Advertisement
Home MOVIES Malayalam പൃഥ്വിരാജിന്റെ അമ്മയാണ് സുപ്രിയ എന്ന് തോന്നും അന്നത്തെ അഭിമുഖത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

പൃഥ്വിരാജിന്റെ അമ്മയാണ് സുപ്രിയ എന്ന് തോന്നും അന്നത്തെ അഭിമുഖത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

13631
ADVERTISEMENTS

അവതരണ രംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ജോൺ ബ്രിട്ടാസ്. പലപ്പോഴും അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും വൈറലായി മാറുകയും ചെയ്യാറുണ്ട്. ചിലതൊക്കെ ട്രോളുകൾക്ക് ഇരയായി മാറുകയും ചെയ്യും. അദ്ദേഹം പല അഭിമുഖങ്ങളിലും ചോദിക്കുന്ന ചോദ്യങ്ങൾ ആളുകളെ അലോസരപ്പെടുത്താറുണ്ട് എന്ന തരത്തിലാണ് പലരും സംസാരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയൊരു അഭിമുഖമാണ്. ഈ അഭിമുഖത്തിൽ വർഷങ്ങൾക്കു മുൻപ് പൃഥ്വിരാജിനെയും സുപ്രിയയും കൂട്ടി എടുത്ത ഒരു അഭിമുഖത്തെക്കുറിച്ച് പറയുന്നത്.

ആ പഴയ അഭിമുഖത്തിനെതിരെ വലിയ തോതിൽ തന്നെ ജോൺ ബ്രിട്ടാസിന് ട്രോളുകൾ ലഭിച്ചിട്ടുണ്ടായിരുന്നു എന്ന് പറയുന്നതാണ് സത്യം. പ്രിഥ്വി രാജിന്റെ ഭാര്യ സുപ്രീയയെ ഇരുത്തി അപമാനിക്കുകയായിരുന്നു ഈ ഒരു അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ് ചെയ്തത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്.

ADVERTISEMENTS

കാരണം ഈ ഒരു അഭിമുഖത്തിൽ സുപ്രിയ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട് എന്നും സുപ്രിയയ്ക്ക് പൃഥ്വിരാജിന്റെ അമ്മയുടെ പ്രായം തോന്നുന്നു എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട് എന്ന് പറയുകയായിരുന്നു ജോൺ ബ്രിട്ടാസ് ചെയ്തിരുന്നത്. അതിനെ കുറിച്ച് അവരുടെ അഭിപ്രായം തേടുകയാണ് ചെയ്തത്. ആ സമയത്ത് പ്രിഥ്വിയുടെയും സുപ്രീയയുടെയും വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളു.  അതുകൊണ്ടു തന്നെ വലിയതോതിൽ അദ്ദേഹത്തിന്റെ അഭിമുഖം വൈറലായി മാറുകയും ചെയ്തിരുന്നു.

READ NOW  എന്റെ മൂത്ത മകൾ അഹാന മതത്തിൽ പെട്ട ആളെ ആണ് വിവാഹം കഴിക്കുന്നത് എന്ന് കേൾക്കുന്നു ,പലപ്പോഴും മകൾ എന്നെ തിരുത്താറുണ്ട്; നടൻ കൃഷ്ണകുമാർ മകൾ ദിയ കൃഷ്ണയുടെ ബിസിനസ്സ് വിവാദങ്ങളിൽ പ്രതികരിക്കുന്നു

എന്റർടൈൻമെന്റ് ജേണലിസം പഠിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും തന്നോട് ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ അതുകൂടി ഓർമ്മിക്കണം എന്നുമൊക്കെ സുപ്രിയ അന്ന് ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞതും രൂക്ഷമായ ഭാഷയില്‍ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.

ഈ അടുത്ത സമയത്ത് ആ അഭിമുഖത്തിന്റെ ഒരു ട്രോള്‍ വീഡിയോ സ്ക്രീനില്‍ പ്ലേ ചെയ്തുകൊണ്ട് ജോണ്‍ ബ്രിട്ടസിനോട്അതിനെ പറ്റിയുള്ള അഭിപ്രായം ചോദിച്ചിരുന്നു.  ഇപ്പോൾ ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് ജോൺ ബ്രിട്ടാസ്.

