Advertisement
Home MOVIES Malayalam ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ എനിക്ക് മറ്റൊരാളെ ഇഷ്ടപ്പെടും. അപ്പോൾ നിങ്ങൾ അടുത്ത മുറിയിൽ...

ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ എനിക്ക് മറ്റൊരാളെ ഇഷ്ടപ്പെടും. അപ്പോൾ നിങ്ങൾ അടുത്ത മുറിയിൽ കിടക്കേണ്ടി വരും തന്റെ ബന്ധങ്ങളെ കുറിച്ച് കനി കുസൃതി പറയുന്നത്

9211
ADVERTISEMENTS

സോഷ്യൽ ആക്ടിവിസ്റ്റും വളരെ തുറന്നു ചിന്താഗതിക്കാരുമായ മൈത്രേയൻ ഡോക്ടർ ജയശ്രീ ദമ്പതികളുടെ ഏക മകളാണ് നടി കുസൃതി. ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയെടുത്ത താരമാണ് കനി കുസൃതി. വളരെ വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളും സാമൂഹ്യ വീക്ഷണങ്ങളും ഉള്ള ഒരു കുടുംബമാണ് കനിയുടേത്. അതുകൊണ്ടുതന്നെ കനിക്കും അത്തരത്തിൽ വളരെ സ്വതന്ത്രമായ ചിന്തകളും വ്യത്യസ്തമായ ആശയങ്ങളുമാണ് ജീവിതത്തെ കുറിച്ചുള്ളത്.

ഓപ്പൺ റിലേഷൻഷിപ്പുകൾ ആണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് കനികുസൃതി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും മൈത്രേയനെയും ജയശ്രീയും പോലെയുള്ള രക്ഷകർത്താക്കളുടെ കുട്ടി അത്തരത്തിൽ ചിന്തിക്കുകയുള്ളൂ എന്ന് അവരിരുവരെയും കുറിച്ച് കുറിച്ച് അറിയുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ്.

2019 ൽ ഇറങ്ങിയ ബിരിയാണി എന്ന ചിത്രത്തിൽ വളരെ ബോൾഡ് ആയ രംഗങ്ങളാണ് കനി അഭിനയിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രം പുരസ്ക്കാരം കനി ക്ക് ലഭിച്ചത്. ഏകദേശം പൂർണമായും നഗ്നമായ രീതിയിലായിരുന്നു ഈ ചിത്രത്തിൽ കനി അഭിനയിച്ചത്. വലിയ രീതിയിലുള്ള വിമർശനങ്ങളും ആ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ADVERTISEMENTS

കിറുക്കൻ എന്ന ചിത്രമാണ് കനിയുടേതായി അവസാനം റിലീസ് ആയ ചിത്രം. ജീവിതത്തെ വളരെ വ്യത്യസ്ത തലത്തിൽ നോക്കി കാണുന്ന കൊണ്ട് തന്നെ അവരുടെ അഭിപ്രായങ്ങളും അത്തരത്തിൽ പൊതു സമൂഹത്തിന് പലപ്പോഴും അംഗീകരിക്കാൻ പറ്റാത്തതാണ്. അതിന്റെ പേരിൽ അതിശക്തമായ സൈബർ ആക്രമണങ്ങളും കനി കുസൃതി നേരിടുന്നുണ്ട്. അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും തുറന്നുപറയുന്ന ഒരു അഭിമുഖം അടുത്തിടെ കനി കൊടുത്തിരുന്നു. അതിൽ ജീവിതത്തിലെ എപ്പോഴെങ്കിലും അമ്മയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്ന് ചോദ്യത്തിന് കനി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

READ NOW  അതിനു ആ പെണ്ണ് ആണിനെ പോലിരിക്കുവല്ലേ ? മമ്മൂക്ക ചോദിച്ചു- ശോഭനയ്ക്ക് പകരം മറ്റൊരു നായികയെ നോക്കാൻ പറഞ്ഞു - പക്ഷെ ആ സിനിമയിൽ പിന്നെ നടന്നത്.

