Advertisement
Home VIRAL NEWS യുവതി രാവിലെ ഉണർന്നപ്പോൾ തന്റെ കാലിൽ ഒരു രാജവെമ്പാല ചുറ്റിയിരിക്കുന്നു – പിന്നെ നടന്നത്

യുവതി രാവിലെ ഉണർന്നപ്പോൾ തന്റെ കാലിൽ ഒരു രാജവെമ്പാല ചുറ്റിയിരിക്കുന്നു – പിന്നെ നടന്നത്

400
ADVERTISEMENTS

ഉത്തർപ്രദേശിലെ മഹോബയിൽ ഒരു സ്ത്രീ രാവിലെ ഉറക്കം ഉണർന്നപ്പോൾ തന്റെ കാലിൽ ഒരു രാജവെമ്പാല ചുറ്റിയിരിക്കുന്നത് കണ്ടു ഞെട്ടിപ്പോയി . എന്ത് ചെയ്യണം എന്ന് അറിയാതെ ഞെട്ടിയിരുന്ന യുവതിക്ക് പിന്നീടുള്ള ഓരോ നിമിഷവും ഒരു ഞെട്ടലോടെ മാത്രമേ ഓർക്കാൻ ആകൂ

ദഹാര ഗ്രാമത്തിലെ മാതൃവീട്ടിൽ കഴിഞ്ഞിരുന്ന മിഥ്‌ലേഷ് യാദവ്, തിങ്കളാഴ്ച രാവിലെയാണ് അവളുടെ കാലിൽ അസാധാരണമായ ഒരു ഭാരം അനുഭവപ്പെട്ട് ഉണർന്നത്. പാമ്പ് തന്റെ കാലിൽ ചുറ്റിയിരിക്കുന്നത് കണ്ടപ്പോൾ താൻ ഭയന്നു പോയെന്നും എന്നാൽ തന്റെ കൈകൾ കൂപ്പി കൊണ്ട് സംയമനം പാലിച്ചെന്നും പരിക്കേൽക്കാതെ രക്ഷപെടാൻ പ്രാർത്ഥിച്ചെന്നും മിഥ്ലേഷ് പറഞ്ഞു.

ADVERTISEMENTS

സംഭവത്തെ കുറിച്ച് അവർ പറയുന്നത് ഇങ്ങനെ

“ഞാൻ എന്റെ രണ്ട് കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു, ഞാൻ ഉണർന്നപ്പോൾ എന്റെ കാലിൽ പാമ്പ് ചുറ്റിയിരിക്കുന്നതായി കണ്ടു. കുട്ടികളെ എടുത്തു കൊണ്ടുപോകാൻ ഞാൻ എന്റെ അമ്മയോട് ആവശ്യപ്പെട്ടു, പാമ്പ് പോകുന്നതിനായി മണിക്കൂറുകളോളം കാത്തിരുന്നു, ”ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

READ NOW  40 വർഷത്തെ കന്യാസ്ത്രീ ജീവിതം, ഒടുവിൽ 70-ാം വയസ്സിൽ ഈ സ്ത്രീ തിരഞ്ഞെടുത്ത ജോലി ആരെയും ഞെട്ടിക്കും ; ഇതുവരെ 2000പുരുഷന്മാരെ കണ്ടുമുട്ടിയിട്ടുണ്ട്;

ആ മൂന്ന് മണിക്കൂർ അവളുടെ മനസ്സിൽ എന്താണ് ഉണ്ടായത് എന്തൊക്കെയാണ് അവൾ ചിന്തിച്ചത് എന്ന് ചോദിച്ചപ്പോൾ, പാമ്പുകളെ ഇഷ്ടപ്പെടുന്ന ഹിന്ദു ദൈവമായ ശിവനോട് താൻ പ്രാർത്ഥിക്കുകയാണെന്ന് മിഥ്ലേഷ് പറഞ്ഞു. “എല്ലാ സമയത്തും ഞാൻ ഭോലേനാഥിനോട് (ശിവനോട്) പ്രാർത്ഥിച്ചുകൊണ്ടിരുന്നു, അവൻ വന്നതുപോലെ തന്നെ പോകണമെന്ന് അഭ്യർത്ഥിച്ചു,” പാമ്പിനെ ദേവതയ്‌ക്കൊപ്പം പ്രതീകപ്പെടുത്തിക്കൊണ്ട് മിഥ്ലേഷ് പറഞ്ഞു.

“ഒരു നിമിഷം, ഞാൻ അതിജീവിക്കില്ലെന്ന് ഞാൻ കരുതി. ഞാൻ എന്റെ മക്കളെ കുറിച്ചും ഞാൻ മരിച്ചാൽ അവരെ ആരു നോക്കും എന്ന് ചിന്തിച്ചു. ഞാൻ തുടർച്ചയായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബവും എന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കാൻ തുടങ്ങി,” മിഥ്ലേഷ് കൂട്ടിച്ചേർത്തു. വീട്ടിൽ തന്റെ ക്ഷേമത്തിനായി കുടുംബം മതപരമായ ആചാരങ്ങൾ നടത്തിയതിനാൽ അയൽവാസികളും പ്രാർത്ഥനയിൽ പങ്കുചേർന്നു.

കുടുംബം പോലീസിന്റെ സഹായവും തേടി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാദേശിക പാമ്പാട്ടിയുമായി ബന്ധപ്പെട്ടു. ലോകത്തിലെ ഏറ്റവും നീളം കൂടിയതും വിഷമുള്ളതുമായ പാമ്പ് എന്നറിയപ്പെടുന്ന രാജവെമ്പാല – എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് – സ്ത്രീയുടെ കാലിൽ നിന്ന് സ്വയം ചുറ്റഴിച്ചു തുടങ്ങി, പാമ്പാട്ടി വരുന്നതിന് മുമ്പ് വീട് വിട്ടു.

READ NOW  അധ്യാപിക +2 വിദ്യാർത്ഥിയെ ഒരു വർഷത്തിലേറെയായി ലൈം@ഗികമായി പീഡിപ്പിച്ച കേസ്: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആരെയും ദ്രോഹിക്കാതെ വീടിന് പുറത്തേക്ക് പോയതിനാൽ പാമ്പാട്ടി അതിനെ പിടികൂടി ജനവാസകേന്ദ്രത്തിൽ നിന്ന് ദൂരെയുള്ള വനത്തിൽ വിട്ടു. മഹാദേവനെ പ്രാർത്ഥിച്ചതിനാലാണ് തന്നെ പാമ്പ് കൊത്താതിരുന്നത് എന്ന് യുവതി പറയുന്നു. എങ്കിലും ആ മൂന്നുമണിക്കൂർ സ്വന്തം കാലിൽ പാമ്പിനെ വച്ച് സമ ചിത്തതയോടെ ഇരുന്നതിനാൽ തന്നെ യുവതിയുടെ ജീവൻ രക്ഷപെടുകയായിരുന്നു.

ADVERTISEMENTS