ആ ഒരു അഭിമുഖം എടുക്കുന്ന സമയത്തും എടുത്തതിനു ശേഷവും താൻ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു ഇതിൽ എന്തെങ്കിലും വേണമെങ്കിൽ നമുക്ക് മാറ്റാം എന്ന്. കാരണം കുറച്ചു പ്രശ്നങ്ങളൊക്കെ എനിക്കും അഭിമുഖത്തിൽ തോന്നിയിരുന്നു. അതില്‍ അന്ന് ദക്ഷിണ ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന നടന്‍ പ്രിഥ്വിരാജ് മാത്രമാണ് എന്നൊക്കെയുള്ള സുപ്രിയയുടെ കമെന്റ് വലിയ രീതിയില്‍ ട്രോളുകള്‍ ഉണ്ടാക്കിയിരുന്നു. സുപ്രിയ അത് ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല പക്ഷെ അത് പല ഫാന്‍സ്‌ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. അത് അനഗ്നെ ഫുള്‍ ആയി ടെലികാസ്റ്റ് ചെയ്‌താല്‍ പ്രിഥ്വി രാജിന് തന്നെ ദോഷമാകും എന്ന് തോന്നിയതുകൊണ്ട്  ആണ്  ഞാൻ പൃഥ്വിരാജിനോട് അങ്ങനെ പറഞ്ഞത് കുറച്ചു ഒഴിവാക്കാം എന്ന്.

READ NOW  എന്റെ ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട് - വൈറലായി ഹരീഷ് പേരടിയുടെ പോസ്റ്റ്.

സാധാരണ ഞാന്‍ അങ്ങനെ പറയുന്നതല്ല പക്ഷെ ഞാന്‍ അന്ന് പറഞ്ഞു; എന്തെങ്കിലും വേണമെങ്കിൽ നമുക്ക് കട്ട് ചെയ്യാം അതിന് കുഴപ്പമില്ലന്ന്. എന്നാൽ അപ്പോൾ പ്രിഥ്വിരാജ് പറഞ്ഞതാണ് ഹേ അതിന്റെ ആവശ്യമില്ല പറഞ്ഞതൊക്കെ പറഞ്ഞതു തന്നെ ആണ് അത് അങ്ങനെ തന്നെ ഇരിക്കട്ടെ ഒന്നും മാറ്റണ്ട എന്നാണ്.

കട്ട് ചെയ്യാതെയാണ് ആ ഭാഗങ്ങൾ പുറത്തു വന്നത്. രാജു പറഞ്ഞതായിരുന്നു അത് മാറ്റണ്ട എന്ന്. അതുകൊണ്ടു തന്നെയാണ് കട്ട് ചെയ്യാതെ ഇരുന്നത് എന്നും താരം പറയുന്നുണ്ട്. പക്ഷെ പിന്നീടു സുപ്രിയ ആ അഭിമുഖത്തെ പറ്റി ചിലപരാതികള്‍ വേറെ ചിലരോട് പറഞ്ഞതായി താന്‍ അറിഞ്ഞിരുന്നു എന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

ഈ വീഡിയോയുടെ ചുവടെ  എല്ലാവരും പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് രംഗത്ത് വരുന്നത്. നിങ്ങൾ അത്രയും മോശമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളുടെ ലെവൽ എന്താണെന്ന് ആളുകൾ മനസ്സിലാക്കട്ടെ എന്ന് കരുതിയായിരിക്കും ഒരുപക്ഷേ ഒന്നും കട്ട് ചെയ്യേണ്ട എന്ന് പ്രഥിരാജ് പറഞ്ഞത് എന്നാണ് രസകരമായ രീതിയിൽ പലരും കമന്റുകളിലൂടെ പറയുന്നത്.

READ NOW  തീയാട്ടത്തിന്റെ കഥ മോഷ്ടിച്ചാണ് തുടരും എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നത്:ഞാൻ പറയുമ്പോൾ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അർഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നിഷ്കളങ്കമല്ല;സംവിധായകൻ സനൽ കുമാർ ശശിധരന്റെ പുതിയ വെളിപ്പെടുത്തൽ
ADVERTISEMENTS
Previous articleതൻ്റെ മദ്യപാനത്തെ കുറിച്ച് അന്ന് മണി പറഞ്ഞത് – ഞാൻ ഒന്നിച്ചു ഇത്രയും ബീയർ കുടിക്കും
Next articleഷാരൂഖിന്റെ നായികയാകാൻ കാജോളിനെ അജയ് ദേവ്ഗൺ അനുവദിച്ചില്ല കാരണം ഇത് – ഷാരുഖിന് നൽകിയ മറുപടി
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.