പ്രമേയങ്ങളുടെ വ്യത്യസ്തതയിൽ ആണ് സംവിധായകൻ ജോ ബേബിയുടെ സിനിമകൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മമ്മൂട്ടി നായകനായ ചിത്രമായ കാതൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശ്മാ പിടിച്ചു പറ്റി മുന്നേറുകയാണ്. ഇപ്പോൾ ജിയോ ബേബി പങ്ക് വച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. തന്നെ ഫാറൂഖ് കോളേജ് അധികൃതരും അവിടുത്തെ സ്റ്റുഡന്റസ് യൂണിയനും അപമാനിച്ചിരിക്കുയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ . കഴിഞ്ഞ ഡിസംബർ അഞ്ചാം തീയതി ഫാറൂഖ് കോളേജ്ല്ലിം ക്ലബ് സംഘടിപ്പിച്ച ഇന്നത്തെ കാലത്തേ മലയാള സിനിമ എന്ന വിഷയത്തിൽ മുഖ്യ അതിഥിയായി തന്നെ ക്ഷണിച്ചിരുന്നു. അതിന്റെ ഭാഗമായി താൻ അഞ്ചാം തീയതി രാവിലെ തന്നെ കോഴിക്കോട് എത്തി. അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് അവർ ആ പരുപാടി ക്യാൻസൽ ചെയ്തു എന്ന്. ആ പരിപാടി കോർഡിനേറ്റ് ചെയ്തിരുന്ന ഒരു ടീച്ചർ ആണ് തന്നെ വിളിച്ചു വിവരം നൽകിയത്. അവർക്കു അതിൽ സങ്കടം ഉണ്ടെന്നു തന്നോട് പറഞ്ഞു.
കൂടുതൽ കാര്യമാണ് അവർക്ക് അറിയില്ല എന്താണ് അതിന്റെ പ്രധാന കാരണം എന്ന് അവർക്കറിയില്ല അത് കൊണ്ട് എന്തുകൊട്നു ഇത് ക്യാൻസൽ ചെയ്തു, സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പോസ്റ്റ് സഹിതം പങ്ക് വച്ച് ഒരു പരിപാടി എന്തുകൊണ്ട് പെട്ടന്ന് ക്യാൻസൽ ചെയ്തു എന്നറിയാൻ കോളേജ് പ്രിൻസിപ്പലിന് ഇമെയിലും വാട്സാപ്പ് മെസെജ്ഉം അയച്ചു ഇന്ന് ഈ നിമിഷം വരെ ഒരു പ്രതികരണവും തനിക്ക് കിട്ടിയിട്ടില്ല.
പിന്നീട് ഫാറൂഖ് കോളേജിന്റെ സ്റ്റുഡന്റസ് യൂണിയന്റെ ഒരു കത്ത് തനിക്ക് ഫോർവേഡ് ചെയ്തു കിട്ടി എന്തുകൊണ്ടാണ് അവർ ഈ പ്രോഗ്രാം ക്യാൻസൽ ചെയ്തത് എന്ന്. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് കോളേജിൽ പ്രവർത്തിച്ചു വരുന്ന ഫിലിം ക്ലബിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടു ഉൽഘാടകനായി ക്ഷണിക്ക പെട്ട അതിഥിയുടെ പല പരാമർശങ്ങളും ഫാറൂഖ് കോളേജിന്റെ ധാർമികതയ്ക്ക് യോജിക്കുന്നതല്ല എന്നുള്ളത് കൊണ്ട് തന്നെ കോളേജിലെ സ്റ്റുഡന്റസ് യൂണിയൻ ഈ പരിപാടിയിൽ സഹകരിക്കുന്നതല്ല എന്നതാണ് കത്തിൽ പറയുന്നത്.
എന്റെ ധാര്മികതയാണ് സ്റ്റുഡന്റസ് യൂണിയന്റെ പ്രശനം ഇനി മാനേജുമെന്റ് കൂടി എന്തുകൊദ്നാന് അവർ ഈ പരുപാടി ക്യാൻസൽ ചെയ്‌തതുമേ ന്നു പറയണം. താൻ ഒരു ദിവസം ആണ് ഈ പരിപാടിക്കായി മാറ്റി വച്ചത്. കോഴിക്കോട് വരെ പോയി തിരികെ വരാൻ തനിക്ക് ഒരു ദിവസം വേണം.അത്രയും താൻ യാത്ര ചെയ്തു അതിനേക്കാൾ ഒകകെ ഉപരിയായി താൻ അപമാനിതനായി അതിനൊക്കെ അത്തരം എനിക്ക് കിട്ടണം ഈ വിഹായമായി ബന്ധപെട്ടു ഞാൻ നിയമപരമായി നടപടി താൻ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾക്കെതിരെ ഉള്ള തന്റെ പ്രതിഷേധം ആണ് ഇത് നാളെ ആർക്കും ഇത് സംഭവിക്കരുത്.
https://www.facebook.com/MaalaParvathy/videos/1432728220649181/
അവിടുത്തെ കോളേജ് മാനേജ് മെന്റും,വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർത്ഥി യുണിയനുമൊക്കെ എന്ത് തരം ആശയങ്ങൾ ആണ് മുന്നോട്ട് വക്കുന്നത് എന്ന് കൂടെ തനിക്ക് അറിയേണ്ടതുണ്ട്. ഇത് തന്റെ പ്രതിഷേധം ആണ് എന്ന് ജിയോ ബേബി പറയുന്നു.