ഒരു പത്തുമുപ്പതു വയസ്സുവരെ ഒരിക്കൽപോലും ഒരു കുട്ടിയെ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. നമ്മൾ ഒരു റിലേഷൻഷിപ്പിൽ ആകുമ്പോൾ ഒരിക്കലും കുട്ടിയുണ്ടാക്കാൻ നമ്മൾ ശ്രമിക്കില്ലല്ലോ. ചിലപ്പോൾ നമ്മൾ ഒരുമിച്ച് താമസിക്കാൻ കൂടി സാധ്യതയില്ല. അത്തരം സാഹചര്യത്തിൽ എങ്ങനെ ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കും. ആദ്യമൊക്കെ ഒരു റിലേഷൻഷിപ്പിനെ കുറിച്ചുള്ള തൻറെ വീക്ഷണം വളരെ വ്യത്യസ്തമായിരുന്നു. വേണമെങ്കിൽ ഒരുമിച്ച് ജീവിക്കാം പക്ഷേ ഒന്ന് രണ്ട് വർഷം കഴിയുമ്പോൾ തനിക്ക് മറ്റൊരാളെ ഇഷ്ടപ്പെടും. അപ്പോൾ അയാൾ വരും അപ്പോൾ നിങ്ങൾ അടുത്ത മുറിയിൽ കിടക്കേണ്ടി വരും. എ അങ്ങനെയാണ് അന്ന് തനിക്ക് റിലേഷൻഷിപ്പുകൾ ഉള്ളവരോട് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോൾ അത്തരം ചിന്താഗതിയിൽ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെന്നും കുറച്ചുകൂടി ബെറ്റർ ആയിട്ടുണ്ടെന്നും കനി കുസൃതി പറയുന്നു.

തനിക്ക് 30 വയസ്സുള്ള സമയത്ത് നാടകത്തിൽ അഭിനയിക്കുന്ന സമയത്ത് അവിടെ വച്ച് ഒരാളെ കണ്ടപ്പോഴാണ് ആദ്യമായി ഒരു കുട്ടിയെ അയാൾക്കൊപ്പം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചത്. പക്ഷേ ആ വ്യക്തിക്ക് ഒരു ഉമ്മ കൊടുക്കണം എന്ന് പോലും തനിക്ക് താൽപര്യമില്ലായിരുന്നു ആരെങ്കിലും ഒരു കുഞ്ഞിനെ ഉണ്ടാക്കി കയ്യിൽ വെച്ച് തന്നാൽ മതി എന്നുള്ള തരത്തിലുള്ള ചിന്തയായിരുന്നു തനിക്ക്. കല്യാണം കഴിഞ്ഞ വ്യക്തികളോ മോണോഗാമസ് റിലേഷൻഷിപ്പിൽ ഉള്ളവരോട് ബന്ധം ഉണ്ടാക്കാൻ താല്പര്യമില്ല. ഒരു പങ്കാളിയെ മാത്രം ആഗ്രഹിക്കുന്ന വ്യക്തികലോഡ് താല്പര്യമില്ല , വിവാഹം കഴിഞ്ഞവരോട് ബന്ധം വേണ്ട എന്ന് പറയാൻ കാരണം അപ്പുറത്തുള്ള സ്ത്രീയുടെ വിഷമം കാണേണ്ടി വരുന്ന ഒരു കള്ളത്തരമാണ് അതിന് കാരണം. തനിക്ക് അന്നേരം കുഞ്ഞു വേണമെന്ന് തോന്നിയ ആൾ ഒരു പങ്കാളി ഉള്ള ആളായതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. അല്ലെങ്കിൽ ചിലപ്പോൾ അയാളുമായി ഒരു കുട്ടിയെ ഉണ്ടാക്കിയേനെ . പിന്നെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും കനി വ്യക്തമാക്കുന്നുണ്ട്.

READ NOW  മമ്മൂട്ടിയുടെ ആ ഭാവപ്രകടനം കണ്ടു ഞാൻ എന്റെ ഡയലോഗ് പോലും പറയാൻ മറന്നു കെ പി എ സി ലളിത അന്ന് പറഞ്ഞത്

