തന്നെക്കാൾ പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിനു മീര വാസുദേവിനെ വിമർശിക്കുന്നവർക്ക് കിടിലൻ മറുപടി

269

സ്റ്റീരിയോ ടൈപ്പുകളെ തകർക്കുന്ന കാലമാണ് ഇന്നുള്ളത്. പക്ഷേ കാലങ്ങളായി തുടർന്നുകൊണ്ടിരുന്ന പല രീതികൾ അത് ഇനി പിന്തിരിപ്പനായാലും സമൂഹത്തിന് ദോഷകരമായാലും ശരി പലർക്കും ഇപ്പോഴും അതിൽ നിന്ന് പിന്നോട്ട് പോകാനുള്ള താൽപര്യമില്ല എന്ന് തന്നെയാണ് സമൂഹത്തിൽ നടക്കുന്ന പല പുരോഗമനപരമായ പ്രവർത്തനങ്ങൾക്കും എതിരായിട്ട് വലിയൊരു സമൂഹം തന്നെ നിൽക്കുന്നത് കാണുമ്പോൾ നമുക്കൊക്കെ തോന്നുന്നത്.

പെണ്ണിന് ആണിനേക്കാൾ പ്രായം കുറഞ്ഞിരിക്കണം വിവാഹം കഴിക്കണമെങ്കിൽ എന്നുള്ളത് എങ്ങും നിയമ മൂലമോ എഴുതപ്പെട്ടതോ ആയ ഒരു കാര്യമല്ല എങ്കിൽപോലും കാലങ്ങൾ ആയിട്ട് പിന്തുടരുന്ന രീതിയാണ്. അത് ഒരു പുരുഷാധിപത്യ സ്വഭാവമുള്ള സമൂഹത്തിന്റെ സൃഷ്ടിയാണ് എന്ന് മനസിലാക്കാനുള്ള വിവേകം ആണ് നമുക്ക് ഉണ്ടാകേണ്ടത്. വിവാഹിതരാകാൻ പോകുന്നത് പുരുഷന് സ്ത്രീയെക്കാൾ പ്രായം കൂടുതൽ വേണം സ്ത്രീക്ക് പുരുഷനേക്കാൾ പ്രായം കുറവായിരിക്കണം എന്നുള്ളത്. എന്നാൽ ഈ പിന്തിരിപ്പൻ നയങ്ങളെ ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ നയങ്ങളെ എതിർത്ത് കാലങ്ങളായി നിലനിൽക്കുന്ന ഇത്തരം വിശ്വാസങ്ങളെ കടപുഴുക്കി എറിഞ്ഞുകൊണ്ട് മുന്നോട്ടു ജീവിച്ചു പോകുന്ന പലർക്കും അതിരൂക്ഷ ആയിട്ടുള്ള വിമർശനങ്ങളും ആരോപണങ്ങളുമാണ് നേരിടേണ്ടിവരുന്നത്.

ADVERTISEMENTS
   

അവരുടെ വ്യക്തിത്വത്തെയും ജീവിതത്തെയും വരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളും ഇന്ന് ഈ കാലത്ത് അവർ നേരിടുന്നുണ്ട്. ഇതെല്ലാം നടക്കുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് എന്നുള്ളതാണ് ഏറ്റവും ഖേദകരം. ലോകം വളരെ മുന്നോട്ടു പോയി എന്ന് ഇന്നും ആളുകൾ മനസ്സിലാക്കുന്നില്ല ഇത് എല്ലാവരെയും അടച്ചാക്ഷേപിക്കാൻ പറയുന്നതല്ല എങ്കിലും വലിയൊരു ശതമാനം ആൾക്കാര് ഇപ്പോഴും ആ പഴയ പിന്തിരിപ്പൻ മൂരാച്ചിത്തരങ്ങളുമായി മുന്നോട്ടു പോവുകയാണ്.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രമുഖ നടിയും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയുമായ മീര വാസുദേവ് മൂന്നാമതും വിവാഹിതയായത്. തന്നെക്കാൾ അല്പം പ്രായം കുറവ് തോന്നിക്കുന്ന ഒരാളെയാണ് മീര വിവാഹം കഴിച്ചത്. വിവാഹം കഴിച്ച ആളുടെ പ്രായമോ മറ്റു കാര്യങ്ങളോ ഒന്നും അറിയാതെ തന്നെ അയാൾക്ക് പ്രായം കുറവാണെന്ന് ഒരുഭാഗം പൂർണ്ണമായി തീരുമാനിച്ച് ആ രീതിയിൽ അതിരൂക്ഷമായ രീതിയിൽ മീര വാസുദേവിനെ സോഷ്യലിടങ്ങളിൽ വിമർശിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹത്തെ നമുക്ക് ഇപ്പോൾ കാണാം.

