Advertisement
Home MOVIES Malayalam അയാൾ തുടയിൽ കൈ വച്ചു .ഞാൻ ഞെട്ടിപ്പോയി .പിന്നെ സംഭവിച്ചത് . പുരുഷന്മാരും നേരിടുന്ന കാസ്റ്റിംഗ്...

അയാൾ തുടയിൽ കൈ വച്ചു .ഞാൻ ഞെട്ടിപ്പോയി .പിന്നെ സംഭവിച്ചത് . പുരുഷന്മാരും നേരിടുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നവജിത്ത് നാരായണൻ

266
ADVERTISEMENTS

സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട് എന്ന് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ചിലപ്പോഴെങ്കിലും പുരുഷന്മാരും ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. നടിമാർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്ന് പറയാം.

പക്ഷെ  പുരുഷന്മാരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാറുണ്ട് എന്ന് പറയുമ്പോൾ അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും പലർക്കും. എന്നാൽ അങ്ങനെ ഒരു ബുദ്ധിമുട്ടിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് യുവനടൻ ആയ നവജിത്ത് നാരായണൻ. വർഷങ്ങൾക്കു മുൻപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നവജിത്ത് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് വീണ്ടും.

സ്ത്രീ സുഹൃത്തുക്കൾക്ക് പലപ്പോഴും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അവർ തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്കും അത്തരം ഒരു മോശം അനുഭവം നേരിടേണ്ടി വന്നു എന്ന് നവജിത്ത് വെളിപ്പെടുത്തുന്നു .

ADVERTISEMENTS
READ NOW  സാക്ഷാൽ പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു; പേരൊരു പുലിവാല്, ജീവിതം അതിലും വലിയൊരു പോരാട്ടം; കൊല്ലം തുളസി മനസ്സ് തുറക്കുന്നു

തനിക്ക് പരിചയമുള്ള ഒരു സംവിധായകന്റെ അരികിൽ താൻ അവസരം ചോദിക്കാനായി പോവുകയായിരുന്നു ചെയ്തത്. അവസരത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം അയാൾ ആദ്യം ചോദിച്ചത് അയാൾക്ക് ഉണ്ടാകുന്ന ലാഭത്തിനെ കുറിച്ചാണ്. ആദ്യം എന്താണ് എന്ന് മനസ്സിലായില്ല. പിന്നീടാണ് അയാൾ തുടയിൽ കൈവെച്ച് ഈ ചിത്രത്തിൽ അഭിനയിപ്പിച്ചാൽ അയാൾക്ക്‌ അതുകൊണ്ട് എന്ത് ലാഭമാണ് ഉണ്ടാവുക എന്ന് ചോദിച്ചത്.ആ പ്രവൃത്തി തന്നെ ഞെട്ടിച്ചതായി നവജിത്ത് പറയുന്നു . അത്തരം കാര്യങ്ങളിൽ താല്പര്യമില്ല എന്ന് അപ്പോൾ തന്നെ പറഞ്ഞു..

എന്നിട്ടും അയാൾക്ക് കാര്യം മനസ്സിലാവുന്നില്ല എന്ന് തോന്നിയ സമയത്താണ് അയാളുടെ കരണത്ത് പൊട്ടിച്ച് അവിടെ നിന്നും ഇറങ്ങിയത് എന്നും നവജിത്ത് തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നുണ്ട്. തന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോലെയാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. സ്ത്രീകൾ പറയുന്ന കാസ്റ്റിംഗ് കൗച്ച് ഇവിടെയുള്ള പുരുഷന്മാരും അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന തരത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് നവജിത്ത് പറയുന്നത്.

READ NOW  ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിക്കുമോ- അന്ന് ആ നിർമ്മാതാവ് പറഞ്ഞു

പലപ്പോഴും സ്ത്രീകളുടെ വിഷയങ്ങൾ മാത്രമാണ് പുറത്തു വരുന്നത് എന്നും പല പുരുഷന്മാരും ഇക്കാര്യങ്ങളെ കുറിച്ച് തുറന്നു പറയാൻ മടിക്കുകയാണ് ചെയ്യുന്നത് എന്നും സിനിമയിൽ തുടക്കക്കാരായ പുരുഷന്മാർക്ക് ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഒക്കെ പറയുന്നുണ്ട്. പല ആളുകളും ഇത്തരം കാര്യങ്ങൾ പറയാതിരിക്കുകയാണ് ചെയ്യുന്നത്. ഈ ഒരു വാർത്ത എല്ലാവരിലും ഞെട്ടൽ ഉണ്ടാക്കുകയാണ് ചെയ്തത്. പുരുഷന്മാരും സിനിമ രംഗത്ത് സുരക്ഷിതരല്ലേ എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കു

ന്നത്

ADVERTISEMENTS