പ്രിയദർശൻ ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വെട്ടം. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും ചിത്രം പ്രേക്ഷകർ ടിവിയിലും മറ്റും വന്നപ്പോൾ ഏറ്റെടുത്തിരുന്നു. അൺലിമിറ്റഡ് കോമഡിയുടെ ഒരു പാക്കേജ് തന്നെയാണ് ചിത്രം എന്ന് പിന്നീട് പ്രേക്ഷകർ മനസ്സിലാക്കുകയായിരുന്നു ചെയ്തത്.
എന്നാൽ ചിത്രം തീയേറ്ററിൽ പരാജയമായിരുന്നു. ഹാസ്യരാജാക്കന്മാർ എല്ലാവരും ഒരുമിച്ച് അണിചേർന്ന ഒരു ചിത്രം എന്ന് തന്നെ വെട്ടം എന്ന സിനിമയെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. ദിലീപ്, കലാഭവൻ മണി, ഭാവനപൂരി, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, മാമുക്കോയ, ഇന്നസെന്റ്, ബിന്ദു പണിക്കർ, നെടുമുടി വേണു, സുകുമാരി ജനാർഥനൻ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.
ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത് ഊട്ടി ഭാഗങ്ങളിലാണ്. ചിത്രത്തിലെ ഒരു രംഗത്തിൽ ജയറാം എത്തുന്നുണ്ട് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ജയറാമിന്റെ മുഖം കാണിക്കുന്നുമില്ല.
ചിത്രത്തിൽ ശബ്ദവും കൈയും മാത്രമാണ് കാണാൻ സാധിക്കുന്നത്. കലാഭവൻ മണി കാറിലേക്ക് കയറുന്ന ഒരു രംഗത്തിൽ ആ കാർ ഓടിച്ചിരുന്നത് ജയറാം ആണ് എന്ന് കണ്ടുപിടിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ചിത്രത്തിൽ ജയറാമിന്റെ ശബ്ദവും കൈയും കാണാം മുഖം കാണാൻ സാധിക്കുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ ജയറാമിനോട് ചോദിക്കുകയും അതിന് താരം നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
ജയറാമേട്ടൻ വെട്ടത്തിൽ അഭിനയിച്ചിട്ടില്ലേ എന്ന് ചോദിക്കുമ്പോൾ എനിക്ക് ഓർമ്മയില്ല പക്ഷേ ആ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാനും അവിടെയുണ്ട്. ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി അവിടെയുണ്ടായിരുന്നു. അപ്പോഴാണ് പ്രിയന്റെ ചിത്രം അവിടെ നടക്കുന്നത് എന്നായിരുന്നു ജയറാം പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയ ചില വിവരങ്ങള്‍ അനുസരിചു ആ സീനില്‍ വണ്ടിയോടിച്ചത് ജയറാം ആണെന്ന് അവതാരിക മീര അനില്‍ പറയുമ്പോള്‍ ജയറാം നിഷേധിക്കുന്നുമില്ല.
ഒരു രസത്തിന് വണ്ടിയോടിച്ചത് ജയറാം ആണ് എന്ന് അവതാരിക പറയുമ്പോൾ ജയറാം ഇങ്ങനെയാണ് മറുപടി പറയുന്നത്. ജയറാമിന്റെ വാക്കുകൾ നിന്നും ആ ഒരു കഥാപാത്രമായി എത്തിയത് ജയറാം തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുമുണ്ട്. കാലങ്ങൾക്കപ്പുറമാണ് വെട്ടം എന്ന ചിത്രത്തിന് ആരാധകർ വർദ്ധിച്ചത്. ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയായിരുന്നു ചെയ്തത്. ഈ ചിത്രം എന്തുകൊണ്ട് തിയേറ്ററിൽ പരാജയപ്പെട്ടു എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുകയാണ്.