തൻ്റെ മദ്യപാനത്തെ കുറിച്ച് അന്ന് മണി പറഞ്ഞത് – ഞാൻ ഒന്നിച്ചു ഇത്രയും ബീയർ കുടിക്കും

266

മലയാള സിനിമയുടെ ഭാഗ്യ നക്ഷത്രം ആയിരുന്നു കലാഭവൻ മണി എന്ന് പറയുന്നതാണ് സത്യം. മരണപ്പെട്ട് എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും കലാഭവൻ മണിയെ ഓർമ്മിക്കുന്ന നിരവധി ആളുകളുണ്ട്. അത്ര പെട്ടെന്ന് ഒന്നും മണിയെ അങ്ങനെ മറക്കാൻ ആർക്കും സാധിക്കില്ല.. അത്രത്തോളം മികച്ച രീതിയിലാണ് മണി സിനിമയിൽ നിന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകർ ഓർമിക്കുന്നുണ്ട്.. വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ മണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്..

ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ചില കാര്യങ്ങളെക്കുറിച്ച് മണി പറയുന്നത്.. തന്നെ ഒരു പെൺകുട്ടിയും പ്രണയിക്കില്ല എന്നും ഇത് പണ്ടുമുതലേയുള്ള പ്രശ്നമാണ് എന്ന് പറയുന്നുണ്ട്. ഒപ്പം തന്നെ കാണികളെ നോക്കി ഇവരിൽ ഒരാൾ പറയട്ടെ എന്നെ പ്രണയിക്കുന്നു എന്ന് ഇപ്പോൾ ഞാൻ വിവാഹം കഴിക്കാം എന്നും പറയുന്നുണ്ട് തന്റെ മുഖം കണ്ടാൽ ആർക്കും പ്രണയിക്കാൻ തോന്നില്ല എന്നാണ് മണി പറയുന്നത്. അതോടൊപ്പം തന്നെ മദ്യപാനത്തെക്കുറിച്ചും മണി സംസാരിക്കുന്നു.

ADVERTISEMENTS
   
READ NOW  "കയ്യില്ലാത്ത ഉടുപ്പും കീറിയ പാന്റും ; കൊച്ചുമകളുടെ വസ്ത്ര ധാരണത്തിനെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മല്ലിക സുകുമാരൻ"

മണി ചെയ്തിട്ടുള്ളത് കൂടുതലും മദ്യപാനി ആയിട്ടുള്ള റോളുകൾ ആയതു കൊണ്ടായിരിക്കാം ചിലപ്പോൾ പെണ്‍കുട്ടികള്‍ മടിക്കുന്നത് എന്നാണ് അവതാരകനായ ജോൺ ബ്രിട്ടാസ് പറയുന്നത്.

എന്നാൽ താൻ ഒരു അഞ്ചു ആറു ബിയർ ഒക്കെ ഒരുമിച്ചു കുടിക്കുന്ന കൂട്ടത്തിൽ ആണ് എന്ന് മണി അപ്പോൾ തന്നെ സമ്മതിക്കുന്നുണ്ട്. നമുക്ക് കൂടിപ്പോയാൽ അത്ര വയസ്സ് വരെ ആയുസ്സുണ്ടാകും എന്ന് മണി ജോണ്‍ ബ്രിട്ടസിനോട് ചോദിക്കുന്നു. മലയാളിക്ക് ഏകദേശം ഒരു  75 വയസ്സ് വരെ ആയുസ്സ് ഉണ്ടാകും എന്ന് അദ്ദേഹം പറയുന്നു.

അതുകഴിഞ്ഞാൽ ചത്തുപോകും അതിനുമുൻപ് നമ്മൾ എല്ലാം ചെയ്തു തീര്‍ക്കണം  എന്നാണ് മണി പറയുന്നത്. സുഹൃത്തുക്കളാണ് തന്നെ വഷളാക്കുന്നത് എന്ന് പലരും പറയുന്നതിനെക്കുറിച്ചും മണി സംസാരിക്കുന്നുണ്ട്. അടുത്ത സൗഹൃദങ്ങൾ എന്നത് ദിലീപ്, നാദിർഷ, ബിജു മേനോൻ എന്നിവരാണ്. എന്നാൽ അവരൊന്നും അത്തരത്തിൽ തന്നോട് ഇടപെടുന്നവരല്ല എന്നും മണി പറയുന്നുണ്ട് മണിയുടെ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

READ NOW  ഞാൻ കാരണമാണ് മോഹൻലാലിനെ വെച്ച് സുരേഷ് കുമാറിന് തന്റെ കരിയറിൽ തന്നെ ഏറ്റവും ഹിറ്റായ ചിത്രം ഉണ്ടാക്കാൻ കഴിഞ്ഞത് മണിയൻപിള്ള രാജു  വെളിപ്പെടുത്തുന്നു.

തന്നെപ്പറ്റി മോശമായി സംസാരിച്ച ഒരു പോലീസുകാരനെക്കുറിച്ചും മണി സംസാരിക്കുന്നു. അയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായെന്നും എന്നാൽ തനിക്ക് പറയാനുള്ളതു ആരും കേള്‍ക്കുന്നില്ല താന്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തി ആരും കാണില്ല തന്നെ മോശകക്രനക്കാന്‍ ആണ് ശ്രമിക്കുന്നത് എന്നും അന്ന് മണി പറയുന്നു.

. മണിയുടെ ഈ ഒരു പഴയ അഭിമുഖം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയാണ് ചെയ്തത്. നാടിനും കുടുംബത്തിനും ഒക്കെ ഇത്രത്തോളം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള മറ്റൊരു കലാകാരൻ ഉണ്ടാവില്ല മണിയെ പോലെ എന്നാണ് അവതാരകൻ ജോൺ ബ്രിട്ടാസ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് മരിച്ചു ഇത്ര വര്ഷം കഴിഞ്ഞിട്ടും ജന ഹൃദയങ്ങളില്‍ കലാഭവന്‍ മണി നിറഞ്ഞു നില്‍ക്കുന്നത്.

മണിയുടെ മരണത്തില്‍ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു എങ്കിലും മദ്യപാനം മൂലം ഉണ്ടായ കരള്‍ രോഗ പ്രശ്നങ്ങള്‍ ആണ് കാരണം എന്നും മറ്റും അന്വോഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എങ്കിലും അതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണ്.

READ NOW  അമല പോളിന് വിവാഹം - കാമുകന്റെ മനോഹരമായ പ്രൊപോസൽ വീഡിയോ വൈറൽ കാണാം
ADVERTISEMENTS