർത്തിയാക്കിയത് അതിനുശേഷം പല മാധ്യമങ്ങളും മീനാക്ഷി വിവാഹിതയാവാൻ പോവുകയാണ് എന്ന തരത്തിലുള്ള വാർത്തകളെക്കുറിച്ച് പറഞ്ഞിരുന്നു.

അത്തരത്തിൽ ഇപ്പോൾ പല്ലിശ്ശേരി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബത്തെക്കുറിച്ച് താൻ അറിഞ്ഞ ഒരു കാര്യത്തെ കുറിച്ചാണ് പറയാൻ പോകുന്നത് എന്ന് പറഞ്ഞാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യത്തെക്കുറിച്ച് പല്ലിശ്ശേരി സംസാരിക്കുന്നത്.

ദിലീപിന്റെ മകൾ വിവാഹിതയാവാൻ പോകുന്നു എന്ന് ഒരു വാർത്ത താൻ അറിഞ്ഞു എന്നും അത് ദിലീപ് ഒറ്റക്കെടുത്ത് തീരുമാനമല്ല എന്നും ദിലീപും മഞ്ജു വാര്യരും ഒരുമിച്ചെടുത്ത തീരുമാനമാണ് എന്നുമാണ് പല്ലിശേരി പറയുന്നത്.

READ NOW  ലക്ഷ്മി നക്ഷത്ര എല്ലാ മാസവും ഒരു തുക തരും അവൾ ആരോടും പറഞ്ഞിട്ടില്ല കൊല്ലം സുധിയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ

മകളുടെ ജീവിതത്തിലെ നിർണായ ഘട്ടത്തിൽ അച്ഛനും അമ്മയും ഒരുമിച്ചു നിന്നു എന്നും കേരളത്തിന് പുറത്തുള്ള ഒരു സ്ഥലത്ത് വച്ച് മൂന്നുപേരും കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തത് എന്നും ആണ് പല്ലിശ്ശേരി പറയുന്നത്.

കേരളത്തിന് പുറത്ത് മഞ്ജുവും ദിലീപും മീനാക്ഷിയും കണ്ടുമുട്ടിയത് വിവാഹ കാര്യത്തെക്കുറിച്ച് സംസാരിക്കുവാൻ വേണ്ടി ആയിരുന്നു മകളുടെ അഭിപ്രായങ്ങൾ ചോദിച്ചു മനസ്സിലാക്കി അച്ഛനും അമ്മയും അവളുടെ ഇഷ്ടത്തിനനുസരിച്ച് രീതിയിലാണ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നും പറയുന്നു.

ADVERTISEMENTS
Previous articleകമിതാക്കളുടെ സ്വകാര്യ നിമിഷം ക്രിക്കെറ്റ് മത്സരത്തിനിടെ പകർത്തി ക്യാമറാമാന്റെ കുസൃതി – വീഡിയോ വൈറൽ.
Next articleഒരുകാലത്ത് ജഗദീഷിന്‍റെ നായികയായിരുന്ന സുനിതയുടെ ഇപ്പോഴത്തെ അവസ്ഥ.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.