ട്രെയിനിൽ നിന്ന് തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ അയാളെ തോളിലേറ്റി 1 .5 KM ഓടിയത് മോഹൻലാൽ – ജോഷിയുടെ വെളിപ്പെടുത്തൽ

9954

മലയാള സിനിമയിലെ ഒരു കാലത്തെ ട്രെൻഡ് സെറ്റർ എന്ന് വേണമെങ്കിൽ പോലും അവകാശപ്പെടാൻ പറ്റുന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് 1990 ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് തകർത്ത് അഭിനയിച്ച ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് സൂപ്പർ ഹിറ്റായി മാറി.

ചിത്രത്തിന്റെ കഥ ഹരികുമാറിന്റെതായിരുന്നു തിരകകഥ ഡെന്നിസ് ജോസഫ്. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കൂടാതെ മണിയൻപിള്ള രാജു, ജഗദീഷ്, ഇന്നസെൻറ് അശോകൻ , സോമൻ,ജയഭാരതി , സുചിത്ര,ജഗതി ശ്രീകുമാർ ,ജനാർദ്ദനൻ അങ്ങനെ വലിയൊരു താരനിര ആ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിന് സംഗീതം നൽകിയതു ഔസേപ്പച്ചൻ ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്.

ADVERTISEMENTS
   

ഒരു കൂട്ടം യുവാക്കൾ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ഒരു പെൺകുട്ടിയെയും കുടുംബത്തെയും പരിചയപ്പെടുന്നതും ആ പെൺകുട്ടിയുടെ അപ്രതീക്ഷിതമായ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളിൽ ആ യുവാക്കൾ കുടുങ്ങി പോകുന്നതും മറ്റുമാണ് കഥയുടെ ഇതിവൃത്തം. ചിത്രത്തിന് ഭൂരിഭാഗം ഭാഗങ്ങളും ട്രെയിനിൽ വച്ച് തന്നെയായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ചിത്രത്തിൽ മമ്മൂട്ടി സിനിമ നടൻ മമ്മൂട്ടി ആയിട്ടാണ് തന്നെയാണ് എത്തിയിരുന്നത്.

മമ്മൂട്ടി മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രം ഇന്നും മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ്. പടത്തിന്റെ ആദ്യമുതൽ ക്ലൈമാക്സ് രംഗങ്ങൾ വരെ ഷൂട്ട് ചെയ്തത് ട്രെയിനിൽ വച്ചായിരുന്നു.

അത്തരത്തിൽ ട്രെയിനിൽ വച്ച് ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ഉണ്ടായ ഒരു അപകടത്തെ കുറിച്ചുള്ള വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

ട്രെയിനിൽ വച്ച് ചിത്രത്തിൻറെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ക്ലൈമാക്സ് രംഗത്തെ ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഫൈറ്റർമാരുടെ കൂട്ടത്തിലുള്ള ഒരാൾക്ക് ഉണ്ടായ അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം മോഹൻലാൽ ഏറ്റെടുക്കുകയും അയാളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും മുൻപിൽ നിൽക്കുകയും ചെയ്ത വളരെ വികാരപരമായ ഒരു സംഭവമാണ്.

മോഹൻലാലുമൊത്തുള്ള ഫൈറ്റ് രംഗത്ത് എതിരെ നിന്ന ആൾക്ക് ഒരു അപകടം ഉണ്ടാകുന്നത്. ഉത്തരവാദിത്വം മോഹൻലാൽ പൂർണമായി ഏറ്റെടുക്കായിരുന്നു മോഹൻലാൽ എന്ന നടൻറെ മനുഷ്യത്വത്തെക്കുറിച്ചും നന്മയെക്കുറിച്ചും പിന്നീട് ഒരു അഭിമുഖത്തിൽ സംവിധാനം ജോഷി തുറന്നു സംസാരിച്ചിരുന്നു.

ചെറിയ മഴയുള്ള ഒരു ദിവസമായിരുന്നു ആ സംഭവം നടന്നത് ചിത്രത്തിൻറെ ക്ലൈമാക്സ് രംഗത്തെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയമായിരുന്നു അത് ചിത്രത്തിൻറെ സ്റ്റണ്ട് മാസ്റ്റർ പ്രശസ്തനായ ബാഷയായിരുന്നു. അദ്ദേഹത്തിൻറെ തന്നെ ഫൈറ്റ് ടീമിലെ ഒരു അംഗത്തെ മോഹൻലാൽ ചവിട്ടി ട്രെയിനിൽ നിന്നും പുറത്തേക്ക് ഇടുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്തിരുന്നത്. എന്നാൽ ആദ്യത്തെ രണ്ട് റിഹേഴ്സുകളിലും ആ രംഗം ഭംഗിയായി. പക്ഷേ മൂന്നാമത്തെ ക്ലൈമാക്സ് ഷൂട്ടിൽ മോഹൻലാലിൻറെ ചവിട്ടു കൊണ്ട് പുറകോട്ട് പോയി വാതിലിന്റെ ഇരുവശത്തുമുള്ള കമ്പിയിൽ പിടിച്ചു താഴേക്ക് കുനിയുക. എന്ന ഇൻസ്ട്രക്ഷൻ ആയിരുന്നു അയാൾക്ക് നൽകിയിരുന്നതു.

