റിയൽ ലവ് പരാജയപ്പെട്ട ആളാണ് ഞാൻ -ചിലതിനു ഒന്നും പകരമാവില്ല – മനസ്സ് തുറന്നു ദിലീപ് പറഞ്ഞത്

20207

ഒരുകാലത്ത് മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച മലയാള നടനാണ് ദിലീപ്. കരിയറിൽ ഏറ്റവും മികച്ച കോമഡി ചിത്രങ്ങൾ ഒരുക്കി അദ്ദേഹം പ്രേക്ഷകരുടെ ഒന്നടങ്കം ജനപ്രിയ നായകനായി മാറുകയും ചെയ്തു. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത കലാകാരൻ. ഒരു നടൻ മാത്രമല്ല നിർമ്മാതാവ് ,വിതരണക്കാരൻ, തീയറ്റർ ഉടമ അങ്ങനെ പല മേഖലയിലും അദ്ദേഹം വിജയ്കോടി പാറിച്ചിരുന്നു.

മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി ചിത്രങ്ങളുടെ ഭാഗമായ ദിലീപ് പക്ഷേ വ്യക്തി ജീവിതത്തിൽ വലിയ വിവാദങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നത്. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് ഓരോ ദിവസവും അദ്ദേഹം വഴുതി വീഴുകയായിരുന്നു. ആദ്യഭാര്യ മഞ്ജുവാര്യരുമൊത്തുള്ള വിവാഹബന്ധം വേർപെടുത്തിയ സമയം മുതൽ വലിയ തോതിലുള്ള സോഷ്യൽ മീഡിയ സൈബർ ആക്രമണങ്ങളാണ് ദിലീപ് നേരിട്ടത്.

ADVERTISEMENTS

ദിലീപിനെതിരെ കാലങ്ങളായിയുള്ള പ്രധാന ഗോസിപ്പായിരുന്നു ദിലീപും കാവ്യ മാധവനും തമ്മിലുള്ള പ്രണയവും മഞ്ജുവിന് അതിലുള്ള എതിർപ്പും . അങ്ങനെയൊക്കെയുള്ള വാർത്തകൾ ഒരു സമായതു സ്ഥിരമായിരുന്നു. മഞ്ജുമായി വിവാഹബന്ധം വേർപ്പെടുത്തി നാളുകൾക്ക് ശേഷം ദിലീപ് കാവ്യമാധവന്റെ വിവാഹം ചെയ്തതോടെ കൂടി ആരോപണങ്ങൾ അതിശക്തമായയി. കാവ്യയുമായുള്ള അവിഹിതബന്ധം മൂലമാണ് ദിലീപ് മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നത് എന്ന തരത്തിലുള്ള വാർത്തകൾ വന്നു.

എന്നാൽ ഇന്നും ദിലീപ് പറയുന്ന ഒരു കാര്യം താനും മഞ്ജുമായുള്ള വിവാഹബന്ധം വേർപെട്ടു പോകാൻ കാരണം ഒരിക്കലും കാവ്യയല്ല എന്നുള്ളതാണ്. അത് തനിക്കെതിരെ ഒരു വിഭാഗം പടച്ചുവിട്ട ഒരു വലിയ നുണക്കഥയായിരുന്നു എന്നാണ് ദിലീപ് ഇപ്പോളും പറയുന്നത് . എന്നെങ്കിലും ഇതിന്റെ സത്യം പുറത്തുവരും എന്നും ദിലീപ് പറയുന്നുണ്ടായിരുന്നു.

തൻറെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയാക്കപ്പെട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങളും പ്രയാസങ്ങളും അറിഞ്ഞുകൊണ്ട് പലപ്പോഴും പലരും തന്നോട് ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ നോർമലായിരിക്കാൻ സാധിക്കുന്നതെന്ന് . എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നതെന്ന് താൻ ചോദിച്ചപ്പോൾ അവരൊക്കെ പറഞ്ഞത് സോഷ്യൽ മീഡിയ നിങ്ങളെ അറ്റാക്ക് ചെയ്യുന്ന രീതി കാണുമ്പോൾ ആർക്കും തോന്നിപ്പോകും നിങ്ങൾ ഇപ്പോൾ ഒരു ഭ്രാന്തന്റെ അവസ്ഥയിൽ ആയിരിക്കുമെന്ന്. ദിലീപ് ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇത്.

READ NOW  അഭിനയിക്കുന്നത് ഞാനാണെന്ന് അറിയുമ്പോൾ ചില രംഗങ്ങൾ വരും - ബെഡ്റൂം രംഗങ്ങൾ ചെയ്തപ്പോൾ ഉണ്ടായത് - സാധിക പറഞ്ഞത്.

