മോഹൻലാൽ ചിത്രം റാം ഇനി ഉണ്ടാവുമോ? പ്രതീക്ഷകൾ മങ്ങുന്നു – ജീത്തു ജോസഫ് പറഞ്ഞത്.

4123

മോഹൻലാലിനെ വച്ച് വമ്പൻ താരനിരയോടെ പ്ലാൻ ചെയ്ത ക്രൈം ത്രില്ലർ ചിത്രമാണ് റാം. ജിത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം അനൗൺസ് ചെയ്തിട്ട് വർഷങ്ങളായി ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. കൂടുതൽ ഭാഗവും വിദേശ രാജ്യത്തായിരുന്നു ചിത്രം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. മോഹൻലാലിനൊപ്പം തൃഷ നായികയായി എത്തുന്ന ചിത്രം കൂടിയാണ് എന്നുള്ള പ്രത്യേകതയും ഉണ്ടായിരുന്നു.

ഹോളിവുഡ് സ്റ്റൈലിൽ ഒരുക്കുന്ന ചിത്രമാണ് എന്നതും ചിത്രത്തെ വളരെയധികം പ്രേക്ഷക പ്രതീക്ഷ ഉള്ള ഒരു ചിത്രം ആക്കി മാറ്റിയത്. എന്നാൽ അനൗൺസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും റാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നുള്ളത് പ്രേക്ഷകർക്കിടയിൽ ചെറിയ ആശങ്ക വളർത്തിയത്. അതാകാം ഒരു അഭിമുഖത്തിൽ ജിത്തു ജോസഫിനോട് ഇക്കാര്യം ഒരു അവതാരകൻ ചോദിക്കുകയും ചെയ്തു.

ADVERTISEMENTS
   

റാം അനൗൺസ് ചെയ്ത സമയത്ത് കോളേജിൽ കയറിയവർ ഇപ്പോൾ കോളേജിൽ നിന്നിറങ്ങി. ജീത്തു സാർ തന്നെ മോഹൻലാലിനെ വെച്ച് മറ്റൊരു ചിത്രം ചെയ്തു. പിന്നീട് ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്തു . എന്നിട്ടും റാം ഇതുവരെയും ഇറങ്ങിയിട്ടില്ല ഇത് കുറച്ച് ആയല്ലോ? എന്നാണ് റാം ഇറങ്ങുന്നത് ഇതായിരുന്നു അവതാരകന്റെ ചോദ്യം

ജിതു ജോസഫ് അതിന് പറഞ്ഞ മറുപടി ഇങ്ങനെയാണ്. ഞാൻ ദയവുചെയ്ത് നിങ്ങളോട് ഒരു കാര്യം പറയാം റാമിന്റെ ചോദ്യങ്ങൾ ഇനി എന്നോടല്ല ചോദിക്കേണ്ടത്. ഇനി അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രൊഡ്യൂസറുറോഡ് ആണ് ചോദിക്കേണ്ടതു.താനും ലാലേട്ടനും മൊത്തം ടീമും നിർമ്മാതാവിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടു റാമിനെ കുറിച്ചുള്ള കാര്യങ്ങൾ നിർമാതാവിനോട് ചോദിക്കുക എന്തായി എന്ന്. ഞങ്ങൾ ഇപ്പോഴും റെഡിയായി ഇരിക്കുകയാണ്. അപ്പോൾ ചിത്രത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ തടസ്സങ്ങൾ ഉണ്ടെന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് ജിത്തു ജോസഫ്.

രമേശ് പി പിള്ളയും സുധൻ സുന്ദരൻ എന്നീ രണ്ടു പേർ ആണ് ആ ചിത്രത്തിൻറെ നിർമ്മാതാക്കൾ എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ചിത്രം ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. എന്നാൽ പൂർണ്ണമായിട്ടും അത് നിർമാതാവിന്റെ തീരുമാനമാണെന്ന് പറയുമ്പോൾ സാമ്പത്തികമായോ മറ്റോ നിർമാതാവുമായ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് സാമ്പത്തിക കാര്യമാണോ എന്ന് അറിയില്ല എന്നുള്ളതാണ് ഇപ്പോൾ വ്യക്തമാകുന്നത്.

മോഹൻലാൽ, തൃഷ, ഇന്ദ്രജിത് സുകുമാരൻ , അനൂപ് മേനോൻ, സംയുക്ത മേനോൻ, ദുർഗാ കൃഷ്ണ, റാച്ചി തഹ്ലാൻ, ആദിൽ ഹുസൈൻ, സിദ്ദിഖ്, ശാന്തിമായ ദേവി, സായികുമാർ, സുമൻ അങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് റാം. കുറച്ചുദിവസം ചിത്രം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോവിഡ് 19 വന്നത് മൂലം ചിത്രം ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇനിയും ചിത്രത്തിന്റെ ഭാവി ഏറെ അനിശ്ചിതത്തിൽ ആണ് എന്നുള്ളതാണ് മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.

ADVERTISEMENTS
Previous articleകാവ്യയെ നിർബന്ധിച്ചതാണ് പക്ഷേ .. മഞ്ജുവിനു അത് നേടണമെന്ന വാശിയുണ്ടായി അവർ വിജയിച്ചു – ഭാഗ്യ ലക്ഷ്മി പറഞ്ഞത്.
Next articleചേട്ടന്റെ നായികയായി എത്തിയാൽ പിന്നെ വച്ചടി വച്ചടി കയറ്റമാണ് :കിടിലൻ മറുപടി നൽകി ദിലീപ് – വീഡിയോ വൈറൽ.