അവരുടെ വിവാഹ ഫോട്ടോ അവർ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതിനുശേഷം ആണ് ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഒരു സ്ത്രീക്ക് ഒരു പുരുഷനെ വിവാഹം കഴിക്കണമെങ്കിൽ അയാൾ ആ സ്ത്രീയെക്കാൾ പ്രായം കുറഞ്ഞ ആൾ ആകരുത് എന്നുള്ള ചിലരുടെ കാലങ്ങളായി നിലനിന്നു പോകുന്ന വിശ്വാസങ്ങളാണ് മീരാ വാസുദേവിന്റെ വിവാഹത്തോട് മുറിവേറ്റിരിക്കുന്നത് അതുകൊണ്ടാകാം പലരും അതിരൂക്ഷമായി മീരയെ വിമർശിക്കുന്നത്.

മീരക്ക് 42 വയസ്സുണ്ട് എന്നും ഈ പ്രായത്തിൽ വിവാഹത്തിന് ഒക്കെ പോകുന്നതിന് പലരും വിമർശിക്കുകയാണ് അതായത് ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീ പിന്നെ വിവാഹം കഴിക്കണ്ട പക്ഷേ പുരുഷനാണെങ്കിൽ ഇത് ഏത് പ്രായത്തിലായാലും സാധിക്കും എന്നുള്ള രീതിയിലാണ് സമൂഹം ചിട്ടപ്പെട്ടുപോയത്. ഇതിനെ മാറ്റിയെടുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് എന്നുള്ളതാണ് നാം ഇവിടെ മനസ്സിലാക്കേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യത നൽകുനൻ ഒരു ഭരണ ഘടനയാണ് നമുക്ക് ഉള്ളത്.

ഇപ്പോൾ മലയാളത്തിലെ പ്രമുഖ ചാനലിലെ നിറഞ്ഞുനിൽക്കുന്ന ഹിറ്റ് സീരിയലാണ് കുടുംബ വിളക്ക് കുടുംബ വിളക്കിലെ നായികയായിട്ടാണ് മീര വാസുദേവ് മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കുടുംബ വിളക്കിലെ മീരയുടെ സുമിത്ര എന്ന കഥാപാത്രം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ അതിനിടയിൽ താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നത്. ഈ സീരിയലിന്റെ സീരിയലിലെ തന്നെ ക്യാമറമാനായ വിപിനുമായി മീര വിവാഹിതയായി എന്നുള്ള വാർത്ത പുറത്തു വന്നപ്പോൾ തന്നെ അതി രൂക്ഷമായിട്ടായിരുന്നു മീര വാസുദേവ് വിമർശിക്കപ്പെട്ടത്.

വിമർശിക്കുന്നവർ പറയുന്ന പ്രധാന കാരണങ്ങളിലൊന്ന് അവർ മൂന്നാമത്തെ വിവാഹമാണ് കഴിച്ചത് എന്നുള്ളത്,ഒപ്പം സിംഗിൾ മദരായ ജീവിക്കുന്നവർ ഇതിനിടയിൽ വീണ്ടും പ്രണയിക്കാൻ പോയി എന്നും, അതുകൂടാതെ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു വ്യക്തിയെ വിവാഹം കഴിച്ചു. ഇത് മൂന്നുമാണ് അവർക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് പ്രധാനകാരണം. മീര വിവാഹം കഴിച്ച വിപിനു മീരയേക്കാൾ പ്രായം കുറവായിരിക്കും എന്നുള്ള നിഗമനമാണ് ഇത്തരത്തിലുള്ള മോശം കമന്റുകൾ ഇടാൻ പലരുടെയും പ്രേരിപ്പിക്കുന്നത്. അതേപോലെ 42ആം വയസ്സിലും വിവാഹം കഴിക്കുന്നത് മര്യാദയാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. അതുപോലെ ആദ്യ രണ്ടു വിവാഹങ്ങൾ പരാജയപ്പെട്ടതുകൊണ്ട് ഇനിയൊരു വിവാഹത്തിലേക്ക് പോകുന്നത് ശരിയല്ല എന്നും തീരുമാനിക്കുന്നുണ്ട്.

എന്നാൽ ഇത്രത്തോളം വിമർശിക്കപ്പെടാൻ ഉള്ള എന്ത് തെറ്റാണ് മീതെ ചെയ്തത് എന്ന് ആലോചിച്ചു നോക്കിയാൽ നമുക്ക് ഉത്തരം കിട്ടത്തില്ല. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിച്ചതിൽ എന്താണ് തെറ്റ്. 21 വയസ്സ് കഴിഞ്ഞ ആരെയും മീരയ്ക്ക് വിവാഹം കഴിക്കാൻ പറ്റും. ആദ്യ രണ്ടു വാഹ ബന്ധങ്ങളും മോചിപ്പിക്കപ്പെട്ടതാണ് അങ്ങനെയുള്ളപ്പോൾ വീണ്ടും ഒരു വിവാഹം കഴിക്കുന്നതിന് എന്താണ് തെറ്റ്.