തന്റെ വ്യക്തി ജീവിതത്തിൽ എന്താണ് സംഭവിച്ചത് അറിയാതെയാണ് ആൾക്കാർ തന്നെ കുറ്റപ്പെടുത്തുന്നതെന്നും സോഷ്യൽ മീഡിയയിൽ കഥകൾ ഉണ്ടാക്കിവിടുന്നത് പല അഭിമുഖങ്ങളിലും ദിലീപ് പറഞ്ഞിട്ടുണ്ട്, മഞ്ജുമൊത്തുള്ള ബന്ധം വേർപെട്ടത് മുതലാണ് ദിലീപിന്റെ ലൈഫിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടത്. പിന്നീട് ദിലീപിന് മാത്രമല്ല അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവനും അത് നേരിട്ടിരുന്നു. കാവ്യ സൈബർ ആക്രമണം ഭയന്ന് തന്റെ സോഷ്യൽ മീഡിയയുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിരിക്കുകയാണ് ഇപ്പോഴും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് പ്രതിയാക്കപ്പെട്ടതോടുകൂടി ആക്രമണങ്ങൾ കടുക്കയും ചെയ്തു ഇപ്പോഴും കോടതിയിൽ ഇരിക്കുകയാണ് ആ കേസ് ഇതോടൊപ്പം തന്നെ തുടരെയുള്ള ദിലീപ് ചിത്രങ്ങളുടെ പരാജയവും അദ്ദേഹത്തിന് വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പലപ്പോഴും പല അഭിമുഖങ്ങളിലും കരഞ്ഞു പോകുന്ന സാഹചര്യം പോലും ദിലീപിന് ഉണ്ടായിട്ടുണ്ട്. താനും കുടുംബവും കടന്നുപോകുന്ന മാനസികാവസ്ഥ ആർക്കും മനസ്സിലാവുന്നതാണ് എന്ന് ദിലീപ് പറയുന്നുണ്ട്.

ഇപ്പോൾ അടുത്തിടെ തന്റെ ഏറ്റവും പുതിയ ചിത്രം റിലീസ് ചെയ്ത സമയത്ത് അദ്ദേഹം ജിഞ്ചര്‍ മീഡിയ യുട്യൂബ് ചാനലിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പുതിയ ചർച്ചാവിഷയം ആയിരിക്കുന്നത്. പലരും അതിനെ ഒരു കുറ്റസമ്മതം ഏറ്റുപറച്ചിൽ എന്ന നിലയിലേക്ക് കാണുന്നുണ്ട്. എങ്കിലും അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് വ്യക്തമാക്കാതെയുള്ള സൈബർ ആക്രമണങ്ങളാണ് പലരും നടത്തുന്നത്.

READ NOW  എനിക്ക് പോലും ഇല്ലാത്ത പല ഗുണങ്ങളും വിനായകനുണ്ട് ; വിനായകൻ വളരെ അച്ചടക്കമുള്ള നടനാണ്; കഥയുമായി തന്നെ സമീപിക്കുന്നവരോട് മമ്മൂട്ടിക്ക് ഒന്നേ പറയാനുള്ളൂ

തന്റെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. പ്രണയമില്ലാത്ത മനുഷ്യർ ഉണ്ടോ എന്നും, പ്രണയം ഇല്ലെങ്കിൽ നമ്മളൊക്കെ വല്ലാതെ മെക്കാനിക്കൽ ആയി പോകുമെന്നും പ്രണയത്തിന് പ്രായമില്ലെന്നും ഒക്കെ ദിലീപ് പറഞ്ഞത്. അദ്ദേഹത്തിൻറെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്കൂൾ കാലയളവിലെ ഒരു പ്രണയത്തെ കുറിച്ച് പറയുന്നുണ്ട്. പക്ഷേ അതൊക്കെ ആ സമയത്തുണ്ടാകുന്ന ഒരു ക്രഷോ മറ്റോ ഒക്കെയാണ്.

എന്നാൽ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തിൽ താൻ പരാജയപ്പെട്ട വ്യക്തിയാണ് എന്നും ആ വേദന ഇപ്പോഴും തന്റെ ഉള്ളിൽ താൻ കൊണ്ടുനടക്കുന്നുണ്ട് എന്ന് അത് എല്ലാ കാലവും അങ്ങനെ തന്നെ ഉണ്ടായിരിക്കുമെന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ പ്രണയം എന്നുള്ളതു ദിലീപ് മഞ്ജുവും തമ്മിലുള്ള പ്രണയവും വിവാഹവും ആണെന്നും ഒരുപക്ഷേ ദിലീപ് അത് തന്നെ ആകാം ഉദ്ദേശിച്ചത് എന്നാണ് പലരും പറയുന്നത്.

