Advertisement
Home MOVIES Malayalam അതറിഞ്ഞപ്പോൾ രണ്ടിനേം വെടിവച്ചു കൊല്ലാൻ തോന്നി – അവർക്കെന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ സന്തോഷിക്കും –...

അതറിഞ്ഞപ്പോൾ രണ്ടിനേം വെടിവച്ചു കൊല്ലാൻ തോന്നി – അവർക്കെന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ സന്തോഷിക്കും – ആര്യ അന്ന് പറഞ്ഞത്.

48
ADVERTISEMENTS

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയും പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയപ്പോൾ ആര്യയുടെ ആരാധകരെല്ലാം താരത്തിനെതിരെ തിരിയുന്ന സാധ്യതയാണ് കാണാൻ സാധിച്ചിരുന്നത്.

തനിക്ക് ഒരു പ്രണയമുണ്ട് എന്ന് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വച്ച് തുറന്നു പറഞ്ഞ ആര്യ പിന്നീട് ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ആ പങ്കാളി തന്നെ തേച്ചു എന്ന് പറയുകയായിരുന്നു ചെയ്തത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ നിമിഷം തന്നെ താൻ ആദ്യം വിളിച്ചത് അദ്ദേഹത്തെ ആയിരുന്നു എന്നാൽ അദ്ദേഹം അപ്പോൾ ഫോൺ എടുത്തില്ല.

അദ്ദേഹം ഫോൺ എടുക്കാതിരുന്നപ്പോൾ തന്നെ താൻ വല്ലാത്തൊരു അവസ്ഥയിലേക്ക് മാറിപ്പോയിരുന്നു. ആ രാത്രിയിൽ ഉറങ്ങാൻ പോലും തനിക്ക് സാധിച്ചിരുന്നില്ല. നാലഞ്ച് പ്രാവശ്യം തുടർച്ചയായി അദ്ദേഹത്തെ ഫോൺ വിളിക്കാൻ തുടങ്ങി. ആ സമയത്താണ് അദ്ദേഹം തന്റെ ഫോൺ അറ്റൻഡ് ചെയ്യാതെ തിരിച്ചു വിളിക്കുന്നത്.

ADVERTISEMENTS
READ NOW  ദിലീപിനെ കൊച്ചാക്കാൻ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകന്റെ ശ്രമം - അത് തകർത്തു അച്ഛനെ രക്ഷിച്ചത് മകൾ മീനാക്ഷി - സംഭവം ഇങ്ങനെ

വളരെ സന്തോഷത്തോടെ എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ട ആളോട് ആയിരുന്നില്ല ആ നിമിഷം ഞാൻ സംസാരിച്ചിരുന്നത്. ഞാനെന്റെ മകളെ പോലും വിളിക്കാതെയാണ് അദ്ദേഹത്തെ ആദ്യം വിളിച്ചത്. എന്നാൽ ആ സമയത്ത് അദ്ദേഹം എന്നോട് വേറൊരു രീതിയിലാണ് ഇടപ്പെട്ടത്.. അതന്നെ ഒരു ട്രോമയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചു. ഞാൻ പിന്നീട് ഡിപ്രഷനിലേക്ക് പോയിരുന്നു.

കോവിഡ് സമയമാണ് എന്നതുകൊണ്ട് തന്നെ ദുബായിൽ ആയിരുന്ന അദ്ദേഹത്തെ കാണാൻ എനിക്ക് പോകാനും സാധിച്ചിരുന്നില്ല. ഞാൻ ഫോൺ വിളിച്ചത് കേട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു എന്ന് ഒരു ഒഴുക്കൻ മറുപടിയാണ് അദ്ദേഹം എനിക്ക് തന്നത്.

ആ മറുപടിയിൽ നിന്ന് തന്നെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.. പിന്നീടാണ് അദ്ദേഹം മറ്റൊരു ബന്ധത്തിലാണ് എന്ന് ഞാൻ അറിഞ്ഞത്. അതും എന്റെ സുഹൃത്തിനെ തന്നെയായിരുന്നു അദ്ദേഹം ഡേറ്റ്  ചെയ്തത്.

READ NOW  സെറ്റിൽ അച്ചടക്കം പാലിക്കാത്ത നടിയാണ് മീര ജാസ്മിൻ എന്ന് പറയുന്നു - മീര ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ.

രണ്ടുപേരുടെയും വിവരങ്ങൾ അറിഞ്ഞപ്പോൾ അവരെ വെടിവെച്ചു കൊല്ലണം എന്നാണ് എനിക്ക് ആ നിമിഷം തോന്നിയത്. എന്തൊക്കെ പറഞ്ഞാലും ഈ ലോകത്തിൽ അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായി എന്ന് അറിഞ്ഞാൽ ഞാൻ സന്തോഷത്തോടെ തന്നെ നിൽക്കും കാരണം ആ കാര്യം എനിക്ക് സന്തോഷം പകരുന്നതായിരിക്കും.

ADVERTISEMENTS