Advertisement
Home MOVIES ഗോപി സുന്ദറിന്റെ കറിവേപ്പിലയെന്നു വിളിച്ചയാൾക്ക് അഭയ ഹിരണ്മയി നൽകിയ കിടിലൻ മറുപടി

ഗോപി സുന്ദറിന്റെ കറിവേപ്പിലയെന്നു വിളിച്ചയാൾക്ക് അഭയ ഹിരണ്മയി നൽകിയ കിടിലൻ മറുപടി

240
ADVERTISEMENTS

സംഗീത സംവിധായകൻ ഗോപി സുന്ദറിൻറെ മ്യൂസിക്കിലൂടെ പിന്നണിഗാന രംഗത്തേക്ക് എത്തിയ ഗായികയാണ് അഭയ ഹിരണ്മയി. ഖല്ബിലെ തേനൊഴുകുന്ന കോഴിക്കോട് എന്ന പ്രശസ്ത ഗാനമാലപിച്ചാണ് അഭയ ഹിരണ്മയി കൂടുതൽ ജന ശ്രദ്ധയാർജ്ജിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകര്മ്യി പങ്ക് വെക്കാറുമുണ്ട്. വളരെ ബോൾഡായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും പങ്ക് വെക്കുന്ന അഭയ ഇപ്പോൾ ഒരു തിരക്കുള്ള മോഡൽകൂടെയാണ് .

2014 ലാണ് പിന്നണി ഗാനരംഗത്തേക്ക് അഭയ ഹിരണ്മയി എത്തിയത്. മലയാള സിനിമയിൽ താരം പാടിയ എല്ലാ പാട്ടുകളും സംഗീത സംവിധാനം ചെയ്തത് ഗോപി സുന്ദർ ആണ്. ഗോപി സുന്ദറുമായുള്ള ആ പരിചയം പിന്നീട പ്രണയമായി മാറിയിരുന്നു. വര്ഷങ്ങളോളം ഇരുവർ ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്നു. ഇരുവരുമൊന്നിച്ചു പൊതു പരിപാടികളിൽ എത്തുന്നത് സർവ്വ സാധാരണമായിരുന്നു.

READ NOW  സഹികെട്ടു അന്ന് ഹലോയിലെ മോഹൻലാലിൻറെ നായിക പാർവതി എന്നോട് ചോദിച്ചു "ഇനി അതും ഞാൻ വീട്ടിൽ നിന്നും കൊണ്ട് വരണോ"? - അക്കഥ ഇങ്ങനെ

ADVERTISEMENTS

എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇരുവരും ബന്ധം അവസാനിപ്പിച്ചിരുന്നു. ഗോപി സുന്ദർ പിന്നീട ഗായികയായ അഭിരാമി സുരേഷുമായി പ്രണയത്തിലായിരുന്നു. ഗോപി സുന്ദറുമായുള്ള ബ്രേക്ക് ആപ്പിന് ശേഷം വലിയ തോതിലുള്ള ക്യാബറെ ആക്രമണങ്ങൾ അബാഹ്യ ഹിരണ്മയി നേരിട്ടിരുന്നു. പലരുടെയും പ്രശ്‌നം അവരുടെ ലീവ് ഇൻ റിലേഷൻഷിപ്പും വസ്ത്ര ധാരണവുമായിരുന്നു. തന്നെ വെർബലി ഹരാസ് ചെയ്യുന്നവർക്ക് ചുട്ട മറുപടി നൽകുന്ന ശീലം അഭയയ്ക്കുണ്ട്. വളരെ ശക്തമായ രീതിയിൽ തന്നെ അവർ പ്രതികരിക്കാറുമുണ്ട്.

ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലുമെല്ലാം വലിയ വിവാദമായിരുന്നു. ഇപ്പോൾ ആ ബന്ധം താരം അവസാനിപ്പിച്ച് വർഷങ്ങൾക്ക് ശേഷവും അതിനെ ചൊല്ലി അവരെ ഹരാസ് ചെയ്യാനുള്ള അമാനസികാവസ്ഥ നമ്മളിൽ പലർക്കും അവശേഷിക്കുന്നുണ് എന്നതാണ് അപഹാസ്യമായ കാര്യം.

അടുത്തിടെ സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിനൊപ്പം ഒന്നയിച്ചു പ്രവർത്തിച്ച അനുഭവം വെളിയപ്പടുത്തിയ അഭയ ഹിരണ്മയി ഇട്ട പോസ്റ്റിനു താഴെയാണ് ഒരാൾ അശ്ലീല കമെന്റിട്ടത്. ഗോപി സുന്ദറിന്റെ കറിവേപ്പില എന്നംയിരുന്നു അയാളുടെ കമെന്റ്. പക്ഷേ പലപ്പോഴും ഇത്തരം കമെന്റുകൾക്ക് ഗോപി സുന്ദർ ഇരയാകുന്നില്ല ഒരു പുരുഷനുമായി ബന്ധപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരു പെണ്ണ് അയാളുടെ എച്ചിലാണ് എന്ന മനസികാവസ്ഥയുള്ള വ്യക്തികളാണ് ഇത്തരം കമെന്റിനു പിന്നിൽ.

READ NOW  ബിക്കിനിയിൽ ചൂടൻ ചിത്രങ്ങളുമായി ദിശ പട്ടാണി – ചിത്രങ്ങൾക്ക് കിടിലൻ കമെന്റുമായി ഭാവി അമ്മായിഅമ്മ

അത്തരത്തിലുള്ള മനസികാവസ്ഥയുള്ള വ്യക്തിക്ക് കൃത്യമായ ഭാഷയിൽ അഭയ ഹിരണ്മയി മറുപടി നൽകുന്നു. അവരുടെ മറുപടി ഇങ്ങനനെയാണ്. ” ഞാൻ ഒരു കറിവേപ്പിലയാണോ അതോ ചൊറിയണമാണോ എന്നറിയാൻ നീ വന്നു എന്റെ മുൻപിൽ നിൽക്കുക . അപ്പോൾ മനസിലാകും. നിന്റെ ഉമ്മയെ ഞാൻ ഒന്ന് ബോധിപിക്കാം അവർ വളർത്തിയപ്പോൾ പിഴച്ചുപോയ ഒരു തെറ്റാണു നീ എന്ന് അവരെ ഞാൻ ഒന്ന് ബോധിപ്പിക്കണമല്ലോ . ഇപ്പൊ കാക്കാസ് മുത്ത് പോയി ഉറങ്ങു എന്നാണ് അഭയ ഹിരണ്മയി കൊടുത്ത മറുപടി.

തന്റെ ജീവിതത്തിൽ വളരെ വലിയ സാധീനമുള്ള വ്യക്തിയാണ് ഗോപി സുന്ദർ എന്ന് അഭയ മുൻപ് പറഞ്ഞിരുന്നു. തന്നെ മുഖ്യധാരയിലേക്ക് എത്തിച്ചത് ഗോപിയാണ് . നിനക്ക് കഴിയും എന്ന ആത്മവിശ്വാസം ആദ്യമായി നൽകിയത് ഗോപി സുന്ദറാണ് എന്ന് അഭയ പറയുന്നു

ADVERTISEMENTS