എന്നാൽ മോഹൻലാലിന്റെ ചവിട്ടുകൊണ്ട് പുറകോട്ടുപോയ അയാൾ വാതിലിന്റെ ഇരുവശവും ഉള്ള കമ്പിയിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈവിട്ടു പോകുകയും ട്രെയിനിൽ നിന്നും വെളിയിലേക്ക് തെറിച്ച് പോവുകയാണ് ഉണ്ടായത്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

ഒരു നിമിഷം ഏവരും അമ്പരന്നുപോയി. മോഹൻലാലിൻറെ ചവിട്ടുകൊണ്ട് അയാൾ ട്രെയിനിൽ നിന്നും തെറിച്ചു വെളിയിലേക്ക് വീണ അവസ്ഥ തന്നെ ആയിപ്പോയി. ഒരു നിമിഷം എല്ലാവരും പരിഭ്രാന്തരായി പെട്ടെന്ന് തന്നെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. അപ്പോഴേക്കും ട്രെയിൻ ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്ത് എത്തിയിരുന്നു.

ആ സമയത്തേക്കും വലിയ മഴയായി കഴിഞ്ഞിരുന്നു. ഇരുട്ടും ചെളിയും മൃഗങ്ങളും ഉള്ള ഒരു സ്ഥലമായിരുന്നു അത്. എന്നിട്ടും അപകടസ്ഥലത്തേക്ക് മോഹൻലാൽ തന്നെ അതിവേഗത്തിൽ എത്തി. അയാൾ ട്രെയിൻ അടിയിലേക്ക് പോയേക്കാം എന്ന് ഗാർഡുകൾ തങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെ ആയാൽ പിന്നെ ഒന്നും പ്രതീക്ഷിക്കേണ്ട . പക്ഷേ അയാൾ ഒരു അപകടം പറ്റല്ലേ എന്നുള്ള പ്രാർത്ഥന ആയിരുന്നു ഏവർക്കും.

ആ പ്രാർത്ഥനയോടു കൂടിയാണ് എല്ലാവരും അവിടേക്ക് ഓടിയെത്തുന്നത്. അവിടെ എത്തുമ്പോൾ ഒരു കുറ്റിക്കാട്ടിൽ വീണു കിടപ്പുണ്ട്. കയ്യും കാലും ഒടിഞ്ഞിരുന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു. അയാളെ കോരിയെടുത്ത് ഓടിയത് മോഹൻലാൽ ആയിരുന്നു. സമയത്തു തന്നെ ആശുപത്രിയിൽ എത്തിയത് കൊണ്ട് അയാൾ രക്ഷപെട്ടു. ആ കൂരിരുട്ടിൽ അയാളെ ചുമലിൽ ഏറ്റി ഓടിയത് മോഹൻലാൽ തന്നെയായിരുന്നു.

ഏകദേശം ഒരു മാസത്തോളം അയാൾക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നു. ആശുപത്രി ചെലവുകൾ മറ്റുകാര്യങ്ങൾക്കും എല്ലാം മോഹൻലാൽ സാമ്പത്തിക സഹായവും ചെയ്തിരുന്നു. ഒരു മാസം കഴിഞ്ഞാണ് അന്ന് അയാൾ സുഖമായി ആശുപത്രി വിട്ടത്. അന്ന് മോഹൻലാൽ എന്ന മനുഷ്യന്റെ നന്മയ്ക്കും മനുഷ്യത്വവും കൂടെയുള്ളവരോടുള്ള അനുകമ്പയുമാണ് എന്ന് ജോഷി പറയുന്നു.

സങ്കടകരമായ ഒരു വസ്തുത എന്തെന്നാൽ പിന്നീട് ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ഇതേ പോലെ ഒരു അപകടം പറ്റി അയാൾ മരണപ്പെട്ടതായി സ്റ്റുണ്ട് മാസ്റ്റർ ബാഷ തന്നെ തന്നെ പിന്നീട് വിളിച്ചു പറഞ്ഞതായി ജോഷി പറഞ്ഞിരുന്നു.

ADVERTISEMENTS
Previous articleആദ്യം വീട്ടുകാർ ഉറപ്പിച്ച പയ്യനെ തേച്ചു കാമുകൻറെ കൂടെ ഒളിച്ചോടി -പിന്നെ കല്യാണ ദിവസം അവനെ തേച്ചു കൂട്ടുകാർക്കൊപ്പം ഒളിച്ചോടി
Next articleഭാര്യ ഒളിച്ചോടിയപ്പോൾ അവളുടെ അനിയത്തിയെ കെട്ടി പക്ഷേ അവൾ കൊടുത്തത് അതിലും വലിയ പണി