Advertisement
Home MOVIES Malayalam നസീർ മരിച്ച സമയത്തെ ജയഭാരതിയുടെ അപൂർവമായ ചിത്രം ഇതാ – ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ പറഞ്ഞത്

നസീർ മരിച്ച സമയത്തെ ജയഭാരതിയുടെ അപൂർവമായ ചിത്രം ഇതാ – ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ പറഞ്ഞത്

137885
ADVERTISEMENTS

മലയാള സിനിമയുടെ ഒരു അത്ഭുതപ്രതിഭാസം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് പ്രേംനസീർ. അദ്ദേഹത്തിന്റെ ആരാധകനിരയെ ഒരിക്കലും വിവേചിക്കാൻ പോലും സാധിക്കില്ല. അത്രത്തോളം ആരാധകനിരയെ സ്വന്തമാക്കിയ ഒരു വ്യക്തിയായിരുന്നു നസീർ.

ഒരു മികച്ച നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയും സഹപ്രവർത്തകരോട് വലിയ ഇഷ്ടം പുലർത്തുന്ന ഒരു വ്യക്തിയുമായിരുന്നു നസീർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണസമയത്ത് നിരവധി ആളുകളാണ് വേദനിച്ചത്.  അദ്ദേഹത്തിന്റെ മരണം പല ആരാധകർക്കും ഉൾക്കൊള്ളാൻ പോലും സാധിച്ചിരുന്നില്ല മലയാളികളെ ഇത്രത്തോളം തകർത്തു കളഞ്ഞ ഒരു മരണം പിന്നീട് സംഭവിച്ചിട്ടില്ല എന്നു പറയുന്നതാണ് സത്യം. കേരളത്തിലെ 14 ജില്ലകളിൽ നിന്നും ഒരു നടനുവേണ്ടി എല്ലാവരും ഒരേ പോലെ കരഞ്ഞത് നസീറിന്റെ മരണ ദിവസമായിരുന്നു.

ADVERTISEMENTS

ഒരിക്കൽപോലും നസീറിനെ നേരിട്ട് കണ്ടിട്ടില്ലാത്ത നസീറിനോട് സംസാരിച്ചിട്ടില്ല ആരാധകർക്ക് അത്രത്തോളം വേദന അദ്ദേഹത്തിന്റെ മരണം സമ്മാനിച്ചു എങ്കിൽ അദ്ദേഹത്തിന് ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകരുടെ അവസ്ഥ എന്തായിരിക്കും.

READ NOW  ലോകത്ത് അങ്ങനെ ആർക്കും ആലോചിക്കാൻ പറ്റില്ല. ഞാൻ അങ്ങനെ ഒരു പൊട്ടൻ. മമ്മൂട്ടി നിലപാടുകളുടെ രാജാവ് എന്ന് സോഷ്യൽ മീഡിയ.

ഈ ഒരു വാർത്ത കേട്ട നിമിഷം തന്നെ അവർ തകർന്നു പോയിട്ടുണ്ടാവും എന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ ഇതുവരെ ആരും കാണാത്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നസീർ മരിച്ചു എന്ന് അറിഞ്ഞ പൊട്ടിക്കരഞ്ഞുകൊണ്ട് നിൽക്കുന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകയും നടിയുമായ ജയഭാരതിയുടെ ചിത്രമാണ് ഇത്.

നസീർ മരണപ്പെട്ടു എന്ന് അറിഞ്ഞുകൊണ്ട് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവരുന്ന ജയഭാരതിയുടെ ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മലയാള മനോരമയുടെ ഫോട്ടോഗ്രാഫറായ പി മുസ്തഫയാണ് ഈ അപൂർവ ചിത്രം പകർത്തിയിരിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് പിന്നീട് മുസ്തഫ പറഞ്ഞത് ഇങ്ങനെയായിരുന്നു. ആ സമയത്ത് താൻ അവിചാരിതമായാണ് അവിടെ ചെല്ലുന്നത്.

തമിഴ്നാട് തിരഞ്ഞെടുപ്പിന്റെ ഫോട്ടോ എടുക്കുവാൻ വേണ്ടിയാണ് അവിടേക്ക് എത്തുന്നത്. നസീർ മരിച്ചത് അറിഞ്ഞാണ് അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയിലേക്ക് എത്തുന്നത്. അവിടേക്ക് ഗേറ്റ് കടന്ന് ചെന്നപ്പോൾ തന്നെ കാണുന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകയും നടിയുമായിരുന്ന ജയഭാരതി പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വരുന്നതാണ്.

READ NOW  തന്റെ ലിസ്റ്റിലുള്ള മികച്ച നടന്മാര്‍ ആരൊക്കെ : ഈ മലയാളം സൂപ്പര്‍ താരത്തെ ഒഴിവാക്കി ജഗതി - കാരണം എന്ത്.

ആ ചിത്രങ്ങൾ കാണാം..

അങ്ങനെയാണ് ഈ വ്യത്യസ്തമായ ചിത്രം പകർത്തിയത് എന്നാണ് മുസ്തഫ പറയുന്നത് ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ADVERTISEMENTS