Advertisement
Home MOVIES Malayalam പരീക്ഷണാടിസ്ഥാനത്തിൽ സിനിമകൾ ചെയ്യാൻ എപ്പോഴും താൽപര്യം കാണിക്കുന്നത് അദ്ദേഹമാണ് – മറ്റെയാള്‍ക്ക് അത് ഒരു വെപ്രാളമാണ്.

പരീക്ഷണാടിസ്ഥാനത്തിൽ സിനിമകൾ ചെയ്യാൻ എപ്പോഴും താൽപര്യം കാണിക്കുന്നത് അദ്ദേഹമാണ് – മറ്റെയാള്‍ക്ക് അത് ഒരു വെപ്രാളമാണ്.

10314
ADVERTISEMENTS

മലയാള സിനിമയിലെ ബിഗ് എംസാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങൾ അത്രത്തോളം മികച്ചതുമാണ് ഓരോ കഥാപാത്രങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് പകരം വയ്ക്കാൻ മലയാളത്തിൽ ഇതുവരെയും മറ്റു നടന്മാർ വന്നിട്ടില്ല എന്ന് അടിവരയിട്ട് ഉറപ്പിച്ച് എല്ലാവരും പറയുകയും ചെയ്യുന്നുണ്ട്.

മമ്മൂട്ടിയെയും മോഹൻലാലിനെയും നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുള്ള ഒരു സംവിധായകനും തിരക്കഥാകൃത്തും ഒക്കെയാണ് രഞ്ജിത്ത്. കൊമേഷ്യൽ ചിത്രങ്ങളിൽ രഞ്ജിത്ത് മമ്മൂട്ടിക്കും മോഹൻലാലിനും നൽകിയ സംഭാവനകൾ വളരെ വലുത് തന്നെയാണ്. ഇരുവരുമയി നല്ല അടുത്ത സൗഹൃദവും രഞ്ജിത്തിന് ഉണ്ട് ഇപ്പോൾ രണ്ടുപേരെയും കുറിച്ച് രഞ്ജിത്ത് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

പരീക്ഷണാത്മകമായ ചിത്രങ്ങൾ ചെയ്യാൻ കൂടുതൽ തയ്യാറാവുന്നത് മമ്മൂട്ടിയാണോ മോഹൻലാലാണോ എന്ന ചോദ്യത്തിനാണ് രഞ്ജിത്ത് മറുപടി പറയുന്നത്. അതിനുള്ള സാധ്യത കൂടുതൽ മമ്മൂട്ടി ആയിരിക്കും.. അത്തരം ചിത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിക്ക് വലിയ ഇഷ്ടമാണ്. മോഹൻലാൽ എപ്പോഴും അയാളുടെ കംഫർട്ട് സോണിൽ നിന്ന് അഭിനയിക്കാൻ ഇഷ്ടപ്പെടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.. സേഫ് ആയിട്ടുള്ള ഒരു ടീമിനൊപ്പം വർക്ക് ചെയ്യുന്നതാണ് എപ്പോഴും അയാൾക്ക് ഇഷ്ടമുള്ള കാര്യമെന്നത്. പുതിയ കഥ കേൾക്കുകയോ പുതിയ സംവിധായകർക്കൊപ്പം അഭിനയിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഒരു വെപ്രാളം മോഹൻലാൽ ഞാൻ കണ്ടിട്ടുണ്ട്.

READ NOW  എന്റെ രണ്ടവസരങ്ങൾ നീ തട്ടിയെടുത്തു എനിക്ക് എന്താണ് കുറവ് ആത്മീയ രാജനോട് തുറന്നു ചോദിച്ചു സ്വാസിക

എന്നാൽ മമ്മൂട്ടി അങ്ങനെയല്ല ഒരുപാട് മാറ്റം മമ്മൂട്ടിയുടെ ജീവിതത്തിൽ കൊണ്ടുവരാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മമ്മൂട്ടി. അതുപോലെതന്നെ സിനിമയിലും അതുകൊണ്ടുതന്നെ സിനിമയൊക്കെ ചെയ്യുമ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ചിത്രങ്ങൾ ചെയ്യാൻ താല്പര്യം കാണിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി എന്നും രഞ്ജിത്ത് പറയുന്നുണ്ട്.

വർഷങ്ങൾക്കു മുൻപുള്ള അഭിമുഖത്തിലാണ് രഞ്രെജിത് ഈ വിഷയം സംസാരിക്കുന്നത്. ഇപ്പോള്‍ മമ്മൂടിയുടെയും മോഹന്‍ലാലിന്റെയും സിനിമ സെലെക്ഷനെ പറ്റി വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണ് ഇപ്പോള്‍ എന്നുള്ളത് കൊണ്ട് തന്നെ കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച വാക്കുകളായിരുന്നു രഞ്ജിത്തിന്റെത് എന്ന  തരത്തിലായിരുന്നു ആരാധകര്‍ പറയുന്നത് .

പിന്നീട് വന്ന മമ്മൂട്ടി ചിത്രങ്ങൾ. കാതൽ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങൾ ഒക്കെ അത്തരത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ തന്നെ മമ്മൂട്ടി ചെയ്ത ചിത്രങ്ങളാണ് എന്ന് പറയുന്നതാണ് സത്യം എന്നാണ് ആരാധകരുടെ പക്ഷം .

ആ വീഡിയോ കാണാം.

സിനിമയുടെ മാറിവരുന്ന ട്രെൻഡിനൊപ്പം നിലനിൽക്കാൻ എപ്പോഴും മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്. പുതിയകാല മമ്മൂട്ടി ചിത്രങ്ങളിൽ ആ ഒരു മാറ്റം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മമ്മൂട്ടിയെ നന്നായി മനസ്സിലാക്കിയ ഒരു സുഹൃത്ത് തന്നെയാണ് രഞ്ജിത്ത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. ഇതേ കമെന്റ് അടുത്തിടെ ഇന്ത്യന്‍ എക്സ്പ്രെസ്സിനു നല്‍കിയ അഭിമുഖത്തിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ വാര്‍ത്ത വായിക്കാം

ADVERTISEMENTS