Advertisement
Home MOVIES Malayalam മമ്മൂക്കയോട് വഴക്കിട്ട കാര്യം പറഞ്ഞതോടെ മകൾ സുറുമി പിണങ്ങി – അന്ന് നടന്നത് പറഞ്ഞു ആര്ട്ട്...

മമ്മൂക്കയോട് വഴക്കിട്ട കാര്യം പറഞ്ഞതോടെ മകൾ സുറുമി പിണങ്ങി – അന്ന് നടന്നത് പറഞ്ഞു ആര്ട്ട് ഡയറക്ടർ അമ്പിളി

203
ADVERTISEMENTS

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായ സുറുമിയെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. ബാപ്പ സിനിമയിലാണ് കഴിവ് തെളിയിച്ചത് എങ്കിൽ ചിത്രകാരി എന്നാ നിലയില്‍  ശ്രദ്ധ നേടിയ വ്യക്തിയാണ് സുറുമി. ആർട്ടിലാണ് സുറുമി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വളരെ മനോഹരമായി വരയ്ക്കുന്ന സുറുമിയുടെ പല ചിത്രങ്ങളും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയൊക്കെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. സുറുമിയെ കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവയ്ക്കുകയാണ് ആർട്ട്‌ ഡയറക്ടർ അമ്പിളി. 2019 നടന്ന ഒരു എക്സിബിഷനിൽ സുറുമിയെ കണ്ടതിനെ കുറിച്ചാണ് അമ്പിളി പറയുന്നത്. എക്സിബിഷന്റെ സമയത്ത് താനൊരു ഇന്റർവ്യൂ കൊടുത്തുകൊണ്ടിരുന്നപ്പോഴാണ് മമ്മൂട്ടിയുടെ മകൾ സുറുമി അവിടെ എത്തുന്നത്.

.
തന്നെ കണ്ട് നന്നായി സംസാരിക്കുകയും ഒക്കെ ചെയ്തു. ഒപ്പം താന്‍ വരക്കും എന്ന് പറയുകയും ചില വരച്ച ചിത്രങ്ങൾ തനിക്ക് കാണിച്ചു തരികയും ഒക്കെ ചെയ്തു. അസാധ്യമായി ആ കുട്ടി അത് വരയ്ക്കുകയും ചെയ്തിട്ടുണ്ട്.. ഞങ്ങൾ സംസാരിക്കുകയും മൊബൈൽ നമ്പറും വാട്സ്ആപ്പ് നമ്പറും ഒക്കെ കൈമാറി പോവുകയുമാണ് ചെയ്തത്.

ADVERTISEMENTS
READ NOW  പൃഥ്വിരാജ് നായകനായ ചക്രം സിനിമ പരാജയപ്പെടാൻ കാരണം ഇത് - അന്ന് ലോഹിതദാസ് തന്നോട് കരഞ്ഞു പറഞ്ഞത് - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിസ് ജോയ്.

എന്നാൽ വീട്ടിൽ ചെന്ന് വാപ്പച്ചിയോട് തന്നെ കണ്ട കാര്യം പറയുമ്പോൾ പഴയ കഥകൾ ഒന്നും അദ്ദേഹം പറയേണ്ട എന്ന് കരുതി ഒരു മുൻകൂർ ജാമ്യം എന്ന നിലയിൽ താൻ സുറുമിയോട് ഒരു കാര്യം പറഞ്ഞു. അത് പറയേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തനിക്ക് തോന്നുന്നുണ്ട്. ചിലർ പറയാറില്ലേ അടക്കം ചെയ്ത കുഴി തോണ്ടരുത് എന്ന്, അങ്ങനെ പറഞ്ഞതുപോലെയാണ് അന്ന് സംഭവിച്ചത്.

വാപ്പച്ചിയോട് എനിക്ക് ചെറിയൊരു സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു എന്നും ഇപ്പോൾ അങ്ങനെയൊന്നും ഇല്ല എന്നും ഞാൻ വിളിച്ചാൽ അദ്ദേഹം ഒരു പരിപാടിക്കൊക്കെ വരുമെന്നും ഒരിക്കൽ ലോഹിതദാസിന്റെ ഭാര്യക്ക് ഒരു സഹായം കൊടുക്കുന്ന പരിപാടിക്ക് പിന്നീട് താൻ പിണക്കം മറന്ന് വിളിച്ചപ്പോൾ അദ്ദേഹം വന്നു സംസാരിക്കുകയും ചെയ്തു എന്നും സുറുമിയോട് പറഞ്ഞിരുന്നു..

എന്നാൽ അപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല എങ്കിലും പിന്നീട് താൻ വിളിച്ചപ്പോൾ കട്ട് ചെയ്യുകയല്ല അറ്റൻഡ് ചെയ്യാതെ ഇരിക്കുകയാണ് സുറുമി ചെയ്തത്. ഇപ്പോൾ തനിക്ക് തോന്നുന്നു ആ കാര്യങ്ങൾ സുറുമിയോട് പറയേണ്ടിയിരുന്നില്ല എന്ന്. രണ്ടു വാക്കിൽ പോലും അക്കാര്യത്തെക്കുറിച്ച് പറയേണ്ടിയിരുന്നില്ല.. ചിലപ്പോൾ മറ്റു തിരക്കുകളിൽ ആയതിനാൽ ആവാം സുറുമി അങ്ങനെ ചെയ്തത്. അല്ലെന്നുണ്ടെങ്കിൽ ഞാനത് പറഞ്ഞതിന്റെ പിണക്കം ആയിരിക്കാം.

READ NOW  ദിലീപിനെ തനിക്ക് തന്നെ ലഭിക്കുമെന്ന് കാവ്യാ പറഞ്ഞോ ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇത്
ADVERTISEMENTS