പിന്നെ കനി തൻറെ ദീർഘകാല പങ്കാളിയായ ആനന്ദിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ആനന്ദിനോട് ഒപ്പം ആണെങ്കിൽ തനിക്കൊരു കുട്ടി ഉണ്ടാക്കാൻ സാധിക്കുമെന്ന് ഒരുപക്ഷേ ആനന്ദിനെ ഒപ്പം മാത്രമേ തനിക്ക് ഒരു കുട്ടി ഉണ്ടാകാൻ സാധിക്കുമായിരുന്നുള്ളു എന്നും കനി കുസൃതി പറയുന്നു. ഇപ്പോൾ ഏകദേശം 38 വയസ്സായി കുറച്ചു പൈസ എടുത്ത് തന്റെ എഗ്ഗ് ഫ്രീസ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട് എന്നും ഭാവിയിൽ ഒരു കുട്ടിയെ ഉണ്ടാക്കണമെന്ന് തോന്നിയാലോ അതല്ലെങ്കിൽ മറ്റാർക്കെങ്കിലും ഡോണെറ്റ് ചെയ്യാനോ വേണ്ടിയാണു അങ്ങനെ ചെയ്തതെന്ന് പറയുന്നു. ഒരു കുഞ്ഞിനെ വളർത്താനുള്ള മാനസികമായ സാമ്പത്തികമായുള്ള സ്ഥിരത തനിക്ക് കൈവരുന്ന സമയത്ത് അതിനെക്കുറിച്ച് ആലോചിക്കാം എന്നും ഒരുപക്ഷേ ചിലപ്പോൾ ഭാവിയിൽ കുട്ടിയെ ദത്തെടുക്കാൻ വരെ സാധ്യതയുണ്ടെന്ന് കനി പറയുന്നു.

കനിയുടെ ദീർഘകാല പങ്കാളിയാണ് ആനന്ദ് ഗാന്ധി ചലച്ചിത്ര നിർമ്മാതാവും സംരംഭകകനുമാണ് . ആനന്ദ ഗാന്ധിയുമായി വർഷങ്ങളായി ലിവിൻ റിലേഷൻഷിപ്പിലാണ് കനികുസൃതി. അദ്ദേഹത്തിനു ഒന്നിൽ കൂടുതൽ പങ്കാളികൾ വേണമെന്ന് നിർബന്ധമുള്ള ആളല്ല . അദ്ദേഹം മോണോഗാമസ് ആയ വ്യക്തിയാണ് . പല പങ്കാളി എന്ന രീതി അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ താൻ വളരെ ഓപ്പണായി ചിന്തിക്കുന്ന ഒരാളാണ്. ഓപ്പൺ ആയ റിലേഷൻഷിപ്പുകളാണ് താൻ ആഗ്രഹിക്കുന്നത് . അത് ആനന്ദിനോട് താൻ തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് താൽപര്യമുണ്ട് അതുകൊണ്ടാണ് ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞത് . അതുകൊണ്ടുതന്നെ ആനന്ദ് പിന്നീട് തനിക്ക് ചേർന്ന ഒരു പങ്കാളിയെ കണ്ടെത്തി. ഇപ്പോൾ തനിക്ക് അദ്ദേഹത്തോട് സഹോദര ബന്ധമാണ് കുസൃതി പറയുന്നു പറയുന്നു.

READ NOW  മുസ്ലിം അല്ലാത്ത ഉമ്മൻ ചാണ്ടിയും ഹിന്ദുവായ മോഹൻലാലുമൊക്കെ നരകത്തിലാണെന്ന് അവർ വിശ്വസിക്കുന്നു. യുവ സംവിധായകൻ ഷാജഹാന്റെ വാക്കുകൾ വൈറലാവുന്നു. ഒപ്പം സിനിമ യാത്രയിലെ അനുഭവങ്ങളും

ആനന്ദ് ഇപ്പോൾ തന്റെ പുതിയ പങ്കാളിയുടെ ഒപ്പമാണ് താമസിക്കുന്നത്. പക്ഷേ തനിക്ക് ഇപ്പോഴും ആനന്ദിനോട് ഒപ്പം താമസിക്കണമെന്നും എല്ലാ കാര്യങ്ങളുംഅദ്ദേഹത്തോട് തുറന്നു പറയണം എന്നും ആഗ്രഹമുണ്ട്. എനിക്ക് കാര്യങ്ങൾ തുറന്നു പറയാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത് എന്നും പറയുന്നുണ്ട്. ആനന്ദ് ആ രീതിയിൽ തന്നെയാണ് ഇപ്പോഴും സഹകരിക്കുന്നത്. ബന്ധങ്ങളിൽ കള്ളത്തരം കാണിക്കാൻ തോന്നിയിട്ടില്ലാന്ന്. കന്നി കുസൃതി വ്യക്തമാക്കുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും താൻ തന്റെ പങ്കാളികളോട് തുറന്നു പറയാറുണ്ട്. യോജിച്ച് പോകുന്ന ആൾ ആണെങ്കിൽ മുന്നോട്ടുപോകുന്നു അതല്ലെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാറുണ്ട്.

ADVERTISEMENTS