തുടർന്ന് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വലിയ ചർച്ചയ്ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട് ഈ വീഡിയോയുടെ ക്ലിപ്പുകൾ കട്ട് ചെയ്ത് ചേർത്തുവെച്ചുകൊണ്ട് ഉള്ള ക്ലിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട് തുടർന്നുള്ള അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ഒരു പ്രധാന കാര്യം.

ജീവിതത്തിലെ റിയൽ ലവ് എന്ന് പറയുന്നത് പരാജയപ്പെട്ട ഒരാളാണ് താൻ. അത് എന്നും ഇപ്പോഴും ഒരു വേദനയായി അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്അത് എപ്പോഴും അങ്ങനെ തന്നെയാണ്. ലൗവിൽ ഒരു നഷ്ടം സംഭവിക്കുമോ ഒരു പരാജയം സംഭവിക്കുമ്പോൾ ഒക്കെ അതൊരു വേദനയായി എന്നും അങ്ങനെ നമ്മുടെ കൂടെ കാണും. പിന്നെ നമ്മൾ അതിൽ നിന്ന് എങ്ങനെയെങ്കിലും മാറാൻ രക്ഷപ്പെടാൻ വേണ്ടി വെപ്രാളത്തിൽ ചിലപ്പോൾ പെട്ടെന്ന് മറ്റൊരു പ്രണയത്തിലൊക്കെ ചാടി കയറി പിടിക്കും. നമ്മളെ സ്നേഹിക്കാൻ ഒരാൾ ഉണ്ടാകുക നമുക്ക് എന്ത് കാര്യങ്ങൾ സംസാരിക്കാനും നമ്മുടെ ദുഃഖങ്ങൾ പങ്കുവെക്കാനും ഒരാളുണ്ടാവുക എന്നുള്ളത് ഏതൊരു ആണിനും പെണ്ണിനും അനിവാര്യമായ ചില കാര്യങ്ങളാണ്.

READ NOW  പൃഥ്വിരാജിനോട് ബഹുമാനം തോന്നിയത് ഈ ഒരു കാര്യത്തിലാണ് - സംഭവം പറഞ്ഞു നാദിര്‍ഷ

ജീവിതത്തിലുള്ള ആ നഷ്ട പ്രണയദി ആ പ്രണയത്തെ കുറിച്ചുള്ള ഓർമ്മകളും കാര്യങ്ങളുമൊക്കെ ജീവിതത്തിൽ വരുമ്പോൾ അതിനെ എങ്ങനെ ഒഴിവാക്കി വിടും. അതിൽ നിന്ന് രക്ഷപെടാൻ എന്താണ് ചെയ്യുക എന്ന് അവതാരകന്റെ ചോദ്യത്തിന് ദിലീപ് പറഞ്ഞു മറുപടി ഇങ്ങനെ

ചിലതിനു നമുക്ക് പകരമില്ലല്ലോ. റ്റൊന്ന് വരുമ്പോൾ അത് എന്നെന്നേക്കുമായി ഉപേക്ഷിക്കുക അങ്ങനെയൊന്നുമില്ല എല്ലാം ഒരു കോംപ്രമൈസ് മാത്രമായിരിക്കും. പിന്നീടങ്ങോട്ട്അതിനെയും ഇതിനെയും തമ്മിൽ ചിലപ്പോൾ ഒരിക്കലും താരതമപ്പെടുത്താൻ കൂടി പറ്റാത്ത അവസ്ഥ ഉണ്ടാകും. ചിലപ്പോൾ വളരെ ചുരുക്കം ചില ബന്ധങ്ങൾ ആദ്യത്തേതിലും മികച്ചതും ആകാം പക്ഷേ അത് വളരെ റെയർ ആയിരിക്കും എന്നും ദിലീപ് പറയുന്നു. നമ്മുടെ അനുഭവങ്ങളാണ് ഏതു പ്രണയമാണ് നല്ലത് എന്ന് കണ്ടുപിടിക്കുന്നത് എന്ന് ദിലീപ് പറയുന്നു.

താരം പറയുന്നത് മഞ്ജു വാര്യരെ കുറിച്ചാണ് എന്നൊക്കെയാണ് പലരും കമെന്റ് ചെയ്യുന്നത്. മഞ്ജുവാണ് ആ ഏറിയാൽ ലവ് എന്ന രീതിയിൽ പല കമെന്റുകളും വരുന്നുണ്ട്. അതല്ല അദ്ദേഹ ജനറൽ ആയി പറഞ്ഞതാണ് എന്നുംപലരും പറയുന്നുണ്ട്.

ADVERTISEMENTS