ഇപ്പോൾ സിനിമ പ്രേമികളുടെ കൂട്ടായ്മയെ ഒരു ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച കുറുപ്പാണ് വൈറലാകുന്നത്. അതിന്റെ ചുരുക്ക രൂപം ഇങ്ങനെ. മീര വാസുദേവന് 42 വയസ്സുണ്ട് , ഇത് അവരുടെ മൂന്നാം വിവാഹമാണ് അവർ വിവാഹം കഴിച്ച വിപിൻ എന്ന ചെറുപ്പക്കാരന്റെ ലുക്ക് നോക്കിയിട്ട് 30 35 വയസ്സ് ഉണ്ടാവും എന്ന് ഊഹം ആളുകൾ പറയുന്നുണ്ട്. അതേപോലെ തന്നെ ഈ കഴിഞ്ഞ ദിവസം 15 വയസ്സ് തന്നെക്കാൾ മൂത്ത ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ച യുവാവിനും അതിരൂക്ഷമായ ആരോപണങ്ങൾ നേരിടുന്നു

ബിബിന് 21 വയസ്സ് കഴിഞ്ഞെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ച് അയാൾക്ക് ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാം. വിവാഹ പ്രായമായ ഏത് പെൺകുട്ടിയെയും അയാൾക്കും വിവാഹം കഴിക്കാം. ഇപ്പോൾ പെണ്ണിൻറെ വയസ്സ് 21 വേണമെന്ന് ഉണ്ട്. പെണ്ണിന് ചെറുക്കനെക്കാൾ വയസ്സ് കുറവ് വേണമെന്നോ തുല്യമായിരിക്കണം എന്നോ ഒരു ഇടങ്ങളിലും ഒരു നിയമത്തിലും പറയുന്നില്ല.

ഇനി മീരയ്ക്ക് 42 വയസ്സ് ആയെങ്കിൽ തന്നെ വിപിന് 21 വയസ്സ് കഴിഞ്ഞെങ്കിൽ തീർച്ചയായും വിവാഹം കഴിക്കാം. 42 അല്ല മീരക്ക് 72 വയസ്സായാൽ പോലും 21 വയസ്സ് കഴിഞ്ഞെങ്കിൽ അവർക്ക് വിവാഹം കഴിക്കുന്നതിന് യാതൊരു തരത്തിലുള്ള നിയമ തടസവും ഇല്ല. കുറെ കഴുതകൾ ഇതിനെതിരെ പറഞ്ഞു കരഞ്ഞു തീർക്കുകയാണ് . അവരെ ജീവിക്കാൻ വിടാനും അവർ നിൻറെയൊക്കെ ചിലവിലാണ് ജീവിക്കുന്നതെന്നും ലോറൻസ് ചോദിക്കുന്നുണ്ട് വളരെ പ്രസക്തമായ ഈ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്.

അതെ ഒരു സ്ത്രീക്ക് എപ്പോൾ വേണമെങ്കിലും വിവാഹിതയാവാം ഒരു പങ്കാളിയെ കണ്ടെത്താം അതിൽ യാതൊരു തെറ്റുമില്ല. അതിനെ ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ല. നിലവിൽ നിലനിൽക്കുന്ന നിയമത്തിന് അനുസൃതമായി അവർ ആ കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. 21 വയസ്സ് കഴിഞ്ഞാൽ ഏതൊരു ചെറുപ്പക്കാരനെയും ഇനി 80 വയസ്സായാൽ കൂടിയും ഒരു സ്ത്രീക്ക് വിവാഹം കഴിക്കാം. അതിൽ യാതൊരു തെറ്റും നമ്മുടെ നിയമം പറയുന്നില്ല എന്നുള്ളിടത്ത്; അത്തരക്കാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അഭിപ്രായം പറയാനും അവരെ ആക്ഷേപിക്കാനും ആർക്കും അവകാശമില്ല എന്നും അതാണ് കുറ്റകരമായ ഒരു കാര്യമെന്നുമാണ് ആണ് ഇത്തരക്കാർ മനസ്സിലാക്കേണ്ടത്

ADVERTISEMENTS
Previous articleഏഴാം വയസ്സുമുതൽ നേരിട്ട ലൈംഗിക പീഡനത്തെ പറ്റി മീര വാസുദേവ് പറഞ്ഞത് :അന്ന് അയാൾ ഒരു ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് പോയി ചെയ്തത്
Next articleമോഹൻലാലിൻറെ വിരലുകളിലെ സ്ത്രൈണചാരുത നോക്കിയിരുന്നു പോകാറുണ്ട്: എല്ലാ നായികമാരും ഞാനായിരുന്നു :ലാലിനെ കുറിച്ച് ശാരദക്കുട്ടിയുടെ വൈകാരികമായ കുറിപ്പ്.