മമ്മൂക്കയെ ‘ഡാ’ എന്ന് ധൈര്യമായി വിളിക്കാന്‍ അപ്പോള്‍ മാത്രേ പറ്റൂ. സായി കുമാര്‍

3724

റാംജിറാവ് സ്പീക്കിംഗ് എന്ന എവര്‍ഗ്രീന്‍  ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം  നേടിയെടുത്ത  താരമാണ് സായി കുമാർ. ഒട്ടനവധി മികച്ച വേഷങ്ങളിൽ താരം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ഒന്നിനൊന്ന് മികച്ച രീതിയിൽ ആണ് താരം ഓരോ വേഷങ്ങളിലും  പ്രകടനം കാഴ്ച വച്ചിട്ടുള്ളത്. വില്ലനായും നായകനായും സഹനടനായും ക്യാരക്ടർ റോളുകളിലും ഒക്കെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ കയ്യിൽ ഏത് കഥാപാത്രം ലഭിച്ചാലും അത് അതിമനോഹരം ആക്കുവാൻ സാധിക്കുമെന്ന തെളിയിച്ചിട്ടുള്ള ഒരു കലാകാരൻ കൂടിയാണ് സായി കുമാർ

ADVERTISEMENTS
   

രാജമാണിക്യം എന്ന സിനിമയിലേക്ക് താന്‍  എത്താൻ ഉണ്ടായ കാരണത്തെക്കുറിച്ച് സായി കുമാർ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരിക്കൽ തന്നെ ആന്റോ ജോസഫ് വിളിച്ചു. ചേട്ടാ ഒരു കാര്യം പറഞ്ഞാൽ ചേട്ടൻ എന്നെ ഒന്നും പറയരുത് എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ചോദിച്ചു എന്താണ് ആന്റോ, കാര്യം എന്താണെന്ന് വെച്ചാൽ പറയൂ എന്ന്. അപ്പോൾ അവന്‍  പറഞ്ഞു  രാജമാണിക്യത്തിൽ  ഒരു റോൾ തന്നാല്‍ ചേട്ടന് ചെയ്യാമോ ?. അപ്പോൾ ഞാൻ ചോദിച്ചു ഇതിനാണോ നീ എന്നെ ഒന്നും പറയരുത് എന്ന് പറഞ്ഞത്. എനിക്ക് അവസരം നൽകാൻ നീ ആരാടാ എന്ന് ചോദിച്ചു ഞാൻ നിന്നെ എന്തെങ്കിലും പറയും എന്നാണോ നീ കരുതിയത് എന്ന്.

ആന്റോ പറഞ്ഞു അങ്ങനെയല്ല ചേട്ടാ റോള് മമ്മൂട്ടിയുടെ അച്ഛനായിട്ടാണ്. അപ്പോൾ ഞാൻ ഒന്നുകൂടി ചോദിച്ചു എന്താ.? ചേട്ടന്‍ ചെയ്യേണ്ടത്  മമ്മൂക്കയുടെ അച്ഛനായിട്ട് ഉള്ള റോളാണ് എന്ന് ഒരിക്കൽ കൂടി ആന്റോ ജോസഫ് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു അതിനെന്താണ് എന്ന്.

അപ്പോൾ ആ റോള്‍ ചെയ്യാന്‍ ചേട്ടന്‍ ഓക്കേ ആണോ  എന്ന് ആയി ആന്റോ. ഞാൻ ചോദിച്ചു അതിനെന്താണ് പൈസ കിട്ടില്ലേന്ന്.? പൈസ കിട്ടും എന്നു പറഞ്ഞു പിന്നെ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല എന്നും അങ്ങനെയാണ് ആ റോളിലേക്ക് വരുന്നത് എന്നുമാണ് സായി കുമാർ പറയുന്നത്.

എല്ലാത്തിലും ഉപരി മമ്മൂക്കയുടെ  അച്ഛനായിട്ട് ഒക്കെ ചെയ്യുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. അന്നേരം നമുക്ക് അധികാരത്തോടെ “ഡാ ഇങ്ങോട്ട് വാടാ എന്നൊക്കെ വിളിക്കാം” അല്ലാതെയെ ങ്ങാനും പോയി മമ്മൂക്കയെ ഡാ എന്ന് വിളിക്കാന്‍ പറ്റുമോ  അടി എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ മതി  എന്നും സായി കുമാർ ഈ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരുപാട് മടിച്ചു മടിച്ചാണ് ഈ ഒരു റോളിനെ കുറിച്ച് ആന്റോ ജോസഫ് തന്നോട് പറഞ്ഞത് എന്നും സായി കുമാർ വ്യക്തമാക്കുന്നു.

ADVERTISEMENTS